"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/അക്ഷരവൃക്ഷം/മനുഷ്യന്റെ ആര്യോഗ്യകരമായ നിലനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ ആര്യോഗ്യകരമായ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sujithsm| തരം=ലേഖനം }}

09:12, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യന്റെ ആര്യോഗ്യകരമായ നിലനിൽപ്പ്

“ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി".കവികൾ ദീർഘദർശികളാണെന്ന് പറയാറുണ്ട്.ആ ദീർഘദർശനത്തിന്റെ പ്രതിഫലനമാണ് ഈ വരികളിൽ ദൃശ്യമാകുന്നത്.മനുഷ്യൻ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണെന്നതിൽ തർക്കമില്ല.എന്നാൽ ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

                                    മുൻകാലങ്ങളിൽ നാം കഴിക്കുന്ന ആഹാരങ്ങൾ നാം തന്നെ കൃഷിചെയ്ത് എടുക്കുന്നതും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നവയുമായിരുന്നു.എന്നാൽ ഇന്ന് നാം അധ്വാനിക്കാൻ മടിച്ച് വിഷാംശം നിറഞ്ഞ ഫാസ്റ്റ്ഫുഡുകളിലേക്ക് തിരി‍ഞ്ഞു.മനുഷ്യൻ ഭൂമിയെ അവകാശമാക്കി വച്ചിരിക്കുന്നു.എന്നാൽ കണ്ണിൽ കാണാത്ത ഒരു വൈറസ് ഇന്ന് മനുഷ്യനെവിഴുങ്ങിക്കൊണ്ടിരിക്കുന്നു.പ്രകൃതിയിൽ നിന്നും കൃഷിചെയ്തെടുക്കുന്ന ഇഞ്ചി,നാരങ്ങ,നിലക്കടല തുടങ്ങിയവ കഴിച്ചാൽ ഒരു പരിധിവരെ ഈ വൈറസിനെ പിടിച്ചുനിർത്താൻ സാധിക്കുമെന്ന് ആര്യോഗ്യ വിദഗ്ദർ പറയുന്നു.
                                      വിദേശരാജ്യങ്ങൾ ടൺകണക്കിന് മാലിന്യങ്ങൾ കപ്പലുകളിൽ കയറ്റി പുറംകടലുകളിൽ നിക്ഷേപിക്കുകയാണെന്ന സത്യം പത്രങ്ങളിലൂടെ നാം മനസിലാക്കുന്നുണ്ട്.ജീവിക്കാനുള്ള അവകാശം മറ്റു ജീവജാലങ്ങൾക്കും ഉണ്ടെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നു.മനുഷ്യനിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത യന്ത്രമായി മാറിയിരിക്കുകയാണ് റഫ്രിജറേറ്റർ.ഇതിൽ ഉപയോഗിക്കുന്ന ക്ലോറോഫ്ളൂറോകാർബണുകൾ അന്തരീക്ഷത്തിൽ ഏറ്റവും അപകടകാരിയായ വാതകമാണ് .ഭൂമിയുടെ സംരക്ഷണകവചമായി കണക്കാക്കാവുന്ന ഓസോൺപാളിയുടെ നാശത്തിന് ഈ വാതകം കാരണമാകുന്നു.
മുൻകാലങ്ങളെ അപേക്ഷിച്ച് വാഹനങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടുതലാണിപ്പോൾ.ഇവയിൽ നിന്നുളവാകുന്ന ശബ്ദമലിനീകരണത്തിന്റേയും അന്തരീക്ഷമലിനീകരണത്തിന്റേയും ഗ്രാഫ് എപ്പോഴും മുകളിലേക്കു തന്നെ. വേണ്ടത് സ്ഥിരമായ പരിസ്ഥിതിബോധമാണ്.ഒരു മരം നശിപ്പിക്കുമ്പോൾ പത്തുതൈകൾ നടാനുള്ള ബോധം.
                                           ശാസ്ത്രസാങ്കേതികവിദ്യയുടെ ഉന്നതതലങ്ങൾ കീഴടക്കിയ മനുഷ്യമസ്തിഷ്കത്തിന് പ്രകൃതിക്ഷോഭങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും.സ്വന്തം മാതാവിന്റെ നെഞ്ചുപിളർക്കുന്ന രക്തരക്ഷസുകളാകരുത് നമ്മൾ.നമ്മെ പരിപാലിക്കുന്ന പ്രകൃതിയെ കിട്ടുന്നതിലിരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ടവരാണ് നമ്മൾ.ഈ ഭൂമി സമസ്തജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്.
അലീന എ.ജെ
7 ജി.എച്ച്.എസ്.എസ്.തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം