"ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/പെയ്തൊഴിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പെയ്തൊഴിയാതെ       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 58: വരി 58:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

21:45, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പെയ്തൊഴിയാതെ      

തുരത്തണം തുരത്തണം ഈ മഹാമാരിയെ
ജയിക്കണം ജയിക്കണം
ഈ മഹാവിപത്തിനെ
പൊലിയുന്നു മർത്യജീവൻ
കോവിഡെന്ന മാരിയാൽ
ജാതിയില്ല മതവുമില്ല
ഉച്ചനീചത്വങ്ങളില്ല
ഒരുമിച്ചു ഒറ്റകെട്ടായി
തുരത്തണം ഈ വിപത്തിനെ
അഖിലാണ്ഡലോകം വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു
കാട്ടുതീയായ്
ആഡംബരം കാട്ടാൻ
മുൻപന്തിയിൽ നിന്നവർ
യാചിക്കുന്നു അല്പം
ജീവശ്വാസത്തിനായ്
ഖേദമുണ്ട് മനസ്സകമെല്ലാമെ
സജ്ജരാം മനുഷ്യരെ
ഓർത്തിടുമ്പോൾ
ഈ മഹായുദ്ധത്തിൽ ഒരുമിച്ചു നാം
പൊരുതീടാം കൂട്ടരേ
കണ്ണിമുറിക്കാം
ഭയപ്പെടേണ്ട കൂട്ടരേ
നമുക്ക് മുന്നിലുണ്ടിന്ന്
ധീരരായ സൈനികർ
ആരോഗ്യ പ്രവർത്തകർ
കൊടുത്തിടാം ഒരാദരം
നമുക്കീ ദൈവതുല്യർക്ക്
കോറോണയെ തുരത്തിടാൻ
എന്തു നമ്മൾ ചെയ്യണം
സോപ്പ് കൊണ്ടു കൈകൾ നമ്മൾ
ഇടയ്ക്കിടെ കഴുകണം
തുമ്മുമ്പോഴോ ചുമക്കുമ്പോഴോ
ഇന്ന് നമ്മൾ സോദരെ
വൃത്തിയുള്ള തുണികൊണ്ട്
വായമുഴുവൻ മറയ്ക്കണം
കൊറോണയെന്ന മാരിയുടെ വാഹകരായി
തീരല്ലേ
തുരത്തിടാം തുരത്തിടാം
ഈ മഹാമാരിയെ
കരുതലോടെ ഇന്ന് നമുക്ക് പോരാടാം കൂട്ടരേ.

സരയൂ സുരേന്ദ്രൻ
3 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത