"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dcktm (സംവാദം | സംഭാവനകൾ)
Dcktm (സംവാദം | സംഭാവനകൾ)
വരി 98: വരി 98:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== മികവ് 2009-10 ==
അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ിനത്തെ അവിസ്മരണീയമാക്കി.
പരിസ്ഥിതി ദിനം
മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഗു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി.
വായനാവാരം
സ്ക്കൂള്‍ അസംബ്ലിയ്ല്‍ ഉദ്ഘാടന ചടങ്ങ്. ശ്രി. വേലായുധന്‍ വുകോട് പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാലയ പരിസരത്ത് തിച്ചു. ഞാന്‍ വായിച്ച പുസ്തകം എന്ന പുസ്തക പരിചയ പരിപാടിയും ആസ്വാദനക്കുറിപ്പ് മത്സരവുമായി ആഘോഷം ഒരാഴ്ച നീണ്ടു.
നാടകാവിഷ്ക്കാരം
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ Harrison Bugeron എന്ന പാഠഭാഗം നാടകരൂത്തിലാക്കി അവതിപ്പിച്ചു.
ആഴ്ചപ്പത്രം
മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിച്ച വിദ്യാദീപം ആഴ്ചപ്പത്രം ഇത്തവണ ഓഗസ്റ്റ് ആദ്യവാരത്തില്‍ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. കൈയ്യെഴുത്തിലൂടെ തയ്യാറാക്കുന്ന ആറു പേജുകളടങ്ങുന്ന ആഴ്ചപ്പത്രം ഇതേവരെ എട്ടു ലക്കങ്ങള്‍പുറത്തിറങ്ങി. അടുത്ത ലക്കം അച്ചടിച്ച് പ്രിദ്ധീകരിക്കാനുള്ള  പ്രവര്‍ത്തനം പുരോഗമിക്കുന്നു.സ്ക്കൂളിന്റെ ദൈനം ദിനപ്രവര്‍ത്തനങ്ങളുടെ  കണ്ണാടിയാണ് ആഴ്ചപ്പത്രം.
യുദ്ധവിരുദ്ധ പ്രദര്‍ശം
ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങലുടെ ഭാഗമായി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരന്തദൃശ്യങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.ഇരിഞ്ഞാലക്കുട മഹാത്മാ ഗ്രന്ഥശാലയുടെ ശേഖരത്തിനുള്ള പാനല്‍ ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്.
പതിപ്പുകള്‍
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 36 പതിപ്പുകളാണ് കുട്ടികള്‍ തയ്യാറാക്കിയത്.
നിലയ്ക്കാത്ത നിലവിളി(ജീവശാസ്ത്രം ക്ലാസ്സ് VIII
ജീവശാസ്ത്ര പതിപ്പ് ക്ലാസ്സ് X
സയന്‍സ് ആല്‍ബം (ഭൗതികശാസ്ത്രം ക്ലാസ്സ് VIII,IX,X)
സംസ്കൃത ദിനാചരണം
ഓഗസ്റ്റ് അഞ്ചിന് ശ്രാവണ പൂര്‍ണ്ണിമ ദിനത്തില്‍ സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയില്‍ പ്രാര്‍ത്ഥന, പ്രതിജ്ഞ, പ്രഭാഷ​ണം എന്നിവ സംസ്കൃത ഭാഷയില്‍ അവതരിപ്പിച്ചു. സംസ്കൃത കഥാ കവിതാ രചനയും നടത്തി.
പുകയില വിരുദ്ധ ദിനം
പുകയില വിരുദ്ധദിനാചരണത്തിന് മുന്നോടിയായി കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ യേന്തി പൂത്തൃക്ക ജംഗ്ഷന്‍ ചുറ്റി സ്ക്കൂള്‍ അങ്കണത്തിലേക്ക് പുകയില വിരുദ്ധ റാലി നടത്തി. അസംബ്ലിയില്‍ പ്രതിജഞയും സന്ദേശവും അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും നടന്നു.
പാഠശാലയില്‍ നിന്നും പാടത്തേക്ക് അഞ്ചാം ക്ലാസ്സുകാര്‍
കൃഷിയറിവുകള്‍ നേരിട്ട് സ്വായത്തമാക്കാന്‍ സ്ക്കൂളില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ  നെല്‍പ്പാടത്ത് കൃഷിക്കാരുമായി സംവദിക്കുകയും കൃഷിരൂതകള്‍ നേരിട്ടു കണ്ട് മനസ്സിലാക്കുകയും ചെയ്തു.ഓരോ കുട്ടിയും സന്ദര്‍ശന റിപ്പോര്‍ട്ട് തയ്യാറാക്കി.
മലമുകളിലേയ്ക്കൊരു യാത്ര വേലാങ്കുഴി മലയിലേയ്ക്ക്
ഏഴാം ക്ലാസ്സുകാരുടെ പ്രകൃതി നിരീക്ഷണ യാത്ര രസകരവും വിജ്ഞാനപ്രദവുമായി.കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം വായിച്ചറിഞ്ഞതില്‍ നിന്നും അനുഭവിച്ചറിയുന്നതിലേയ്ക്ക് വളരാന്‍ യാത്ര സഹായകമായി.
അഭിമുഖം
സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും മനസ്സിലാക്കുന്നതിനായി സി.ഡി.എസ് ചെയര്‍പേഴ്സണുമായി ഏഴാം ക്ലാസ്സ് കുട്ടികള്‍ സംഭാഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
നാടകാതരണം മലയാളം
എട്ടാം ക്ലാസ്സ് പാഠപുസ്തകത്തിലെ കൃഷിക്കാരന്‍ എന്ന ചറുകഥയുടെ ഭാഗങ്ങള്‍ നാടക രൂപത്തിലാക്കി. സ്ക്കൂള്‍ ഹാളില്‍ എട്ട്  എ യിലെ കുട്ടികള്‍ ാടകങ്ങലവതരിപ്പിച്ചു. തുടര്‍ന്ന് മറ്റു ക്ലാസ്സുകളിലെ കുട്ടികളുമായി ചേര്‍ന്നിരുന്ന് വിലയിരുത്തല്‍ ചര്‍ച്ച നടത്തി.
ഭവന സന്ദര്‍ശനം
എസ്.എസ്.എല്‍.സി വിജയശതമാനം നൂറായി നിലനിര്‍ത്തുന്നതിനും ഗ്രേഡ് നിലവാരം ഉയര്‍ത്തുന്നതിനുമായി പ്രത്യേക പരിശീലന പരിപാടികള്‍ക്കൊപ്പം സ്ക്കൂള്‍ സംഘടിപ്പിച്ചിരിക്കുന്ന തനതായ പരിപാടിയാണ് പത്താം ക്ലാസ്സ് കുട്ടികളുടെ ഭവന സന്ദര്‍ശനം. കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക പശ്ചാത്തലം മനസ്സിലാക്കുന്നതിനായി വീടുകളിലെത്തി രക്ഷിതാക്കളുമായി സംസാരിക്കുക, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിവയുമായി ഭവന സന്ദര്‍ശം ഡിസബറില്‍ ആരംഭിച്ചു.
കൗമാര വിദ്യാഭ്യാസം
ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബയോളജി അദ്ധ്യാപകര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കൗമാ വിദ്യാഭ്യാസ ക്ലാസ്സ് നടത്തി.
പരീക്ഷണശാലതന്നെ പാഠശാല
ഭൗതിക ശാസ്ത്ര പഠനം അധികസമയവും ലാബില്‍ത്ത്നെയാണന്നത് കുട്ടികള്‍ക്ക് പഠനോത്സുകത വളരാന്‍ അവസരമൊരുക്കുന്നു. പുസ്തകത്തില്‍ പരിചയപ്പെട്ട പലതും മോഡലുകളായി രൂപപ്പെടുന്നു.അവയില്‍ ചിലതിന്റെ പട്ടിക ചുവടെ
പി.എസ്.എല്‍.വി
ആര്യ ഭട്ട ഉപഗ്രഹം
ന്യൂക്ലിയര്‍ റിയാക്ടര്‍
സ്റ്റെപ്പ് അപ്പ് ട്രാന്‍സ്ഫോര്‍മര്‍
സ്റ്റപ്പ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍
റഫ്രിജറേറ്റര്‍
സോളാര്‍ പാനല്‍
ബയോഗ്യാസ് പ്ലാന്റ്
കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രികകള്‍ ലാബില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുന്നത് ഭൗതിക ശാസ്ത്ര പാഠങ്ങളുടെ നിരന്തര സമ്പര്‍ക്കത്തിന് അവസരമൊരുക്കുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പൂത്തൃക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്