"വി.സി.എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര/അക്ഷരവൃക്ഷം/കോവിഡ് ഓർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb}} | {{Verified|name= Anilkb| തരം= ലേഖനം}} |
21:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് ഓർമകൾ
ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.തുടക്കത്തിൽ കൊറോണയെപ്പറ്റിയുള്ള വാർത്തകൾ ഒരു കൗതുകത്തോടെയാണ് ശ്രദ്ധിച്ചിരുന്നത്.ഫെബ്രുവരി 6ന് കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഡോക്ടർമാർ ഒരു ബോധവത്കരണക്ലാസ് നൽകിയിരുന്നു.അപ്പോഴും ഈ മഹാമാരി നമ്മെ ബാധിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.പക്ഷേ കേരളത്തിൽ കൊറോണ പോസിറ്റീവ് കേസുകൾ വന്നപ്പോൾ അല്പം ഭയാശങ്കകൾ ഉണ്ടായി. മാർച്ച് 20ന് കെമിസ്ട്രി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഇനിയുള്ള പരീക്ഷകൾ ഉപേക്ഷിക്കപ്പെട്ടു എന്ന വാർത്ത കേട്ടു. അതറിഞ്ഞ് ഒരുപാട് സന്തോഷിച്ചെങ്കിലും ആ സന്തോഷത്തിന് ആയുസ്സ് കുറവായിരുന്നു. ആദ്യം കേരളവും പിന്നീട് രാജ്യം മുഴുവനും ലോക്ക്ഡൗണിലേക്ക് പോയി. അച്ഛനും അമ്മയ്ക്കും ജോലിക്കുപോകാൻ പറ്റുന്നില്ല.എല്ലാവരും വീട്ടിൽ തന്നെ ഇരിപ്പ്.അച്ഛൻ മുഴുവൻ സമയവും ന്യൂസ് ചാനൽ കണ്ടും അമ്മ വീട്ടുജോലികൾ ചെയ്തും ചേട്ടനും ഞാനും ചേട്ടന്റ മൊബൈൽ ഫോണിൽ സാമൂഹികമാധ്യമങ്ങളിലും സമയം കളയുന്നു.വീട്ടിലെ ഭക്ഷണരീതികളിലും മാറ്റം വന്നു.ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാക്കനിയായി. പകൽസമയം തള്ളിനീക്കാൻ കഷ്ടപ്പെട്ട ഞാൻ ഉച്ചയുറക്കം ആരംഭിച്ചു. അങ്ങനെയിരിക്കെയാണ് ക്ലാസ് ടീച്ചറുടെ വിളി വരുന്നത് .ടീച്ചറുടെ വാക്കുകൾ ഏറെ ആശ്വാസം നൽകി. വീട്ടിലിരിക്കുന്ന സമയം പ്രയോജനപ്പെടുത്തണമെന്നും ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ടീച്ചർ പറഞ്ഞു.കഥ,കവിത,യാത്രാവിവരണം,അങ്ങനെ ഏതെങ്കിലും രചനകളിൽ ഏർപ്പെടാനും പുസ്തകങ്ങൾ വായിക്കാനും പ്രചോദനം നൽകി.ഞാൻ വൈകുന്നേരങ്ങളിൽ വീട്ടുകാരോടൊപ്പം കുറെ സമയം സംസാരിച്ചിരിക്കാനും ചേട്ടന്റെ കൂടെ ഷട്ടിൽ കളിക്കാനും തുടങ്ങി.കൂടാതെ ടീച്ചർ അയച്ചുതന്ന ലിങ്ക് ഉപയോഗിച്ച് സമഗ്രപോർട്ടലിലെ 'അവധിക്കാല സന്തോഷങ്ങൾ' എന്നതിലെ ആക്ടിവിറ്റികൾ ചെയ്യാനും തുടങ്ങി.നാടും നാട്ടാരും സർക്കാരും ഒറ്റക്കെട്ടായി ഈ വൈറസിനെ പ്രതിരോധിക്കും എന്ന വിശ്വാസം എനിയ്ക്കുണ്ട് .അതാണെന്റെ ആശ്വാസവും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം