"ഗവ. എൽ പി എസ് കൂന്തള്ളൂർ/അക്ഷരവൃക്ഷം/ഒത്ത്പിടിച്ചാൽ/കരുതലോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലോടെ മുന്നോട്ട് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

17:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലോടെ മുന്നോട്ട്


കൊറോണ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. അതായത് രോഗപ്രതിരോധശക്തി വർധിപ്പിച്ചുകൊണ്ടുള്ള മുൻകരുതലുകൾ വേണം. കൊറോണ വൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷെ ബാഹ്യമായ മുൻകരുതലുകൾ മാത്രമാണ് നാം മിക്കവാറും സ്വീകരിക്കുന്നുള്ളു. അതായത് മാസ്ക് ധരിക്കുക, കൈകൾ സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കൽ, ശാരീരിക അകലം പാലിക്കൽ തുടങ്ങിയവ. ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ സഹായിക്കും എന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നു കയറിയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യില്ല. കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്ന് നമ്മെ കീഴ്‌പ്പെടുത്താനാവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ തോൽപിച്ച ശേഷമേ സാധ്യമാകു. ആരുടെയൊക്കെയാണോ രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികളായി മാറുന്നത്. അങ്ങനെയെങ്കിൽ നമ്മുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം ഏതുവിധേനയെങ്കിലും നമ്മുടെ രോഗപ്രതിരോധശക്തി കഴിയുന്നത്ര വർധിപ്പിക്കുക.അതിനായി വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, മുരിങ്ങയില,നാരങ്ങ, ഓറഞ്ച് തുടങ്ങിയവ ധാരാളം കഴിക്കുക. ഒന്നിനും സാധ്യമല്ലെങ്കിൽ വിറ്റാമിൻ സി ഗുളികകൾ കഴിക്കുക. വിറ്റാമിൻ B6അടങ്ങിയ മുരിങ്ങയില, വിറ്റാമിൻ Eഅടങ്ങിയ കറിക്കടല, എല്ലാവിധ നട്സ് കൂടാതെ ഇഞ്ചിക് പ്രതിരോധശക്തി കൂട്ടാനുള്ള കഴിവുണ്ട്. ആയതിനാൽ കഴിയുന്നത്ര ഇഞ്ചി ഭക്ഷണത്തിൽ ഉൾപെടുത്തുക. കൂടാതെ മഞ്ഞളിനും പ്രതിരോധശക്തി വർധിപ്പിക്കുവാൻ കഴിയുന്നു. ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയിൽ കൊള്ളുന്നത് നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ D ലഭിക്കും. മുട്ട, പാൽ ഇത്തരത്തിൽ പ്രോട്ടീൻ അടങ്ങിയവയും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മിതമായ വ്യായാമം ചെയ്യുക , ദിവസവും എപ്പോഴെങ്കിലും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി മെഡിറ്റേഷൻ, യോഗ എന്നിവ ജീവിതചര്യയുടെ ഭാഗമാക്കുക. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് ഉത്തമം.

ആരുഷി .എസ് .കരൺ
3 A ഗവ. എൽ പി എസ് കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം