"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ദു:സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദു:സ്വപ്നം

ജന്മനാടിനോടു വിടപറഞ്ഞു
അച്ഛനമ്മമാരോടു വിടപറഞ്ഞു
കൂടപ്പിറപ്പുകളോട് വിടപറഞ്ഞു
സഹധർമിണിയോടും കിടാങ്ങളോടും വിടപറഞ്ഞു
ഈറനണിഞ്ഞ കണ്ണുകളോടെ
ഇടറുന്ന മനമോടെ
വിതുമ്പുന്ന കണ്ഠതോടെ,യെന്നാൽ
നല്ല നാളെയുടെ പ്രതീക്ഷയോടെ
വൈകാതെ തമ്മിൽ കാണാം എന്ന പ്രത്യാശയോടെ
മനസില്ലാമനസോടെ അന്യനാട്ടിലേക്കു ചേക്കേറി ഞാൻ

എന്നാൽ ആവുമോ ജന്മനാടിനെ ഒരുനോക്ക് കാണാൻ
ആവുമോ എൻ പ്രിയ ജനങ്ങളെ കാണാൻ
ആവുമോ ആ സ്നേഹസാമിപ്യം നുകരാൻ
ഒടുവിൽ രോഗിയായ്,
മൃത്യുവെന്നെ വാരിപുണർന്നാൽ
പ്രിയരവർക്ക്‌ വാരി പുണരാൻ
മരവിച്ച ശരീരം പോലും നൽകാൻ ആവാതെ
എങ്ങോ എവിടെയോ ചാരമാകാനാണോ ഈ ജീവിതം
ഒരു ദുഃസ്വപ്നമായ് എൻ മുന്നിൽ കോവിഡ്-19
 

ആര്യ കൃഷ്ണ ആർ.എസ്
4 A സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത