"ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബാല്യകാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 47: വരി 47:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

00:29, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യകാലം

 പൂമരത്തിണ്ണയിൽ, അരണ്ടവെളിച്ച-
മുരുകുന്നൊരേകാന്തമാം വിഹായസ്സിനെ
നോക്കി,പേപിടിച്ചിരിക്കുന്ന നേരം
പ്രേതഭൂതങ്ങളും ഭ്രാന്തമാം കൽപ്പനകളും
അവരവർതൻ ഭാഗമെണ്ണിയുണ്ണും നേരം
ദൂരെയേതോ മരീചികയിൽനിന്നു
കേഴുന്നുമെൻ രാത്രിപുൽകാത്ത ബാല്യം
തിന്മതീണ്ടാത്ത, മതിലുകളുയർത്താത്ത ബാല്യം

നറുനിലാവിന്റെ മെത്തയിൽ ഒന്നിച്ചുറങ്ങി-
യുണർന്ന നാം, പൂപ്പാട്ടുകൾ പാടി
മുറ്റത്തെ മാഞ്ചോട്ടിലൂഞ്ഞാലിലാടി
നാമൊന്നെന്നറിഞ്ഞ, നാം നാമായിരുന്ന സ്വപ്നം

കരിവളപ്പൊട്ടുകളനക്കാതെ, കള്ളിമുൾ-
ച്ചെടിയിൽ കൈകുത്തിവീണും തോട്ടിൽ മേട്ടിൽ
പൂമ്പാറ്റയായ് പാറിയും, നന്മമാത്രം കൊണ്ടും-
കൊടുത്തും, സ്നേഹമുണ്ടുമൂട്ടിയും ചിരി-
മണിമുത്തുകൾ പൊഴിച്ചും ഒളിച്ചു-
കളിച്ചും പൂമയിലായിപ്പാറിനടന്ന കാലം

ബാക്കിയുണ്ടെന്നാകിലിനിയുമൊരിക്കൽ കൂടെ-
യൊരുമിച്ചു കൈകോർത്തുനീങ്ങാൻ, പാതി-
രാത്രിയോ പകലോ പാടിനോക്കാതെ വീണ്ടു-
മൊരുവട്ടമെനിക്കായ് ചേർന്നൊട്ടിനിൽക്കൂ...
കള്ളമലയുന്ന കൈമലർത്തുന്ന കാലത്തിൻ
ചുഴിയിൽനിന്നും, കഠാരക്കുത്തുകൾ മുറുകി-
യൊലിക്കും രണമർമ്മരങ്ങളിൽ നിന്നും-
ഒരുവട്ടമെനിക്കായ് ചേർന്നൊട്ടിനിൽക്കൂ...

 

ശ്രീലക്ഷ്മി.കെ.പി
10 എ ജി.എച്ച്.എസ്.പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത