"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ജലസ്രോതസുകളുടെ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജലസ്രോതസുകളുടെ സംരക്ഷണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= അൻവർ
| പേര്= അൻവർ
| ക്ലാസ്സ്= 6 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:44, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജലസ്രോതസുകളുടെ സംരക്ഷണം

സൂര്യനെ മാററി നിർത്തിയാൽ ഭൂമിയിൽ ജീവൻ നിലനിർത്താൻ മൂന്ന് പ്രധാന ഘടകങ്ങൾ ആവശ്യമാണ്‌. ജലം, വായു, മണ്ണ്. ഭൂമിയിൽ മുക്കാൽ ഭാഗത്തോളം ജലമുണ്ട്.എന്നാൽ ശുദ്ധമായ ജലം ഒരു ശതമാനം മാത്രമാണ്.അത് ഐസ് പാളികൾ,നദികൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ്.ഈ ജലസ്രോതസുകൾ പരിപാലിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. ..ജലസ്രോതസുകളിലെ ജലം വീട്ടാവശ്യങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കും കൃഷിക്കും ഉപയോഗിച്ചൂവരുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം 44 നദി കളും ഉപനദികളും കായലും കുളവും കൊണ്ട് സമൃദ്ധമാണു.എന്നാൽ നമ്മുടെ നാട്ടിലെ ജലസ്രോതസുകളുടെ ഇന്നത്തെ അവസ്ഥ എന്താണ് ? 30 വർഷം മുമ്പ് ഉണ്ടായിരുന്ന ജലസ്രോതസുകളിൽ എത്ര എണ്ണം ഇപ്പോഴുണ്ട് ? റോഡുകൾ പാലങ്ങൾ തുടങ്ങിയവ പണിയാനും ഫ്ളാറ്റുകൾ കെട്ടി ഉയർത്താനും നാം കുളങ്ങളും നദികളും മണ്ണിട്ട് നിരത്തുന്നു. മിക്കവാറും എല്ലാ ഫ്ളാറ്റുകളും ആശുപത്രികളും നദിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങൾ മലിനജലം ഒഴുകുന്നത് നദിയിലേക്കാണ്. ജലാശയങ്ങൾ മാലിന്യമെറിയുന്ന ചവറ്റു കുട്ടയായി കാണുന്ന മാനസികാവസ്ഥയിലാണിന്ന് മലയാളികൾ. വാഹന ങ്ങൾ കഴുകുന്നതും ജലാശയത്തിലെ ജലം ഉപയോഗിച്ചാണ്. കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന രാസവളങ്ങളും രാസകീടനാശിനികളും മഴവെള്ളത്തിൽ ഒലിച്ചു ജലാശയത്തിൽ എത്തുന്നു.ഗാർഹിക മാലിന്യങ്ങളും, വ്യവസായ ശാലകളിലെ അവശിഷ്ടങ്ങളും മലിനജലവും ജലാശയങ്ങളിലെത്തുന്നു. പരിഹാരമാർഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. × വാർഡ് തലത്തിൽ ജലാശയങ്ങളുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്രദമായത്, മലിനമായത്, ഉപയോഗശൂന്യമായത് എന്നിങ്ങനെ തരം തിരിക്കാം. × ഓരോ സ്ഥലത്തെയും റെസിഡൻസ് അസോസിയേഷൻറയും സഹകരണത്തോടെ അവ വൃത്തിയാക്കാനും വൃത്തിയായി നിലനിർത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുക. × ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുക. × വാർഡ് തലത്തിൽ ജലസംരക്ഷണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. × ശുദ്ധജലസംരക്ഷണത്തിൻറ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പോസ്റ്റ്റുകൾ പ്രദർശിപ്പിക്കുക. തുടങ്ങി നിരവധി മാർഗങ്ങളിലൂടെ നമ്മുടെ ജലാശയങ്ങളെ നമുക്ക് സംരക്ഷിക്കാൻ തീർച്ചയായും സാധിക്കും

അൻവർ
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം