"ഗവ. യു പി എസ് കോട്ടുവള്ളി/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്={{BoxTop1
| തലക്കെട്ട്=കൊറോണയോട്
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          
| color=4
}}
}}


<center> <poem>
<center> <poem>

00:54, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയോട്


കോട്ടുവള്ളി  14.04.2020 
കൊറോണയ്ക്ക് ഞാൻ ഡെയ്ന, കോട്ടു വള്ളി ഗവ.യു.പി.സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. കുറച്ചു ദിവസമായി ഞാൻ നിനക്കൊരു കത്ത് എഴുതണമെന്ന് കരുതുന്നു. നിനക്ക് എന്നെ അറിയില്ല. ഒരു പരിചയവും ഇല്ലാത്ത ഞാൻ നിനക്ക് കത്തെഴുതുന്നത് എന്തിനാണെന്ന് നീ വിചാരിക്കുന്നുണ്ടാക്കും. നീ എനിക്കും ലോകം മുഴുവൻ വരുത്തി വച്ച ദുരിതങ്ങളാണ് ഈ കത്തിന് കാരണം. അവധി കിട്ടിയപ്പോൾ വളരെ സന്തോഷിച്ചു. എല്ലാവരും വീട്ടിലിരിക്കണം എന്നറിഞ്ഞപ്പോഴല്ലേ സങ്കടമായത്. എനിക്ക് കൂട്ടുകാർക്കൊപ്പം കളിക്കാൻ കഴിയില്ലല്ലോ …. നീ കാരണം ധാരാളം ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുവരെ അറിയാത്ത അല്ലെങ്കിൽ കാണാത്ത മണ്ണിനേയും മനുഷ്യനേയും അറിയാനും മറന്നു പോയ ശുചിത്വ കാര്യങ്ങൾ ഓർമ്മിക്കാനും നീ കാരണമായി. വീട്ടുകാർ പരസ്പരം അറിയാനും അവർ തമ്മിലുള്ള അകലം കുറയുവാനും തിരക്കിനിടയിൽ മരിച്ച പലതും തിരിച്ചു കിട്ടാനും നീ ഇടയാക്കി. ഡൽഹി വർഷങ്ങൾക്കു ശേഷം നീലാകാശം കണ്ടു എന്നും നദികളിൽ മലിനീകരണം കുറഞ്ഞു എന്നും പത്രത്തിലൂടെ ഞാൻ വായിച്ചറിഞ്ഞു. എനിക്ക് വളരെ സന്തോഷമായി. ബേക്കറി പലഹാരങ്ങളിൽ നിന്നും പറമ്പിലും തൊടിയിലുമുള്ള കായ്കനികൾ എന്റേയും കൂട്ടുകാരുടേയും ഭക്ഷണമേശയിൽ സ്ഥാനം പിടിച്ചു. പഴയ കാല സംസ്കാരമായ നമസ്തേയും ഞങ്ങൾക്കിടയിൽ തിരിച്ചെത്തി. ഇങ്ങനെയൊക്കെയാണെങ്കിലും നീ കാരണം എത്രയോ പേരാണ് കഷ്ടപ്പെടുന്നത്. ജോലിക്ക് പോകാൻ പറ്റുന്നില്ല .കയ്യിൽ പണമില്ല... ആർക്കും പുറത്തിറങ്ങാൻ :പറ്റുന്നില്ല....ഇങ്ങനെയെന്തെല്ലാം …. രോഗികൾക്കും അവരുടെ കൂടെ കഴിയുന്നവർക്കും അവരെ ശുശ്രൂഷിക്കുന്ന വർക്കും അവരുടെ മക്കളുമായും വീട്ടുകാരുമായും ഒരുമിച്ചു കഴിയുവാനോഒന്ന് കാണാൻ പോലുമോ കഴിയുന്നില്ല. നീ കാരണം മരിച്ചവരെ അനാഥരെപ്പോലെ സംസ്ക്കരിക്കുന്നു. എത്ര ദയനീയമാണ് ഈ അവസ്ഥ.. ലോകത്തിലെ മരണങ്ങളോ ... കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു.  ഇപ്പോഴിതാ ... കേരളത്തിൽ കാണപ്പെടുന്ന വവ്വാലുകളിലും നിന്റെ സാന്നിദ്ധ്യം കണ്ടെത്തി എന്ന് കേൾക്കുന്നു. നിന്റെ മറുപടി ഞങ്ങളുടെ നാട്ടിൽ നിന്നും നീ പൂർണ്ണമായും പോയി എന്നറിയുന്നത് മാത്രമാണ് എത്രയും വേഗം നിന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. എന്ന് സ്നേഹത്തോടെ ഡെയ്ന മേരി 3 A ജിയുപിഎസ് കോട്ടുവള്ളി. എൻ. പറവൂർ എറണാകുളം .

ഡെയ്ന മേരി
3 A ജിയുപിഎസ് കോട്ടുവള്ളി
എൻ. പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം