"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും, ആധുനിക ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണവും, ആധുനിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
09:35, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണവും, ആധുനിക ജീവിതവും
മനുഷ്യനു ചുറ്റും കാണുന്നതും, പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇതിൽ എല്ലാതരം ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതിൽ മനുഷ്യനും പ്രകൃതിയും പരസ്പരം ആശ്രയിച്ചാണ് കഴിയുന്നത്. ഒറ്റയ്ക്ക് ഒന്നിനും നിലനിൽക്കാനാവില്ല. അതുകൊണ്ടുതന്നെ പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും, മഴയും, ഏൽക്കാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. ആധുനിക മനുഷ്യൻ പ്രകൃതിയെ വരുതിയിലാക്കാൻ പല കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അവ പലതും വിജയിച്ചിട്ടില്ല. കാരണമെന്തെന്നാൽ പ്രകൃതിക്ക് അവരവരുടേതായ പ്രത്യേകതകളുണ്ട്. അവർക്ക് മനുഷ്യർ കണ്ടുപിടിക്കുന്ന പല കണ്ടുപിടിത്തങ്ങളോടും പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ് പ്രകൃതി പലതരത്തിലും മനുഷ്യർക്കെതിരേ തിരിച്ചടിച്ചുകൊണ്ടിരിക്കുന്നത്. പണ്ട് മനുഷ്യൻ പ്രകൃതിയെ വളരേ അധികം സംരക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇന്നത്തെ കാലത്ത് അതെല്ലാം വെറും പഴങ്കഥകൾ മാത്രം. മനുഷ്യനു ചുറ്റും കാണുന്നതും, പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. മനുഷ്യന് പരിസ്ഥിതിയെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയില്ല എന്നത് വാസ്തവം. അവന്റെ ഓരോ ആവശ്യങ്ങളും നിറവേറ്റുന്നത് പരിസ്ഥിതിയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ഒരു ഇണക്കത്തിലൂടെ മാത്രമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കൂ. ലോകം ഇപ്പോൾ മഹാമാരിയുടെ പിടിയിലാണ്. നമ്മൾ ഏവർക്കുമറിയാം കൊറോണാ വൈറസ് അല്ലെങ്കിൽ കോവിഡ് 19 എന്ന മാരകമായ വൈറസ് ഇന്ന് ലോകം പിടിച്ചടക്കിയിരിക്കുന്നത്. എന്നാൽ ഈ ഒരു വൈറസ് വന്നതോടുകൂടി നമ്മുടെ പരിസ്ഥിതിയും ചുറ്റുപാടും എല്ലാം തന്നെ ശുദ്ധമായി കഴിഞ്ഞിരിക്കുന്നു. ശുദ്ധവായൂ, ശുദ്ധജലം, ശുദ്ധമായ മണ്ണ്, ശുദ്ധമായ തോടുകൾ, വയലുകൾ അങ്ങനെ എല്ലാം തന്നെ നമ്മുടെ പ്രകൃതി ശുദ്ധത കൈവരിച്ചു കഴിഞ്ഞു. ഇതെല്ലാം പ്രകൃതി മാതാവിന്റെ ഒരു തീരുമാനം ആയിരിക്കും. എന്തൊക്കെ ആയാലും നമ്മൾ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഈ ഒരു മഹാമാരിയെ നേരിടും, അതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യും. മനുഷ്യൻ തന്റെ ഓരോ കണ്ടുപിടുത്തവും അവന്റെ തന്നെ ഉയർച്ചയ്ക്കായി മാത്രമേ ഉപയോഗപ്പെടുത്തുകയുളള. എന്നാൽ ഇപ്പോൾ ഈ മഹാമാരിയുടെ കീഴിൽ എന്തും പങ്കുവെക്കാനുള്ള, ആരെയും സഹായിക്കുവാനുള്ള, ആർക്കും സ്നേഹം പകർന്നു നൽകുവാനുള്ള, ഒരു മനസ്സ് മനുഷ്യന് ഉണ്ടായിരിക്കുന്നു, അവർ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടും പരിസ്ഥിതി / പ്രകൃതി മനുഷ്യന് തരുന്ന ഒരു നല്ല തിരിച്ചടിയും ഒരു പാഠവും ആണ് ഈ മഹാമാരി. ആധുനിക ജീവിതം നയിക്കുന്ന നാം ഓരോരുത്തർക്കും പരിസ്ഥിതി നൽകുന്ന ഒരു നല്ലൊരു സന്ദേശമാണ് ആണ് ഇന്ന് നാം നമ്മുടെ കണ്മുൻപിൽ തന്നെ കാണുന്നത്. പ്രകൃതി തന്നെയാണ് ആണ് ഇന്നും എന്നും മനുഷ്യന് ജീവിക്കാനുള്ള ആവാസവ്യവസ്ഥയും സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനും ഇല്ല എന്ന സത്യം നാം ഓരോരുത്തരും തിരിച്ചറിയണം. നമുക്ക് കഴിയുന്നത്ര പ്രകൃതിയോട് ഇണങ്ങിച്ചേർന്നു ജീവിക്കാനും, പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും ശീലിക്കുകയും, പ്രകൃതിയെ ഏതൊരു ആപത്തിൽ നിന്നും സംരക്ഷിക്കുവാനും നാം ഓരോരുത്തർക്കും കടമയുണ്ട്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം