ഉള്ളടക്കത്തിലേക്ക് പോവുക

"ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/കലിയുഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Goodshepherdems (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കലിയുഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

15:31, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കലിയുഗം

മാനവമധ്യത്തിൽ പെട്ടെന്നൊരു ദിനം
പൊട്ടിമുളച്ചതാണീ മഹാവ്യാധി ,
ലക്ഷത്തിനപ്പുറം മാനവരാശിയെ
കൊന്നൊടുക്കി കൊണ്ടുറഞ്ഞുതുള്ളി.
എവിടെ തിരിഞ്ഞാലുമുറ്റവർതന്നുടെ
അലമുറയല്ലാതെ കേൾപ്പതില്ല,
ആധിയും വ്യാധിയുമൂഴിയുടെ തന്നെ
സ്വസ്ഥത തല്ലിക്കെടുത്തിടുന്നു.
വേരോടെ പിഴുതെറിഞ്ഞീടുവാനായിതാ
പല ജാതിമാനവർ പണിപ്പെടുന്നു,
വേഷങ്ങൾ പേരുകൾ ജോലികൾ മാറിലും
മണ്ണിൻ ദേവദൂതരല്ലോയിവർ.
ദേവനുറങ്ങുന്നുവെങ്കിലും മർത്യനാം
ദേവദൂതന്മാരിവർ തെല്ലുറങ്ങാതെ,
മാനവരാശിയെ കൈ പിടിച്ചേറ്റുവാൻ
രാപ്പകലില്ലാതലഞ്ഞിടുന്നു.
ഒരുമയാണൈശ്വര്യമെങ്കിലും സോദരാ
അകലാതെയകലം പാലിച്ചിടേണം,
സ്നേഹവും, കരുതലും, വ്യക്തി ശുചിത്വവും
ഈ മഹാമാരിയ്ക്കു മറു മരുന്നായ്
നാളെയൊന്നാകുക വേണമെന്നാകിലോ
ഇന്നൊന്നകലത്തിലാകവേണം,
ഓർക്കുക സോദരാ ഉറ്റവർ തന്നുടെ
രക്ഷയതും നിന്റെ കൈയിലല്ലോ !
 

ബിൻസി
7 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത