"സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 86: വരി 86:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വിവര ശേഖരണം നടക്കുന്നു.
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 94: വരി 94:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മാനത്തൂര്‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.         
* കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മാനത്തൂര്‍ എന്ന സ്ഥലത്താണ്‌ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌.         
|----
|----
|}
|}
|}
|}
<googlemap version="0.9" lat="9.809347" lon="76.687682" zoom="17" width="350" height="350">9.809284, 76.687478, St.Joseph's High SchoolSH 8Manathoor, Kerala</googlemap>
<googlemap version="0.9" lat="9.809347" lon="76.687682" zoom="17" width="350" height="350">9.809284, 76.687478, St.Joseph's High School Manathoor, Kerala</googlemap>

18:18, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ് എച്ച്.എസ് മാനത്തൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-201031068





കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പാലാ തൊടുപുഴ റൂട്ടില്‍ പാലായില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ മാനത്തൂര്‍ എന്ന സ്ഥലത്താണ്‌ എയിഡഡ്‌ വിഭാഗത്തില്‍പ്പെട്ട ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്‌. മാനത്തൂര്‍ സെന്റ്‌. ജോസഫ്സ്‌ ഹൈസ്ക്കൂള്‍ എന്ന പേരിലാണ്‌ സ്ക്കൂള്‍ അറിയപ്പെടുന്നത്‌. 1968 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ പാലാ കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ മാനത്തൂര്‍ സെന്റ്‌ ജോസഫ്സ്‌ ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച ഈ വിദ്യാക്ഷേത്രം ഇന്ന്‌ മാനത്തൂരിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ല്‍ നമ്മുടെ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന്‌ ഏക്കര്‍ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 2 കെട്ടിടങ്ങളിലായി 13 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടര്‍ ലാബും 12 കമ്പ്യൂട്ടറുകളും ഒരു L.C.D. Projector ഉം ഉണ്ട്‌. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്‌.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡിങ്
  • ബുള്‍ ബുള്‍
  • റെഡ്‌ ക്രോസ്സ്‌
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Maths Club etc.

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1994 - 1997 പി. റ്റി. ദേവസ്യ
1997 - 1998 കെ. എം. സെബാസ്റ്റ്യന്‍
1998 - 2000 വി. സി. ദേവസ്യ
2000 - 2003 കെ. പി. മാത്യു
2003 - 2009 റവ. സി. ലിസാ ടോം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.809347" lon="76.687682" zoom="17" width="350" height="350">9.809284, 76.687478, St.Joseph's High School Manathoor, Kerala</googlemap>