"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/സ്വപ്‌നഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്വപ്‌നഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=ലേഖനം}} |
18:38, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്‌നഭൂമി
വശ്യസുന്ദരമായനമ്മുടെ പ്രകൃതിയെ ഇന്ന് ഈരൂപത്തിലാക്കിയത് നമ്മൾതന്നെ. അതിന്റെ പ്രത്യാഘാതങ്ങൾ നാംതന്നെയാണ് അനുഭവിക്കുന്നത്. പച്ചപ്പ് നിറഞ്ഞ കേരളമായിരുന്നു നമ്മുടേത്. അതിനെ വൃത്തിഹീനമാക്കുന്ന പ്രവൃത്തികൾ നാംചെയ്‌തു കൊണ്ടിരിക്കുന്നു. പ്ളാസ്റ്റിക്കുകളും ജീവജാലങ്ങളുടെ അവശിഷ്ടങ്ങളും നാം മണ്ണിൽ അലക്ഷ്യമായി നിക്ഷേപിക്കുന്നു. ഈ പ്രവൃത്തിയിലൂടെ നാം പല രോഗങ്ങളേയും വിളിച്ചു വരുത്താറുണ്ട്. അതിൽ നിന്നും മുക്തി നേടാനായി നാം ഒത്തിരി പരിശ്രമിക്കേണ്ടിയിരിക്കുന്നു. പ്ളാസ്റ്റിക്കുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കൊണ്ട് മണ്ണിലെ മൂലകങ്ങൾ നഷ്ടമാകുന്നു. തുടർന്ന് മണ്ണിൽ കൃഷി ചെയ്യാൻ കഴിയാതെ വരുകയും വിഷം കലർന്ന പച്ചക്കറികൾ നമുക്ക് ഉപയോഗിക്കേണ്ടതായി വരുകയുംചെയ്യുന്നു. അങ്ങനെ പലരോഗങ്ങളും ഉണ്ടാകുന്നു. ഇത് ഭാവി തലമുറയുടെ പ്രതിരോധശേഷി നഷ്ടമാകാൻ കാരണമാകുന്നു. രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ഒത്തൊരുമിച്ചു പ്രയത്നിക്കാം. അതിന്റെ ആദ്യഘട്ടം നാം ആരംഭിക്കേണ്ടത് നമ്മുടെ പരിസരത്ത്നിന്ന് തന്നെയാണ്. പ്ളാസ്റ്റിക്കിന് പകരം മണ്ണുമായി ചേരുന്ന വസ്തുക്കൾ നാം ഉപയോഗിക്കാൻ ശീലിക്കണം. പരിസര ശുചിത്വത്തിനൊപ്പം വ്യക്തി ശുചിത്വവും പാലിക്കണം. ഇന്ന് നാം നേരിടുന്ന പ്രധാനരോഗം കോവിഡ്-19 ആണ്. ഇതിനെതിരെ ചെയ്യേണ്ടത് പ്രധാനമായും വ്യക്തി ശുചിത്വമാണ്. നാം എപ്പോഴും നമ്മുടെ കൈകൾ വൃത്തിയാക്കണം, അതിനൊപ്പം മുഖവും നന്നായി കഴുകണം. വീട്ടിൽനിന്ന് പുറത്തു പോയി വന്നാൽ കൈയ്യും മുഖവും നന്നായി കഴുകണം. ഇതിലൂടെ ശുചിത്വംനിറഞ്ഞ രോഗമുക്തമായ ഒരുജനതയെ നമുക്ക് വാർത്തെടുക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം