"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ഇങ്ങനെയൊരു ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Ajamalne}} |
12:50, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇങ്ങനെയൊരു ലോകം
എത്രയോ മനുഷ്യർ പിറന്ന് പിറന്ന് വന്നതാണ്ടിവിടെ. പ്രകൃതിയുമായും, മൃഗങ്ങളുമായും പ്രകൃതിയും മനുഷ്യനും ഒന്നായിരുന്നു. പ്രകൃതി അവനാവശ്യമുള്ളത് കൊടുത്തു.. അവൻ നേരെ തിരിച്ചും. പക്ഷേ ഇപ്പോൾ മാലിന്യങ്ങൾ കൊണ്ട് മനുഷ്യർ ഭൂമിയെ ഇല്ലാതാക്കുന്നു. രാമചന്ദ്രൻ സാർ അമേരിക്കയിൽ നിന്നും ഇന്ന് നാട്ടിലെത്തിയതാണ്. ഏഴ് വർഷം കഴിഞ്ഞുള്ള വരവാണ്. ഗ്രാമമായതു കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. കുഞ്ഞമ്പുവേട്ടന്റെ തട്ടുകടയ്ക്ക് പകരം വലിയൊരു ക്വാർട്ടേഴ്സ്. ഓടിട്ട പഴയ പാർട്ടി ഓഫീസിനു പകരം വലിയ രണ്ടു നില ഓഫീസ്. സമയം ഉച്ച രണ്ടു മണിയായി. എന്നിട്ടും വെയിലിനു കുറവൊന്നുമില്ല. കുടയും പിടിച്ച് രാമചന്ദ്രേട്ടൻ വരുന്നത് അയൽക്കാരനായ വാസു കണ്ടു. "എന്തേ രാമേട്ടാ ഒരു മുന്നറിയിപ്പുമില്ലാതെ" "ഒന്നുമില്ലെടോ അവിടുത്തെ ജോലി എനിക്കു മടുത്തു" " ശരി ശരി ഞാൻ പാല് വാങ്ങി അങ്ങു വരാം" വീട് എത്തണമെങ്കിൽ ഒരു തോട് കടക്കണം. അതിലൂടെ പോകുമ്പോഴെല്ലാം രാമചന്ദ്രേട്ടൻ തോട്ടിലെ വെള്ളം കുടിക്കാതെ പോകില്ലാരുന്നു. അത്രയ്ക്കു ശുദ്ധം വെള്ളില പോലെ സൂര്യപ്രകാശത്തിൽ തിളങ്ങും രാമചന്ദ്രേട്ടൻ തോടിനടുത്തെത്തി കയ്യിലുണ്ടായിരുന്ന ബാഗും ബോട്ടിലും താഴെ വച്ചു. നിറഞ്ഞൊഴുകിയിരുന്ന തോട് വറ്റാൻ തുടങ്ങിയിരുന്നു . പ്ലാസ്റ്റിക് സാധനങ്ങൾ, മീൻ വല തുടങ്ങിയവ കൊണ്ട് നിറഞ്ഞിരുന്നു. കൈ വെള്ളയിൽ അയാൾ വെള്ളമെടുത്തു മുഖത്തേക്ക് അടുപ്പിച്ചതും നാറ്റം സഹിക്കാൻ പറ്റാതെ അയാൾ വെള്ളo തിരിച്ചൊഴിച്ചു. എന്നിട്ട് അക്കരേയ്ക്കു കടന്നു. മക്കൾ വീട്ടു മുറ്റത്തു കളിക്കുന്നു. അച്ഛനെ കണ്ടതും അവർ ഓടി വന്നു കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. രണ്ടു പേരുടെയും നോട്ടം ബാഗിലായിരുന്നു. കാരണം അവർക്കുള്ള കളിപ്പാട്ടം അതിലുണ്ടാകും. അയാളുടെ ഭാര്യ ഒരു ചിരിയോടെ പുറത്തേയ്ക്കു വന്നു. എന്നിട്ടു ചോദിച്ചു."എന്തേ ഒരു മുന്നറിയിപ്പുമില്ലാതെ" " അതേ അവിടെ ജോലി ശരിയില്ലാ" " ഉം, പോയി കുളിച്ചു വേഷം മാറി വാ ." രാമേന്ദ്രൻ കുളിച്ച് ഭക്ഷണം കഴിക്കാനിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് എവിടെ ഇല കളയണമെന്നു ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞു " നിങ്ങളാ പേരമരത്തിന്റെ താഴോട്ട് കളഞ്ഞേക്ക്" രാമചന്ദ്രൻ പേരമരത്തിന്റെ താഴെ നോക്കിയപ്പോൾ കണ്ടത് ഒരു മാലിന്യ കൂമ്പാരമായിരുന്നു. അയാൾക്ക് തോട് ഓർമ്മ വന്നു. ഇത് ഈ നാട്ടുകാരു തന്നെയാക്കിയതാണെന്ന് അയാൾക്കു മനസിലായി.ക്ഷോഭത്തോടെ അയാൾ ഭാര്യയെ നോക്കി പിന്നെ ചിന്തിച്ചു.ഇത് എന്തൊരു ലോകം, എന്തൊരു മനുഷ്യർ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ