"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/നേരറിയും നേരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 45: വരി 45:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

07:30, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരറിയും നേരത്ത്

ചരടുപൊച്ചിയ പട്ടമായി
തീർന്നുപോയെൻ ജീവിതം
കാറ്റടിക്കും ദിശയിലേക്കതു
പാറിപോവുകയാണിന്ന്
എത്രയെത്ര ആശയും അതി
ലോറയായ് പ്രതീക്ഷയും
ഞെട്ടുപോയൊരു പൂവുപോലെ
കൊഴിഞ്ഞുവീണു മണ്ണിലായ്
പണ്ടു ഞാനും ഉയർന്നു പൊങ്ങിയ
വിണ്ണിൽ വച്ചൊരുപൈങ്കിളി
ചൊന്നു എന്നോട് ഇല്ല അവർക്കൊരു
ചരടുകൊണ്ടൊരു ബന്ധനം
സ്വതന്ത്രനായ് പറന്നു പൊങ്ങാൻ
കൊതിച്ചുപോയതു കേട്ടനാൾ
മണ്ണിലെ ബന്ധമെല്ലാം
ബന്ധനമെന്ന് ഓർത്തുപോയ്
ഉഗ്രനായി ജ്വലിച്ചു നിന്ന
സൂര്യൻ തന്നുടെ പ്രഭ കുറഞ്ഞു
കാറ്റു വീശി ചരടുപൊട്ടി
പട്ടമങ്ങു സ്വതന്ത്രനായ്
ബന്ധമെല്ലാം അറ്റുപോയി
ബന്ധനത്തിൻ ചരടുപോയി
നീല വിണ്ണിൽ നിൽക്കുവാനാകാതെ
പട്ടമങ്ങുലഞ്ഞു പോയി
മഴതുടങ്ങി നനഞ്ഞു പട്ടം
തകർച്ചതന്നുടെ വക്കിലെത്തി
ഓർത്തുപോയി ബന്ധമെല്ലാം
ബന്ധനമല്ലെന്ന സത്യം

കേശവ്. എൻ
8 E കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത