"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
ഹരിതാഭവും എൻ ധരയ്ക്ക് സ്വന്തമാകും
ഹരിതാഭവും എൻ ധരയ്ക്ക് സ്വന്തമാകും
</poem> </center>
</poem> </center>
{{BoxBottom1
| പേര്= നയന സുനിൽ
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മേരീസ് യുപിഎസ് മേരിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44363
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


എൻ ജനനി തൻ ഉദരത്തിൽ നിന്നു വേഗേന
എത്തി ഞാൻ സുന്ദര ലോകം കാണാൻ
പിച്ചവെച്ച നാളിൽ ആദ്യമെത്തി വാതിലിൽ
ഇളംതെന്നൽ തഴുകിയെന്നെ വാരിപ്പുണർന്നപ്പോൾ
ആദ്യമായി കണ്ടു ഞാൻ ചന്തമാർന്ന ഭൂമിയെ
എൻ കണ്ണുകൾ കണ്ടു പൂക്കളെ, ചെടികളെ, മരങ്ങളെ
പല വർണങ്ങളാൽ പൊതിഞ്ഞ കിളികളെ, ശലഭങ്ങളെ
കളകളമൊഴുകി വരും പുഴയെ, പച്ചപ്പു നിറഞ്ഞ ധരയെ
കൺകുളിർക്കെ നോക്കിനിന്നപ്പോൾ ഞാനറിഞ്ഞു മണ്ണിനെ
എൻ പ്രാണനിൽ നിറയുന്ന ശ്വാസത്തെ
സ്നേഹിച്ചുപോയി ഞാൻ എൻ ചുറ്റിലെ ഭൂമിയെ
ശീലിച്ചു ഞാൻ ധരയെ പാലിക്കുവാൻ
വലിച്ചെറിഞ്ഞില്ല ഞാനൊരിക്കലും വേണ്ടാത്തതൊന്നും
മലിനമാക്കിയില്ല എൻ കൊച്ചരുവിയെ
പ്രാണവായുവും ജീവനായി കാത്തു ഞാൻ
നാളുകൾ കഴിയവെ നോക്കി ഞാൻ എൻ ചുറ്റിലും
എൻ ശ്വാസമില്ലാതെ പോയെന്നു തോന്നി
വിഷമയമാർന്ന വായുവും മലിനമായ മണ്ണും
കൊഞ്ചി ഒഴുകുന്ന അരുവിയില്ല പച്ചപ്പില്ല
പൂക്കളും ചെടികളും മരങ്ങളും വിരളമായി
ചീഞ്ഞുനാറുന്ന എൻ വീഥികൾ നോക്കി
ഞാനാശിച്ചുപോയി എൻ ധരയെ
രക്ഷിക്കുവാൻ എനിക്കായെങ്കിൽ
ഒരുമിച്ചു നീങ്ങിയാൽ പോയ വർണങ്ങളും
ഹരിതാഭവും എൻ ധരയ്ക്ക് സ്വന്തമാകും

നയന സുനിൽ
5 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത