"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/പിന്നെയും പിന്നെയും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}

16:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പിന്നെയും പിന്നെയും...

എന്നിലെ എന്നെ തിരഞ്ഞു ഞാൻ ഒരു ദിനം
മിന്നിമറഞ്ഞൊരായിരംചിരകാലസ്മരണകൾ

ഓർമതൻ മഞ്ചലേറി ഞാനെൻ
പൂർവ്വവിദ്യാലയ പടികൾ കടക്കവേ..

 സാമോദമായെന്നെ വരവേൽക്കയായ്
ഇളം കാറ്റിൽ ഉലയും ചെമ്പകപ്പൂക്കളും

 കുഞ്ഞിളംചുണ്ടിലേക്കാദ്യാക്ഷരമധുരം
പകർന്ന എൻ പ്രിയ ഗുരുനാഥതൻ
ചെറുപുഞ്ചിരിയാർന്നൊരു സുന്ദര വദനവും..

വിദ്യതൻ മുറ്റത്തെ അക്ഷരമുത്തുകൾ
പെറുക്കിയിണക്കി കൊരുത്തതാം മാലകൾ
അണിഞ്ഞൊരുങ്ങിയെൻ കളിത്തോഴിമാർ

ഓടിച്ചെന്നു കെട്ടിപ്പുണരണമെന്നുള്ളിൽ
തീരാത്ത കൊതിയാവോളമെങ്കിലും...

ആവില്ല ഇവയൊന്നും എനിക്കിനി എന്നും
ഞാൻ തിരിച്ചറിയുന്നിതാ ഇന്നിന്റെ വേഗവും..

എങ്കിലും പിന്നെയും മനം കൊതിച്ചിടുന്നിതാ ഒരുവട്ടം കൂടിയെൻ ബാല്യകാലം.....

പിന്നെയും പിന്നെയും ആശിച്ചുപോകുന്നു തിരികെത്തരുമോ എൻ ബാല്യകാലം...
 

മില ജോസഫ്
10 C സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]