"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> കാവും കുളങ്ങളും കായലോളങ്ങൾ തൻ കാതിൽ ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  പ്രകൃതി മനോഹരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
  <center> <poem>



14:49, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മനോഹരി


കാവും കുളങ്ങളും
കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
 കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വപ്രകൃതി
നമ്മൾക്ക് തന്ന സൗഭാഗ്യങ്ങൾ എല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ.
നന്മ മനസ്സിൽ ഇല്ലാത്തോർ
മുത്തിനെപോലും കരിക്കട്ടയായി കണ്ട
ബുദ്ധിയില്ലാത്തോർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാൻ
ഒത്തൊരുമിച്ചവർ നമ്മൾ.
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു
കാതരചിത്തമന്നെത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു
വള്ളികൾ ചുറ്റി പിണഞ്ഞു പടർന്നൊരാ
വന്മരച്ചില്ലകൾ തോറും
എത്ര കുളങ്ങളെ മണ്ണിട്ടുമൂടി നാമിത്തിരി
ഭൂമിക്കു വേണ്ടി
എത്രയായാലും മതിവരാറില്ലാത്തോ-
രാത്ത്യാഗ്രഹികളെപ്പോലെ
വിസ്തൃത നീലജലാശയങ്ങൾ
ജൈവവിസ്മയം കാണിച്ച നാട്ടിൽ
ഇന്നില്ലിവിടെ ജലാശയം, മാലിന്യ
കണ്ണുനീർ പൊയ്കകളത്രെ
പച്ചച്ചപ്പരിഷ്കാര തേൻ കുഴമ്പുണ്ടു നാം
പുഛിപ്പു മാതൃദുഗ്ദ്ധത്തെ.