"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/അക്ഷരവൃക്ഷം/രോഗം പഠിപ്പിച്ച സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
   }}
   }}
<center> <poem>
<center> <poem>
മനുഷ്യാ,  
മനുഷ്യാ, നീ
നീന്നോടൊന്നരുളട്ടെ
മറുപടി പറയുക
നിൻ ദുഷ്‍കൃതികൾക്കു നീ
നിൻ ദുഷ്‍കൃതികൾക്കു നീ
മറുപടി പറയുക.
മറുപടി പറയുക.

23:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗം പഠിപ്പിച്ച സത്യം

മനുഷ്യാ, നീ
മറുപടി പറയുക
നിൻ ദുഷ്‍കൃതികൾക്കു നീ
മറുപടി പറയുക.
ഇന്നു നീയോർക്കുക
കൈയടക്കിയതൊന്നും
നിന്റേതല്ലെന്ന സത്യം
നീ പടുത്തൊരീലോകം
നിൻേറതല്ലെന്ന സത്യം
ശ്രേഷ്ഠമെന്നോതി നീ
നിൻ ജന്മം
എന്നാലറിക നീ
ഇന്നു നീയൊരു
ചെറു ജീവിയെ ഭയന്ന്
സ്വജീവനായ് കൊതിക്കുന്നു.
 സ്വാതന്ത്ര്യം മറഞ്ഞൊരീ
ഇരുൾ ദിനങ്ങൾ
നിൻ കർമ്മഫലത്തിൻ
മറുപടി തന്നെ സത്യം.
എവിടെ നിൻ
ജാതി മത ചിന്തകൾ?
എവിടെ നിൻ
താൻ പോരിമയും?
ഇന്നു നീ അറിയുക
നാം നിസ്സാരരെന്ന സത്യം
ഈയൊരു വിപത്തിനെ
ചെറുക്കാം നമുക്കിന്ന്
ബന്ധം മുറുക്കി.
മനസ്സാൽ ചേർന്നങ്ങ –
കലം പാലിച്ചുകൊണ്ട്.
നറു പുഞ്ചിരി തൂകി
പടുത്തുയർത്താം
പുതു ബന്ധങ്ങൾ
ഒന്നായ് തകർക്കാം
ഈ മഹാവിപത്തിനെ
കൊറോണയാം മാരക വിപത്തിനെ
ശുചിത്വം പാലിച്ചൊന്നായ്
അണിചേരാം
ഒന്നായണിചേരാം.
 


അഖിൽ കൃഷ്ണ എ
10 ബി ഗവ. മോ‍ഡൽ. ബോയ്സ് എച്ച്. എസ്.എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത