"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ചെറപുഷ്പം ഗേൾസ് എച്ച് എസ്സ് എസ്സ് വടക്കഞ്ചേരി
| സ്കൂൾ= ചെറുപുഷ്പം ഗേൾസ് എച്ച് എസ്സ് എസ്സ് വടക്കഞ്ചേരി
| സ്കൂൾ കോഡ്= 21001
| സ്കൂൾ കോഡ്= 21001
| ഉപജില്ല=  ആലത്തൂർ
| ഉപജില്ല=  ആലത്തൂർ

15:07, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

ഓഫീസിലേക്ക് പോകുന്ന തിരക്കിനിടയിൽ ടി വി ഓൺ ചെയ്തു നോക്കി.ചാനലിൽ എങ്ങും കൊറോണയെപറ്റി മാത്രം. "മാനവികതയെ ഞെട്ടിച്ച മഹാമാരി, ഒരാളിൽ നിന്ന് ഒരാളിലേക്ക് പകരുന്ന വൈറസ് ! "മനുഷ്യൻ അതിന് ഓമനപ്പേര് നൽകിയിരിക്കുന്നു കോവിഡ് 19. ഓഫീസിലേക്ക് വൈകുമെന്ന് ഓർത്ത് ധൃതിയിൽ സാരിയുടുത്തെറങ്ങി. വഴിയോരങ്ങളിൽ വലിയ വ്യത്യാസമൊന്നുമില്ല. ചിലർ മാത്രം മുഖം വിലകുറഞ്ഞ മാസ്കുകൾകൊണ്ട് മറച്ചിരിക്കുന്നു. അവർക്ക് അന്യഗൃഹജീവികളെപ്പോലെ മറ്റുള്ളവർഉറ്റുനോക്കുന്നു. ഓട്ടോവിളിച്ച് ഓഫീസിലെത്തിയപ്പോൾ സമയം പത്ത്. ഓഫീസിൽ സാധാരണപോലെ എല്ലാവരും എത്തിയിരിക്കുന്നു. മേശപുറത്ത് ഫയലുകൾ കുന്നുകൂടിയിരിക്കുന്നു. അത് ഇന്നത്തോടെ തീർക്കണമെന്ന് വിചാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഫോൺ റിങ്ങുചെയ്തു.നാട്ടിൽ നിന്നമ്മയാണ്. അവിടുത്തെ വിശേഷമെല്ലാം പറഞ്ഞു. കോവിഡ് 19 അവിടെയുമുണ്ട്.ബാങ്കിൽ നിന്നും നോട്ടീസ് വന്നത്രേ ഈ മാസത്തെ സാലറി മുഴുവൻ അവിടേക്ക് അയക്കേണ്ടി വരും. ഓഫീസിലുള്ളവരും കൊറോണ ഭീതിയിലാണ്. ഓഫീസ് അടച്ചിടുന്നതിനെപറ്റിയും ചിലർ പറയുന്നുണ്ടായിരുന്നു. ഓഫീസിൽനിന്നും റൂമിലെത്തിയപ്പോൾ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.കടകമ്പോളങ്ങൾ അടച്ചു. ഗതാഗതം നിർത്തി. വൈകിയില്ല ഓഫീസിൽനിന്നും ഫോൺവന്നു.ഓഫീസിനി ഒരു മാസത്തേക്ക് ശേഷം മാത്രം! അടുത്തുള്ള താമസക്കാർ വീട്ടിലേക്ക് പോയിരുന്നു.രണ്ടു ദിവസം റൂമിൽ തന്നെ കഴിഞ്ഞുകൂടി.വീട്ടുടമ റൂം ഒഴിയാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. വേറെ വഴിയില്ലാതെ ബാ‍ഗ്പാക്ക് ചെയ്തിറങ്ങി.പെട്ടെന്ന് പുറകിലാരോ പിൻതുടരുന്നതുപോലെ, നോക്കിയപ്പോൾ മാസ്ക് ധരിച്ച ഒരാൾ. എന്തു ചെയ്യണമെന്നറിയാതെ നിന്ന നിമിഷങ്ങൾ. എവിടെക്കെന്നറിയാതെ വിജനമായ റോഡിലൂടെയോടി. കാലുകൾ കഴയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ദൂരെ വാഹനത്തിന്റെ വെളിച്ചം കണ്ടു. വാഹനത്തിന്റെ അടുത്തെത്തിയപ്പോഴേക്കും തളർന്നു വീണു. പാതി തുറന്ന കണ്ണുകളിലൂടെ വായിച്ചെടുത്തു പോലീസ്. കണ്ണുതുറന്നപ്പോൾ ചുറ്റും പോലീസുകാർ,കാവലിന്റെ പര്യായം.....

അശ്വതി വി ആർ
10 B ചെറുപുഷ്പം ഗേൾസ് എച്ച് എസ്സ് എസ്സ് വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ