"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കോവിഡ് 19-മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:


{{BoxBottom1
{{BoxBottom1
| പേര്= Vaiga Lekshmi
| പേര്= വൈഗ ലക്ഷ്‌മി
| ക്ലാസ്സ്= 5 A
| ക്ലാസ്സ്= 5 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:55, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19-മഹാമാരി
                                    ഇന്ന് നമ്മുടെ ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് 19.ഓരോ ദിനങ്ങളും ലോക ജനത മരണഭീതിയോടെ തള്ളിനീക്കുകയാണിന്ന്. വൻകിട രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ ഒരു നിമിഷം ഒന്നു പകച്ചു  നിന്നു. ദിനവും ആയിരക്കണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നിപ്പയെയും പ്രളയത്തെയും നേരിട്ട  കേരളം സധൈര്യം കോവിഡിനെയും പ്രതിരോധിക്കും, തീർച്ച.         
                    വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകി കേരളം  ഒന്നടങ്കം വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുന്നു. ഒരിക്കലും നാം ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ ഇത്തരം സംഭവങ്ങൾ നമുക്ക് മുന്നിൽ സംഹാര താണ്ഡവമാടുമ്പോൾ ഡോക്ടർമാരും നേഴ്സ്മാരും പോലീസുകാരും മററു  സന്നദ്ധ പ്രവർത്തകരും സധൈര്യം ഒരുമിച്ച് നിന്നു ഇതിനെതിരെ പോരാടുന്നു. മറ്റുലോകരാജ്യങ്ങളെല്ലാം ഈ രോഗത്തിന് മുന്നിൽ  അടിയറവു പറയുമ്പോൾ നമ്മുടെ ഈ കൊച്ചു  കേരളം പ്രധിരോധ വലയം തീർക്കുന്നു. ധൈര്യവും ശുചിത്വ ബോധവും സുശക്തമായ പ്രതിരോധവും  കേരളത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കും. ഈ മഹാവ്യാധിയും ശുചിത്വം, ശാരീരിക അകലം പാലിക്കൽ, മനോധൈര്യം എന്നിവയിലൂടെ നമുക്ക്  പ്രതിരോധിക്കാം.                        


                   Stay   home..    
                   Stay   safe..
വൈഗ ലക്ഷ്‌മി
5 A ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം