"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
23:25, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും
നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ തരത്തിലുമുള്ള ജീവജാലങ്ങൾ ജീവിക്കുന്നതാണ് പരിസ്ഥിതി. ആകാശം വായു ജലം എന്നിവ അടങ്ങിയതാണ് നമ്മുടെ പ്രകൃതി പ്രകൃതി നമ്മുടെ അമ്മയാണ് ആയതിനാൽ നാം അതിനെസംരക്ഷിക്കണം.പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജല മലിനീകരണം. മലമുകളിൽ നിന്നും ഒഴുകിവരുന്ന ജലം സമീപ പ്രദേശങ്ങളിലുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിൽ എത്തുന്നു. നാം വീടുകളിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ പുഴക്കരയിൽ നിക്ഷേപിക്കുന്നു. അങ്ങനെ ജലം മലിനമാകുന്നു.പരിസ്ഥിതി ഒരു ജൈവ ഘടനയാണ്. പരസ്പരാശ്രയത്തിലൂടെ യാണ് ജീവി വർഗ്ഗവും സസ്യ വർഗ്ഗവും പുലരുന്നത്. ഒന്നിനും ഒറ്റപ്പെട്ട നിൽക്കാനാവില്ല. ഒരു സസ്യത്തിൻ്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്. മനുഷ്യൻ അണകെട്ടി വെള്ളം നിർത്തുകയും കെട്ടിടങ്ങൾ ഉയർത്തി പ്രകൃതി ദുരന്തം സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെ സുനാമി വെള്ളപ്പൊക്കം കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു. ശബ്ദമലിനീകരണം, ജലമലിനീകരണം ,അന്തരീക്ഷ മലിനീകരണം എന്നിവയാണ് പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ. പ്ലാസ്റ്റിക് പോലുള്ള ഖര പദാർത്ഥങ്ങൾ മണ്ണിനെ ദുഷിപ്പിക്കുന്നു, എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ മലിനമാക്കുന്നു. പ്ലാസ്റ്റിക്കിന് ജലത്തിലുള്ള ഓക്സിജൻ്റെ അളവ് നശിപ്പിക്കാൻ കഴിയും. വ്യവസായശാലകൾ പുറത്ത് വിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. അടിക്കടി ഉണ്ടാകുന്ന രോഗങ്ങൾ പരിസ്ഥിതിയിൽ ഉണ്ടായ തകരാറുമൂലം ആണെന്ന് നാം അറിയണം. ഋതുക്കൾ ഉണ്ടാകുന്നതും വനങ്ങൾഉള്ളതുകൊണ്ട് മാത്രമാണ് .വനനശീകരണം കേരളത്തിൻ്റെ ജൈവഘടനയിൽ ശക്തമായ മാറ്റാം വരുത്തി .കൃഷിയുടെ വിളവ് കുട്ടാനായി ധാരാളം രാസവളങ്ങളും കീടനാശിനികളും ഇന്ന് ഉപോയോഗിക്കുന്നു. ഇത് മണ്ണിൻ്റെയും ജലത്തിൻ്റെയും പാരസ്പര്യം തകർക്കും. മണ്ണിലുള്ള നൈട്രജൻ ഘടനക്ക് തന്നെ ഇത് മാറ്റംവരുത്തും.പരിസ്ഥിതിയിൽ മനുഷ്യനെ പോലെ തന്നെയാണ് മറ്റ് ജീവജാലങ്ങളും. പരിസ്ഥിതി നന്നായാലെ ലോകം തന്നെ നന്നാവുകയുള്ളു .നമുക്ക് പരിസ്ഥിതിയെ പലതരത്തിൽ സംരഷിക്കാൻ കഴിയും. പക്ഷേ മനുഷ്യൻ അതിന് തുനിയുന്നില്ല .ഇത് മൂലം പല പല രോഗങ്ങൾ ഉണ്ടാവുകയും ചെയുന്നു .അതിനാൽ പരിസ്ഥിതി ശുചിത്വം രോഗങ്ങളെ തടയും. കൂടാതെ മാലിന്യങ്ങൾ വലിച്ചെറിയരുത് .പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക. വാഹനങ്ങളുടെ അമിതമായ ഉപയോഗം കുറയ്ക്കുക. മലിനജലം ഒഴുക്കി വിടാതെ ഇരിക്കുക. ഇങ്ങനെ നമ്മൾ ജീവിക്കുന്ന ഭൂമിയെ നമ്മൾ തന്നെ സംരക്ഷിക്കണം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം