"ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ=ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13025
| സ്കൂൾ കോഡ്= 13025
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

22:40, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൗഹൃദം

അവന്റെ പേര് ജോസ് എന്നാണ്. ചിന്നമ്മിണി അവന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. ഇവർ ചെറുപ്പത്തിൽ നല്ല സുഹൃത്തുക്കളാണ്. സ്കൂളുകൾ അടച്ചതുകൊണ്ട് പാറിപ്പറക്കുന്ന കുഞ്ഞുകിളികളെ പോലെ, വീടിന്റെ മുറ്റം കളിക്കളം ആക്കി അവർ ആടിയും പാടിയും കളിച്ചും കൊണ്ട് രസിക്കുമായിരുന്നു. "ഇന്ന് ചിന്നമ്മിണിയെ കളിക്കാൻ കണ്ടില്ലല്ലോ ജോസ് "തന്റെ കൂട്ടുകാരോട് ചോദിച്ചു. "നീ അവളുടെ വീട്ടിൽ പോയി നോക്കി വാ നമ്മൾ ഇവിടെ കാത്തുനിൽക്കാം”. കൂട്ടുകാർ മറുപടി നൽകി. ജോസ് ചക്കിയേയും മിക്കുവേയും കൂട്ടികൊണ്ട് ചിന്നമ്മിണിയുടെ വീട്ടിലേക്ക് ചെന്നു. "ആന്റി ചിന്നമ്മിണി എവിടെ ?” ജോസ് ചിന്നമ്മിണിയുടെ അമ്മയായ രേഖആന്റിയോട് ചോദിച്ചു. "അവൾ നിന്റെ വീട്ടിലേക്ക് വന്നതാണല്ലോ”. അമ്മ പരിഭ്രാന്തിയോടെ പറഞ്ഞു. "വാ നമുക്ക് അവളെ തിരയാം" ജോസ് ചക്കിയോടും മിക്കുവോടും പറഞ്ഞു. അവർ ചിന്നമ്മിണിയെ തിരയാൻ തുടങ്ങി. നേരം സന്ധ്യ ആയപ്പോൾ ചക്കിയും മിക്കുവും തന്റെ വീട്ടിലേക്ക് പോയി. പക്ഷെ ജോസ് ധൈര്യം കൈവിടാതെ ചിന്നമ്മിണിയെ തിരഞ്ഞു തുടങ്ങി. അവൻ അവസാനം ഒരു കാട്ടി‍ൽ എത്തിച്ചേർന്നു. ഇരുട്ടായപ്പോൾ കുഞ്ഞു മിന്നൽ ഭയം അവനു തോന്നി. എന്നാലും അവൻ തളർന്നില്ല, അവൻ മുന്നോട്ടു നീങ്ങി. അവൻ ഒരു നദിക്കരയിൽ എത്തിച്ചേ‍ർന്നു. നദിയിൽ നിന്ന് അവൻ കുറച്ച് വെള്ളം കുടിച്ച് അവൻ പോകാനിറങ്ങുമ്പോൾ നദിയിൽ ഉണ്ടായിരുന്ന ഒരു തിളങ്ങുന്ന മീൻ അവനെ തടഞ്ഞു എന്നിട്ട് പറഞ്ഞു "നീ ഉൾക്കാട്ടിലേക്കാണോ അവിടെ പോകരുത്. അപകടകാരിയായ മൃഗങ്ങളും ഒരു ഭൂതവും അവിടെ ചുറ്റി കറങ്ങുന്നുണ്ട്”. പക്ഷേ എനിക്ക് പോകാതിരിക്കാൻ പറ്റില്ല. എന്റെ സുഹൃത്ത് അവിടെ പെട്ട് പോയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു നിമിഷം നീയൊരു മീനല്ലേ അപ്പോൾ നിനക്കെങ്ങനെ മിണ്ടാൻ കഴിയും. "ജോസ് ആശ്ചര്യചകിതനായി ചോദിച്ചു”. ഒരു പെൺകുട്ടി ഇതുവഴി ഓടുന്നത് ഞാൻ കണ്ടിരുന്നു പുറകെ ഭൂതവും മീൻ പറഞ്ഞു. "അതെന്റെ കൂട്ടുകാരിയാണ് എനിക്ക് അവളെ രക്ഷിക്കണം ഞാൻ പോവുവാ”.കുറച്ചു സമയത്തിനു ശേഷം ജോസും ചിന്നമ്മിണിയും കൈപിടിച്ച് നടന്ന് പോകുന്നത് മീൻ കണ്ടു. തന്നെ സഹായിച്ച മീനിനെ കാണാൻ അവൻ മറന്നില്ല. അവൻ നദിക്കരയിലേക്ക് ചെന്ന് ഉറക്കെ വിളിച്ചു തിളങ്ങുന്ന മീനേ ഇങ്ങോട്ട് വാ പെട്ടെന്നു തന്നെ നദിയിൽ നിന്ന് ഒരു പെൺകുട്ടി പുറത്തേക്ക് പറന്ന് വരുന്നത് അവൻ കണ്ടു. ചിന്നമ്മിണി ചോദിച്ചു ഇതാരാ ജോസ് ? "ഇതാരാണെന്ന് എനിക്കും അറിയില്ല നീ ആരാ അല്ല നിനക്ക് എങ്ങനെയാ പറക്കാൻ കഴിയുന്നത് ? വായുവിൽ നിൽക്കാൻ നിനക്കെങ്ങനെയാ കഴിയുന്നത് ?” ജോസ് പെൺകുട്ടിയോട് ചോദിച്ചു. "ഞാനാ നിന്നെ സഹായിച്ച മീൻ "മൃദുവായ ശബ്ദത്തിൽ പെൺകുട്ടി പറഞ്ഞു. "പക്ഷേ നീ ഇപ്പോൾ ഒരു പെൺകുട്ടിയല്ലേ" ‍ജോസിന്റെ ചോദ്യം ഇങ്ങനെയായി. "ഞാൻ തന്നെയാണ് മീനും പെൺകുട്ടിയും. ഒരു മാലാഖ കൂടിയാണ് ഞാൻ നിന്നെ പരിശോധിക്കാൻ വേണ്ടി വന്നതാ. അപ്പോൾ നീ ഒരു നല്ല സുഹൃത്ത് ആണെന്ന് തെളിയിച്ചു. അതുകൊണ്ട് നിനക്ക് ഞാൻ കളിക്കാൻ വേണ്ടി ഈ കാട് പഞ്ചാരമണൽ നിറഞ്ഞ ഒരു മൈതാനം ആക്കി തരാം" . ഇങ്ങനെ പറഞ്ഞു മാലാഖ ആകാശത്തേക്ക് മാഞ്ഞു പോയി. അതോടെ വീട്ടുമുറ്റം കളിക്കളം ആക്കിയ കുട്ടികൾ ഇപ്പോൾ വലിയ മൈതാനത്താണ് കളിക്കുന്നത്. ജോസിനിപ്പോൾ ഒത്തിരി സന്തോഷമായി. ഇപ്പോൾ കുട്ടികൾ നദിയിൽ നിന്ന് മീൻ പിടിക്കുന്നത് ഒരു കളി കണ്ടുരസിക്കും പോലെ ആയിരുന്നു. അങ്ങനെ തന്നെ ചിന്നമ്മിണി കഴിഞ്ഞ കാര്യങ്ങൾ അമ്മയോട് പറഞ്ഞു.

വിസ്മയ
5 ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ് തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ