"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         ഒരു പരിസ്ഥിതി കവിത  
| തലക്കെട്ട്= ഒരു പരിസ്ഥിതി കവിത  
| color=        3
| color=        3
}}
}}

11:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പരിസ്ഥിതി കവിത

കാവും കുളങ്ങളും കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം !
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്ക്
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാത്ത നിരസ്കരിച്ച നമ്മൾ
നന്മ മനസ്സിൽ ഇല്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന
ബുദ്ധിയില്ലാത്തവർ നമ്മൾ !
മുഗ്ധസൗന്ദര്യത്തേ വൈരൂപ്യമാക്കുവാ
നൊത്തൊരുമിച്ചവർ നമ്മൾ!
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ
കാവുകൾ വെട്ടിത്തെളിച്ചു
കാതരചിത്തമെന്നെത്രയോ പക്ഷികൾ
കാണാമറയത്തൊളിച്ചു !

സിജിൻ ബി
5 ബി സിജിൻ ബി ,എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി , കരുനാഗപ്പള്ളി , കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത