"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/ഒരു ക്വാറൻ്റൈൻ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ക്വാറൻ്റൈൻ കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കഥ }}

09:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ക്വാറൻ്റൈൻ കാലം

ഗോവിന്ദ് പുറത്തേക്ക് നോക്കി എത്ര മനോഹരമായ കാഴ്ചകൾ....... ഒരിക്കൻ പോലും തൻ്റെ വീടിനെയൊ പരിസരത്തെയൊ ഇത്ര ശ്രദ്ധയോടെ വീക്ഷിച്ചിട്ടില്ല. അഞ്ച് ദിവസമായി ഇതിനകത്ത് തന്നെയാണ്. രാവും പകലും.ഒരു ക്വാറൻ്റൈൻ കാലം.പാവം എൻ്റെ അച്ഛനും അമ്മയും കൂലി പണിയെടുത്താണ് എന്നെയും എൻ്റെ അനിയത്തിയേയും വളർത്തിയത്.ചെറിയ കാര്യത്തിനു പോലും അവരെ ഞാൻ ചീത്തപറഞ്ഞത്, അനിയത്തിയുമായി വഴക്കിട്ടത് എല്ലാം ഓർമ്മയിലേക്ക് വന്നു. അപ്പോൾ മരച്ചില്ലയിലിരുന്ന് കാക്ക കരയുന്നു.കാക്കയെ സൂക്ഷിച്ചു നോക്കി. എന്തോ കൊത്തിപ്പറിക്കുന്നുണ്ട്. എല്ലാം കീഴടക്കാനുള്ള കാട്ടത്തിനിടയിൽ ഒന്നിനെക്കുറിച്ചും ഓർത്തില്ല.എന്തെല്ലാം ഉണ്ടാക്കി വീട്,കാർ....... പണമുണ്ടായാൽ എല്ലാം ഉണ്ടാവുമെന്ന് കരുതി. പക്ഷെ ഇപ്പോൾ എല്ലാം മനസ്സിലായി. കൊവിഡ്-19 പടർന്നു പിടിക്കുന്നു. എൻ്റെ സുഹൃത്തുക്കൾ അവിടെ കഷ്ടപ്പെടുന്നു എന്ന വാർത്തയോർത്ത് ഞാൻ വേദനിക്കുന്നു. ഭാഗ്യം പോലെ നാട്ടിലെത്താൻ കിട്ടിയ അവസരം ഞാൻ വിനിയോഗിച്ചു. വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയ ഞാൻ എത്ര ഭാഗ്യവാനാണെന്ന് ഓർക്കുന്നു. പുതിയവീട് പണിതപ്പോൾ ഉപേക്ഷിച്ച ഈ തറവാട്, ഇന്ന് എനിക്ക് തണലായ ഈ വീട് വൃത്തിയാക്കി, ഭംഗിയാക്കി സൂക്ഷിക്കണം. കാട് പിടിച്ച് കിടക്കുന്ന ഈ വീടിൻ്റെ പരിസരം വൃത്തിയാക്കി മനോഹരമാക്കണം. ഫലവൃക്ഷങ്ങളും തണൽ മരങ്ങളും മനോഹരമായ പൂചെടികളുമെല്ലാം വെച്ചുപിടിപ്പിക്കണം. വാതിലിൽ മുട്ടു കേൾക്കുന്നു.അമ്മയായിരിക്കും.ഓർമ്മയിൽ നിന്നുണർന്ന് വാതിൽക്കലേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ ഭക്ഷണം വച്ചിട്ട് അമ്മ നടന്നു നീങ്ങുന്നു. അപ്പോൾ അമ്മയെ ഒന്നു കെട്ടിപ്പിടിക്കാൻ കൊതി തോന്നി. ക്വാറൻ്റൈൻ തീരാൻ ഇനിയും ദിവസങ്ങളേറേ. അമ്മ പോയ വഴിയിലേക്ക് അവൻ നോക്കി നിന്നു. കുട്ടിക്കാലത്ത് അവനും അവൻ്റെ അമ്മയും അനിയത്തിയും കൂടി അമ്പലത്തിൽ പോയതും,കുളത്തിൽ പോയതുമൊക്കെ ഓർത്ത് അവൻ്റെ കണ്ണുകളിൽനിന്നും കണ്ണുനീർ തുളുമ്പി.എന്നിട്ട് അവൻ അവൻ്റെ അമ്മ വെച്ച ഭക്ഷണ പാത്രവുമായി മുറിയിലേക്കു നടന്നു നീങ്ങി. ഇതൊക്കെ കണ്ട് അവൻ്റെ അമ്മ ഗോവണി പടികളിൽ നിൽപുണ്ടായിരുന്നു.അത് അവൻ അറിഞ്ഞില്ല. തൻ്റെ മകൻ്റെ കാര്യങ്ങളോർത്ത് കണ്ണുകൾ കണ്ണീരിനായി നിറഞ്ഞു തുളുമ്പിക്കൊണ്ട് ആ അമ്മ ഗോവണിപടികളിലൂടെ നടന്നു നീങ്ങി.

പാർവ്വതി റീജ സുരേഷ്
5c എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ