"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ - കരുതലോടെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ - കരുതലോടെ നേരിടാം. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
{{BoxBottom1
{{BoxBottom1
| പേര്=ഫിദ .വി  
| പേര്=ഫിദ .വി  
| ക്ലാസ്സ്=4 B     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13716  
| സ്കൂൾ കോഡ്=13716  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

21:18, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ - കരുതലോടെ നേരിടാം.

ലോകം മുഴുവൻ പ്രാർത്ഥനയിലാണ്. ഈ കൊറോണ ഒന്ന് പോയെങ്കിൽ . എത്ര മനുഷ്യരാണ് മരണപ്പെട്ടത്. ലോകത്ത് എത്രയെത്ര രാജ്യങ്ങളിലാണ് ഈ പകർച്ചവ്യാധി പരന്നത്. ഈ രോഗത്തിന്റെ വ്യാപനം ചൈനയിലെ വുഹാനിൽ നിന്ന് എത്ര പെട്ടെന്നാണ് നമ്മുടെ ഗ്രാമങ്ങളിലേക്ക് എത്തിച്ചേർന്നത്. ഭയപ്പെടുന്ന വാർത്തകളാണ് നാം കേൾക്കുന്നത്.

അടഞ്ഞു കിടക്കുന്ന പട്ടണങ്ങൾ, ആളുകൾ , ഒഴിഞ്ഞ വഴികൾ, വാഹനങ്ങളില്ലാത്ത റോഡുകൾ, കുട്ടികളില്ലാത്ത മൈതാനവും സ്കൂളും, ഭക്തരില്ലാത്ത ആരാധനാലയങ്ങൾ, പടക്കം പൊട്ടിക്കാത്ത വിഷുവും ഈസ്‌റ്ററും ഒരു കൊച്ചു കൊറോണ വൈറസ് വരുത്തിയ വിന. കൊറോണ വൈറസ് കാരണം എല്ലാവരും മടിയൻമാരാവുകയാണ്. ടി .വി യുടെയും മൊബൈലിന്റേയും മുമ്പിൽ ചടഞ്ഞിരുന്ന് മടി കൂടുകയാണ് നമ്മൾക്ക് . നമ്മൾ എല്ലാവരും സമയത്തുതന്നെ ഉറങ്ങണം , എഴുന്നേൽക്കണം , ഭക്ഷണം കഴിക്കണം ഇവയൊക്കെ ചെയ്ത് നമ്മുടെ ആരോഗ്യം സംരക്ഷിക്കണം. ശാരീരിക വ്യായാമത്തിന് സമയം കണ്ടെത്തണം

.

നമ്മുടെ പരിസ്ഥിതി മാലിന്യങ്ങളിൽ നിന്ന് ഏറെ രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് ഈ കൊറോണ ദിവസങ്ങളിൽ വരുന്ന വാർത്ത. മനുഷ്യരുടെ കൈകൾ നിശ്ചലമാകുമ്പോൾ പ്രകൃതി രക്ഷപ്പെടുന്നു. എങ്കിൽ വായുവും വെള്ളവും മലിനമാകാതെ നമ്മുടെ ദൈനംദിന ജീവിതം നയിക്കാൻ നമുക്ക് എന്താണ് ബുദ്ധിമുട്ട് ?

പ്രിയപ്പെട്ട കൂട്ടുകാരെ , നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാടും കർണാടകയും നമ്മെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ചികിത്സ കിട്ടാതെ രോഗികൾ നമ്മുടെ നാട്ടിൽ നരകിക്കുകയാണ്. പച്ചക്കറികളും അവശ്യസാധനങ്ങളും കിട്ടാതെ നമ്മൾ ബുദ്ധിമുട്ടുകയാണ്. ഇനി നാം ചിന്തിക്കണം നല്ല പൊതു വിദ്യാലയങ്ങളും ആശുപത്രികളും മികച്ച കൃഷിയിടങ്ങളും നമുക്ക് സ്വന്തമായി വളർത്തണം.

കോവിഡ് - 19 ഒരുമയുടെ പാഠം നമ്മളെ പഠിപ്പിക്കുന്നു. കണ്ണി മുറിക്കുന്ന പ്രവർത്തനത്തിൽ ലോകത്തെ മുഴുവൻ മനുഷ്യരും ഒരുമിച്ച് പ്രവർത്തിക്കുകയാണിപ്പോൾ. പരസ്പരം രാജ്യമോ, മതമോ, വർഗമോ നോക്കാതെ സഹായിച്ചുകൊണ്ട് നാം മുന്നോട്ട് പോകുന്നു. പ്രളയം വന്നപ്പോഴും നിപ്പ വന്നപ്പോഴും ഒറ്റക്കെട്ടായി നേരിട്ട പോലെ കൊറോണ വൈറസിനേയും നമ്മൾ തുരത്തുക തന്നെ ചെയ്യും....

ഫിദ .വി
4 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം