"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/ വീർപ്പുമുട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വീർപ്പുമുട്ടൽ<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1260|തരം=കഥ}} |
11:31, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വീർപ്പുമുട്ടൽ
ലോക്ക് ഡൗണിൽ എല്ലാവരും ലോക്കായി ഇരിക്കുവാണ്. എന്നാൽ വിനീഷ് ജനറൽ ആശുപത്രിയിൽ കുടുങ്ങിയിരിക്കുകയാണ്. തന്റെ ഭാഗത്തുണ്ടായ ഒരു തെറ്റു തന്നെയാണ് തന്നെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുത്തിയത്. അവിടെ നിന്നും തനിക്ക് നടത്തിയ കൊറോണ ടെസ്റ്റ് നെഗറ്റീവാണോ പോസീറ്റിവാണോ എന്നറിയാതെ വീർപ്പുമുട്ടിയിരിക്കുവാണ്. വിനീഷിന്റെ ഓർമ്മയിലൂടെ ആ ദിവസങ്ങൾ ഒരു മിന്നായം പോലെ കടന്നുപോയി. വിനീഷിന്റെ സുഹൃത്ത് വരുൺ അങ്ങ് വിദേശത്താണ്. അവിടെ കൊറോണ പകരുന്ന സാഹചര്യത്തിൽ അവൻ നാട്ടിലേക്ക് വന്നു. വിദേശത്തു നിന്ന് വന്നവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന കർശന നിർദ്ദേശമുണ്ട്. എന്നാൽ വിനീഷും വരുണും ആ നിർദ്ദേശത്തെ കാറ്റിൽ പറത്തി. ഒരു മുൻകരുതലുമില്ലാതെ ഇരുവരും പരസ്പരം കാണുകയും സഞ്ചരിക്കുകയുമൊക്കെ ചെയ്തു. ഞങ്ങൾക്ക് രോഗം വരില്ല എന്ന ചിലരുടെ വിചാരമില്ല, അതു തന്നെയായിരുന്നു ഇവർക്കമുണ്ടായിരുന്നത്. വിനീഷിന്റെ ഓർമ്മകളെ തളളി മാറ്റി കൊണ്ട് റൂമിലേക്ക് നഴ്സും ഡോക്ടർമാരും കടന്നുവന്നു. P.P.E കിറ്റ് ധരിച്ചതിനാൽ ആരുടെയുo മുഖം വ്യക്തമല്ല, എങ്കിലും ഡോക്ടറ് രാജീവായിരിക്കും എന്ന് അവൻ ഊഹിച്ചു. അവനെ അധികവും പരിശോധിക്കാൻ വരുന്ന ഡോക്ടറാണ് രാജീവ് . തന്റെ ആരോഗ്യനില മനസിലാക്കിയതിനു ശേഷം അവർ മുറി വിട്ടു. കിറ്റ് ധരിച്ച് അവർ ചികിത്സിക്കുന്ന നേരത്ത് വിനീഷിന് താൻ മറ്റേതോ ലോകത്ത് നിന്ന് വന്ന ഒരു അജ്ഞാത ജീവിയാണ് എന്ന് തോന്നു . പക്ഷേ അവർ നിസ്സഹായരാണ്. അതില്ലാതെ ചികിത്സിക്കുന്നത് അവരുടെ ജീവന് ഭീഷണിയാണ്. നാട്ടിൽ വന്നു കുറച്ചു ദിവസത്തിനു ശേഷം സുഹൃത്തിന് കൊറോണ ആണെന്ന് വ്യക്തമായി. രോഗ ലക്ഷണം കാണിച്ചതിനെ തുടർന്നാണ് വിനീഷിനും ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്നത്. അവരുടെ ഭാഗത്തുണ്ടായ തെറ്റു കാെണ്ട് ഇപ്പോൾ പലരും നിരീക്ഷണത്തിലാണ്. അന്ന് താൻ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് തനിക്ക് ഈ ഗതിയൊന്നും വരില്ലായിരുന്നു. ഇങ്ങനെയൊരു ഘട്ടത്തിൽ എത്തിയപ്പോൾ മാത്രമാണ് രോഗികൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്ത കരുടെയും, നഴ്സുമാരുടെയും, ഡോക്ടർമാരുടെയും അവസ്ഥ അവൻ മനസിലാക്കുന്നത്. നമ്മൾ ചെയ്യുന്ന ഓരോ തെറ്റിനും രാവും പകലും എന്ന് ഭേദദഗതിയിലാതെ അവർ ജോലി ചെയ്യുന്നു. നമ്മളോട് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെടുമ്പോൾ അവർക്കൊന്നും സ്വന്തം വീടുകളിലേക്ക് പോകാൻ പോലും സാധിക്കുന്നില്ല. താൻ ചെയ്ത തെറ്റിന്റെ കുറ്റബോധം അവനെ കുത്തി നോവിച്ചു. ഭാര്യയേയും മക്കളേയും കാണാതെ വീർപ്പു മുട്ടുകയാണ് ഇന്ന് അവൻ. തന്റെ റിസൾട്ട് നെഗറ്റീവാകണമെന്ന് താൻ എത്ര ആഗ്രഹിക്കുന്നുണ്ടാേ അതിന്റെ എത്രയോ ഇരട്ടി ഇവിടെ അവനെ പരിപാലിക്കുന്ന നഴ്സുമാരും ഡോക്ടർമാരും ആഗ്രഹിക്കുന്നുണ്ടാകും എന്ന് തന്നെ അവൻ വിശ്വസിച്ചു. അവന്റെ കണ്ണുകൾ റൂമിന്റെ വാതിലിൽ ചെന്നു പതിച്ചു. തനിക്ക് കൊറോണ ഇല്ലെന്നു പറയാൻ വരുന്നവരേയും കാത്ത് അവനിരുന്നു. ആ കാത്തിരിപ്പ് എത്ര നേരം നീളുമെന്നോ സത്യമാകുമോ എന്നൊന്നും അവനറിയില്ല.എന്നാലും എല്ലാം വിധിക്കു വിട്ടു കൊടുത്തു കൊണ്ട് അവനിരുന്നു ......
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ