"ജി എം യു പി സ്കൂൾ പെരുമ്പ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  അതിജീവനം
| തലക്കെട്ട്=  അതിജീവനം
| color=      2
| color=      2
}}
<center> <poem>
ലോകമേ സാക്ഷി ....
ജീവന്റെ തുടിപ്പേറ്റുവാങ്ങിയ
പച്ചപ്പിന്റെ തിരിനാളങ്ങൾ
അകക്കാമ്പിൽ നിറച്ച
ഭൂമി ഇന്ന് കേഴുന്നുവോ
നിശബ്ദത കളിയാടുന്ന തെരുവീഥികൾ ...
മാരുതൻ പോലും ഒന്ന് വീശാൻ
സങ്കോചിക്കുന്നുവോ ?
ഈ മഹാരണഭൂവിൽ ശവങ്ങൾ പൊന്തുമ്പോഴും
നിലവിളികളില്ല..
എങ്ങും നിശബ്ദത മാത്രം .
ഈരേഴുലകവും കീഴടക്കിയ,
ഭൂമിയിൽ അളകാപുരികൾ തീർത്ത മാനവൻ
സ്വന്തബന്ധങ്ങൾ എരിയുന്ന കുരുക്ഷേത്രഭൂവിൽ
പെയ്തിറങ്ങുന്ന മഹാമാരിയെ ഭയന്ന്
മൂകനായി നിൽക്കുന്നു
അകലം അരികെയാകുന്നു
കാലമേ സാക്ഷി .....
നിന്റെ  പോർമുഖത്ത്
അടരാടുമീ സോദരർക്കായി
പ്രതിരോധത്തിൻറെ
പുത്തൻ ലക്ഷ്മണരേഖകൾ തീർക്കാം.....
ഒരുനാൾ വരും
അന്നീ മഹാമാരിയെ തോൽപ്പിച്ച് ..
ചങ്ങലയിൽ കണ്ണു ചേരാതെ
നാം പുത്തൻ പ്രതീക്ഷതൻ
പുതുവാനവട്ടങ്ങൾ തേടിപ്പോകും
അന്ന് അകലം അകലെയായിരിക്കും
അതിജീവനത്തിന്റെ പുതുലോകചിത്രത്തിൽ
കഴുകിത്തുടയ്ക്കുമീ കൈകൾ സമരേഖകൾ വരയ്ക്കും...
</poem> </center>
{{BoxBottom1
| പേര്= അപർണ. പി. കെ
| ക്ലാസ്സ്=  7A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി. എം. യു. പി. സ്കൂൾ, പെരുമ്പ
| സ്കൂൾ കോഡ്= 13961
| ഉപജില്ല= പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത
| color=  4
}}

16:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ലോകമേ സാക്ഷി ....

ജീവന്റെ തുടിപ്പേറ്റുവാങ്ങിയ
പച്ചപ്പിന്റെ തിരിനാളങ്ങൾ
അകക്കാമ്പിൽ നിറച്ച
ഭൂമി ഇന്ന് കേഴുന്നുവോ
നിശബ്ദത കളിയാടുന്ന തെരുവീഥികൾ ...
മാരുതൻ പോലും ഒന്ന് വീശാൻ
സങ്കോചിക്കുന്നുവോ ?

ഈ മഹാരണഭൂവിൽ ശവങ്ങൾ പൊന്തുമ്പോഴും
നിലവിളികളില്ല..
എങ്ങും നിശബ്ദത മാത്രം .
ഈരേഴുലകവും കീഴടക്കിയ,
ഭൂമിയിൽ അളകാപുരികൾ തീർത്ത മാനവൻ
സ്വന്തബന്ധങ്ങൾ എരിയുന്ന കുരുക്ഷേത്രഭൂവിൽ
പെയ്തിറങ്ങുന്ന മഹാമാരിയെ ഭയന്ന്
മൂകനായി നിൽക്കുന്നു
അകലം അരികെയാകുന്നു
കാലമേ സാക്ഷി .....

നിന്റെ പോർമുഖത്ത്
അടരാടുമീ സോദരർക്കായി
പ്രതിരോധത്തിൻറെ
പുത്തൻ ലക്ഷ്മണരേഖകൾ തീർക്കാം.....

ഒരുനാൾ വരും
അന്നീ മഹാമാരിയെ തോൽപ്പിച്ച് ..
ചങ്ങലയിൽ കണ്ണു ചേരാതെ
നാം പുത്തൻ പ്രതീക്ഷതൻ
പുതുവാനവട്ടങ്ങൾ തേടിപ്പോകും

അന്ന് അകലം അകലെയായിരിക്കും
അതിജീവനത്തിന്റെ പുതുലോകചിത്രത്തിൽ
കഴുകിത്തുടയ്ക്കുമീ കൈകൾ സമരേഖകൾ വരയ്ക്കും...
 

അപർണ. പി. കെ
7A ജി. എം. യു. പി. സ്കൂൾ, പെരുമ്പ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത