Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 35: |
വരി 35: |
| }} | | }} |
|
| |
|
| {{verified|name=Kannankollam}} | | {{verified|name=Kannankollam|തരം=ലേഖനം}} |
19:43, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു നിർമ്മലഭൂവിനായ്...
പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ചുതുടങ്ങുന്നത്. പ്രകൃതി അമ്മയാണ്.
താളപ്പിഴകളില്ലാതെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും.
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് നമ്മെ നയിക്കേണ്ടത്. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പരിസ്ഥിതിസുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം.
മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലായേക്കാം. അന്തരീക്ഷതാപനിലയിലുണ്ടാകുന്ന വർധന, കാലാവസ്ഥാവ്യതിയാനം, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതിപ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.
സൈലന്റ് വാലി പ്രശ്നവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ പരിസ്ഥിതിപ്രശ്നങ്ങൾ ചർച്ചാവിഷയമാകുന്നത്. പരിസ്ഥിതിപ്രശ്നമെന്നത് ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഇനിയും നമ്മൾ മാറി ചിന്തിച്ചില്ലെങ്കിൽ ജീവന്റെ നിലനിൽപ്പുപോലും അപകടത്തിലാവുമെന്ന് തിരിച്ചറിഞ്ഞ ലോകം ഒട്ടേറെ പരിസ്ഥിതി സംരക്ഷണമാർഗങ്ങൾ അവലംബിക്കുന്നു. അവയിൽ ചില മാർഗങ്ങൾ ഇവയാണ്...
• മരങ്ങൾ വച്ചുപിടിപ്പിക്കുക.
• പുഴകളും കുളങ്ങളും വയലുകളും സംരക്ഷിക്കുക.
• മലിനീകരണത്തിനുള്ള സാധ്യതകൾ കുറയ്ക്കുക.
• പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
• കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകൾ പൂർണ്ണമായും ഉപേക്ഷിക്കുക.
• ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക.
• പൊതുവാഹനഗതാഗതം പരമാവധി ഉപയോഗപ്പെടുത്തുക.
• സ്വകാര്യവാഹനങ്ങൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുക.
• ഫിലമെന്റ്, ഫ്ലൂറസെന്റ്, സി.എഫ്.എൽ ബൾബുകൾക്കു പകരം എൽ.ഇ.ഡി.ബൾബുകൾ ഉപയോഗിക്കുക.
പരിസ്ഥിതിസംരക്ഷണമുദ്രാവാക്യങ്ങളുമായി നമുക്ക് മുന്നോട്ടുപോകാം.
“ഭൂമി മനുഷ്യന്റെയല്ല,
മനുഷ്യൻ ഭൂമിയുടേതാണ്"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|