"ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/എന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
<p>ഒടുവിൽ അച്ഛൻ്റെ സമീപമെത്തി. ഞങ്ങളെ കാത്തു കുട്ടികളും അമ്മയും നില്കുന്നത് വളരെ ദൂരെ നിന്നു തന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അവരുടെ അടുത്തെത്തി. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പിന്നെ അവിടെ അരങ്ങേറിയത്. കുട്ടികളുടെ 'അമ്മ ഞാനടങ്ങുന്ന കടലാസുപെട്ടി എടുക്കുകയായിരുന്നു. കൗതുകം കൊണ്ട് പുറത്തേക്കു നോക്കിയ ഞാൻ ദാ കിടക്കുന്നു പെട്ടിക്കു പുറത്തു . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും മുമ്പേ പെട്ടികൾ നിരങ്ങി വരുന്ന പാതയിലൂടെ ഞാൻ വളരെ ദൂരത്തെത്തിയിരുന്നു. നിറകണ്ണുകളോടെ അവരെ നോക്കി നിന്ന എന്നെ ആരുടെയോ കരസ്പർശം എന്നെ ഞെട്ടിച്ചു കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കത്തിയുമായി ഒരാൾ വരുന്നതും കത്തിയുടെ മൂർച്ചയേറിയ ഭാഗം എന്റെകഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നതും ഞാൻ അറിഞ്ഞു. എന്നാൽ എൻ്റെ സഹോദരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച ചാരിതാർത്ഥ്യത്തിൽ ഞാൻ കണ്ണുകളടച്ചു.</p> | <p>ഒടുവിൽ അച്ഛൻ്റെ സമീപമെത്തി. ഞങ്ങളെ കാത്തു കുട്ടികളും അമ്മയും നില്കുന്നത് വളരെ ദൂരെ നിന്നു തന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അവരുടെ അടുത്തെത്തി. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പിന്നെ അവിടെ അരങ്ങേറിയത്. കുട്ടികളുടെ 'അമ്മ ഞാനടങ്ങുന്ന കടലാസുപെട്ടി എടുക്കുകയായിരുന്നു. കൗതുകം കൊണ്ട് പുറത്തേക്കു നോക്കിയ ഞാൻ ദാ കിടക്കുന്നു പെട്ടിക്കു പുറത്തു . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും മുമ്പേ പെട്ടികൾ നിരങ്ങി വരുന്ന പാതയിലൂടെ ഞാൻ വളരെ ദൂരത്തെത്തിയിരുന്നു. നിറകണ്ണുകളോടെ അവരെ നോക്കി നിന്ന എന്നെ ആരുടെയോ കരസ്പർശം എന്നെ ഞെട്ടിച്ചു കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കത്തിയുമായി ഒരാൾ വരുന്നതും കത്തിയുടെ മൂർച്ചയേറിയ ഭാഗം എന്റെകഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നതും ഞാൻ അറിഞ്ഞു. എന്നാൽ എൻ്റെ സഹോദരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച ചാരിതാർത്ഥ്യത്തിൽ ഞാൻ കണ്ണുകളടച്ചു.</p> | ||
{{BoxBottom1 | |||
| പേര്= ആവന്തിക ആഴ്‌വാർ | |||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബി സി ജി എച് എസ് കുന്നംകുളം ,തൃശ്ശൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24015 | |||
| ഉപജില്ല=കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ യാത്ര
എൻ്റെ പേര് കുട്ടൻ മാങ്ങ എന്നാണ്. എൻ്റെ സഹോദരങ്ങളും അമ്മയും അങ്ങനെ വിളിച്ചു പോന്നു. കേരളത്തിലെ മനോഹരമായ ഒരു ഗ്രാമത്തിലെ ഒരു തറവാടിന്റെ കിഴക്കുവശത്തായിട്ടാണ് എൻ്റെ അമ്മയും ഞാനും സഹോദരങ്ങളും അടങ്ങുന്ന കുടുംബം നില്പുറപ്പിച്ചിട്ടുണ്ടായിരുന്നത്. ഒരു അമ്മയും മൂന്ന് കുഞ്ഞുങ്ങളും അവരുടെ മുത്തശ്ശിയും മാത്രമാണ് തറവാട്ടിൽ ഉണ്ടായിരുന്നത്. അവരുടെ അച്ഛൻ വിദേശത്തായിരുന്നു. എല്ലാ വർഷവും വേനലവധിക്ക് അവർ അച്ഛൻ്റെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അങ്ങിനെ പതിവുപോലെ എൻ്റെ അമ്മയ്ക്കും പൂക്കാലം വന്നെത്തി. പൂക്കളാലും കണ്ണിമാങ്ങകളാലും മൂടപ്പെട്ടു എൻ്റെ 'അമ്മ അങ്ങിനെ നിന്നു. അങ്ങിനെയാണ് എൻ്റെ ജനനം. ഭൂമിയിൽ ജനിച്ചു കണ്ണ് തുറന്നു നോക്കിയ ഞാൻ കണ്ട ആദ്യത്തെ കാഴ്ച മൂന്ന് കുഞ്ഞുങ്ങൾ എന്നെ നോക്കിനില്കുന്നതാണ്. ആർക്കും തൊടാവുന്ന ഒരു താഴ്ന്ന ചില്ലമേലായിരുന്നു ഞാൻപിറന്നു വീണത്. അത് എൻ്റെ അമ്മയെ കുറച്ചു ഭയചകിതയാക്കി. വളർച്ച എത്തും മുമ്പേ ഞാൻ ആരുടെയെങ്കിലും പല്ലുകൾക്കിടയിൽ ആകേണ്ടിവരുമോ എന്ന ചിന്ത ആയിരുന്നു അമ്മക്ക്. എന്നാൽ ദൈവഹിതം കൊണ്ട് എൻ്റെ കൂടെ താഴെ കൊമ്പിൽ ജനിച്ച ആർക്കും ആ ദുർഗതി സംഭവിച്ചില്ല. വെയിലിന്റെ ചൂടേറ്റു തളർന്നും ചന്ദ്രന്റെ നിലാവിനാൽ കുളിര്മയാർന്നും ഞങ്ങൾ അങ്ങിനെ വളർന്നു. എന്നാൽ ചൂട് സഹിക്കാനാവാതെ ഞങ്ങളിൽ കുറെ ഉണ്ണിമാങ്ങകളായി തന്നെ നിലത്തു വീണു. അങ്ങിനെ ദിവസങ്ങൾ കടന്നു പോയി. അമ്മയുടെ ശകാരങ്ങളും കുട്ടികൾ പഠിക്കുന്ന ശബ്ദവും കേട്ടപ്പോൾ കുട്ടികളുടെ പരീക്ഷാകാലം വന്നെത്താറായി എന്ന് 'അമ്മ പറഞ്ഞു. എനിക്ക് മുമ്പേ ജനിച്ച കുറെ പേർ അപ്പോഴേക്കും പഴുത്തു പാകമായി നിലത്തെത്തിയിരുന്നു. കുറച്ചു ദിവസങ്ങൾ കടന്നുപോയപ്പോൾ കുട്ടികൾ മുറ്റത്തു കളിക്കുന്നത് കണ്ടു. കുറെ ദിവസങ്ങളായി അവർ പുറത്തിറങ്ങാറില്ലായിരുന്നു. പരീക്ഷയാണ് അതായിരിക്കും. പരീക്ഷ കഴിഞ്ഞു കാണുമെന്നു കുട്ടികളെ കണ്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അവരുടെ കളിയിലും ചിരിയിലും പങ്കു ചേർന്നു ഞങ്ങൾ നിന്നു. ഒടുവിൽ ആ ദിവസം വന്നെത്തി. അന്ന് വീട്ടിൽ കുറെ അതിഥികൾ വന്നിട്ടുണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങൾ ഞങ്ങളുടെ അമ്മയോടൊപ്പമുള്ള ജീവിതം അവസാനിക്കാൻ സമയമായി എന്ന് 'അമ്മ പറഞ്ഞു. കുട്ടികളുടെ അച്ഛൻ്റെ അടുത്തേക്ക് കൊണ്ടുപോകുന്നതിനായിട്ടാണ് ഞങ്ങളെ അവിടെ സംരക്ഷിച്ചിരുന്നതെന്നു ഞങ്ങൾക്കു മനസ്സിലായി. ഉച്ച തിരിയാറായപ്പോഴേക്കും ഒരു സഞ്ചിയുമായി മുത്തശ്ശി അവിടെ എത്തി. ഞങ്ങളുടെ ഹൃദയമിടിപ്പ് വർധിച്ചു. സമയം അടുത്ത് എന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ അമ്മയിൽ നിന്നടർന്നു നിലത്തു വീഴേണ്ടതാലോചിച്ചു നിൽക്കുന്ന എന്നെ തലോടിക്കൊണ്ട് 'അമ്മ പറഞ്ഞു. " നിന്റെ സഹോദരങ്ങളെ യാത്രയിലുടനീളം നീ സംരക്ഷിക്കണം. കുട്ടികളോടൊപ്പം നിങ്ങളും നീണ്ട ആകാശയാത്രക്കൊരുങ്ങുകയാണ്. തലയാട്ടികൊണ്ടോ ഞാൻ സമ്മതം മൂളി. അപ്പോഴേക്കും ഞാൻ ഞെട്ടറ്റു ഭൂമിയിൽ പതിച്ചിരുന്നു. പിന്നെ ഞങ്ങളെ ചതവ് കൂടാതെ സുരക്ഷിതമായ ഒരു കടലാസുപെട്ടിയിൽ എത്തിച്ചു. ഞങ്ങൾക്ക് കൂട്ടായി ഒരു ചക്കച്ചേട്ടനും ഉണ്ടായിരുന്നു. പെട്ടി അടച്ചു ഞങ്ങളെ സുരക്ഷിതമായി കൂട്ടിക്കെട്ടി. എന്നാൽ ആരുടേയും കണ്ണിൽ പെടാത്ത ഒരു ചെറിയ ദ്വാരം ആ പെട്ടിയിൽ ഉണ്ടായിരുന്നു. അതിലൂടെ പ്രാണവായു ശ്വസിച്ചും കൗതുകത്തോടെ കാഴ്ചകൾ കണ്ടും ഞങ്ങൾ അവരോടൊപ്പം യാത്ര തുടങ്ങി. ചക്കച്ചേട്ടന്റെ അടുത്തിരിക്കുന്നതിനാൽ എൻ്റെ സഹോദരങ്ങൾക്ക് അല്പം പേടിയുണ്ടായിരുന്നു. എന്നാൽ ദയാലുവായ ചക്കച്ചേട്ടൻ ഒരു മുള്ളു കൊണ്ട് പോലും ഞങ്ങളെ കുത്തി നോവിച്ചില്ല. അവിടെ എത്തുമ്പോൾ ഞാൻ പഴുത്തു പാകമായി രുചികരമായിത്തീരുമെന്നു ആലോചിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി. കുറേ ദീർഘ നേരത്തെ യാത്രയായതുകൊണ്ടു പല കൈകളിലൂടെയും ഞങ്ങളെ കയറ്റിയ കടലാസുപെട്ടിക്കു യാത്ര ചെയ്യേണ്ടി വന്നു. അതിലെ സുഷിരം വലുതാവാൻ അത് കാരണമായി. അപ്പോൾ ഞങ്ങൾക്കു കൂടുതൽ സന്തോഷമായി. കൂടുതൽ കാഴ്ചകൾ കണ്ടു രസിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി. ഒടുവിൽ അച്ഛൻ്റെ സമീപമെത്തി. ഞങ്ങളെ കാത്തു കുട്ടികളും അമ്മയും നില്കുന്നത് വളരെ ദൂരെ നിന്നു തന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അവരുടെ അടുത്തെത്തി. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു പിന്നെ അവിടെ അരങ്ങേറിയത്. കുട്ടികളുടെ 'അമ്മ ഞാനടങ്ങുന്ന കടലാസുപെട്ടി എടുക്കുകയായിരുന്നു. കൗതുകം കൊണ്ട് പുറത്തേക്കു നോക്കിയ ഞാൻ ദാ കിടക്കുന്നു പെട്ടിക്കു പുറത്തു . എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും മുമ്പേ പെട്ടികൾ നിരങ്ങി വരുന്ന പാതയിലൂടെ ഞാൻ വളരെ ദൂരത്തെത്തിയിരുന്നു. നിറകണ്ണുകളോടെ അവരെ നോക്കി നിന്ന എന്നെ ആരുടെയോ കരസ്പർശം എന്നെ ഞെട്ടിച്ചു കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ കത്തിയുമായി ഒരാൾ വരുന്നതും കത്തിയുടെ മൂർച്ചയേറിയ ഭാഗം എന്റെകഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നതും ഞാൻ അറിഞ്ഞു. എന്നാൽ എൻ്റെ സഹോദരങ്ങളെ സുരക്ഷിതസ്ഥാനത്തെത്തിച്ച ചാരിതാർത്ഥ്യത്തിൽ ഞാൻ കണ്ണുകളടച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ