|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/അതിജീവനം| അതിജീവനം]] | | *[[{{PAGENAME}}/അതിജീവനം| അതിജീവനം]] |
| *[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]] | | *[[{{PAGENAME}}/എന്റെ മരം അമ്മു| എന്റെ മരം അമ്മു]] |
| *നഷ്ട സ്വപ്നം*
| |
| ഒരു കുയിൽ ഗാനം പോൽ
| |
| മധുരമാം എൻ ജീവിതം
| |
| എന്തുകൊണ്ടിത്ര കനത്തു പോയി ..
| |
| ഒരു കുഞ്ഞു പക്ഷി പോൽ ആകാശസീമയിൽ
| |
| ഒന്നു ചെന്നെത്താൻ കഴിയാതെ പോയ്...
| |
| മലയാള ഭാഷ തൻ നിറമുള്ള വാക്കുകൾ അന്നെന്റെ തൂലികത്തുമ്പിൽ നിന്നെത്രമേൽ ഊർന്നുവീണു...
| |
| വാക്കുകൾ വജ്രായുധമാക്കി ,
| |
| ഒരു കുഞ്ഞു താരകം പോലന്ന് ശോഭിച്ചു ഞാൻ...
| |
| അധ്യാപകർ തൻ അഭിനന്ദനങ്ങളന്നെന്റെ കവിതതൻ മാറ്റുകൂട്ടി... കൂട്ടുകാർ തൻ പ്രോൽസാഹനങ്ങളിൽ അന്നെന്റെ സ്വപ്നത്തിൻ ചിറകു മുളച്ചു...
| |
| മലയാള സാഹിത്യ ലോകത്തിലേക്കൊന്ന് ചിറകടിച്ചുയരുവാൻ ഞാനാഗ്രഹിച്ചു...
| |
| എന്റെ ഹൃദയത്തിൻ ഏതോ ഒരു കോണിൽ നിന്നടർന്നു വീഴുന്നൊരാ നിറമുള്ള വാക്കുകൾ ഞാൻ കോർത്തു വച്ചു...
| |
| ഓരോ കവിതയും അമൂല്യമാം സമ്പത്തായി
| |
| ഒരു കുഞ്ഞു പെട്ടിയിൽ
| |
| സൂക്ഷിച്ചു ഞാൻ...
| |
| കാലത്തിൻ ശീലുകൾ
| |
| വേഗം കടന്നു പോയ്
| |
| എന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി...
| |
| കവിതതൻ സ്വപ്ന ലോകത്തകപ്പെട്ട ഞാൻ അന്യമാം വീടിന്റെ പടി കയറി ...
| |
| ഭാര്യയായ് ,അമ്മയായ്, കുടുബത്തിൻ നാഥയായ്
| |
| ഒരു കുഞ്ഞു വീട്ടിൽ ഒതുങ്ങി നിന്നു...
| |
| ജീവിതത്തിൻ തിരക്കിൽ പെട്ട ഞാൻ
| |
| എൻ സ്വപ്നങ്ങൾ ...
| |
| കൈവെടിഞ്ഞു
| |
| പേനതൻ മൂടി അടച്ചു വച്ചപ്പൊഴെൻ ഹൃദയം പറഞ്ഞൂ അരുതെന്ന്..
| |
| കടലാസുതുണ്ടുകൾ ശൂന്യമായ് കണ്ടപ്പോൾ
| |
| എൻ കണ്ണുകൾ അറിയാതെ തുളുമ്പിപ്പോയി..
| |
| എന്റെ മനസിന്റെ ഏതോരു കോണിൽ നിന്ന്
| |
| ഇന്നും ..കവിതകൾ അറിയാതെ ഒഴുകുന്നു
| |
| പക്ഷേ...
| |
| എനിക്കു കഴിയുന്നീലാ... അവ പകർത്താൻ
| |
| അല്ല, ...
| |
| എന്നെ അനുവദിക്കുന്നില്ല
| |
| എൻ കർമ്മങ്ങൾ...
| |
| അടുക്കളതൻ ഇടുങ്ങിയ ചുവരുകൾ എന്നേ...
| |
| പിടിച്ചു വലിക്കുന്നു...
| |
| ആകാശസീമയിൽ കുതിച്ചുയരുന്നൊരാ പുകച്ചുരുളുൾ, എൻ സ്വപ്നത്തിൽ കറകലർത്തീ...
| |
| ഭാര്യയായ്, അമ്മയായ് മാറിയ ഞാൻ പിന്നെ
| |
| വൈദ്യനായ് പാചകക്കാരിയായി..
| |
| രാത്രിയിൽ മക്കൾ തൻ ഗുരുനാഥയായ്...
| |
| കാലം പതിയെ കടന്നു പോയീ...
| |
| കാലത്തിൻ നിത്യപ്രവാഹത്തിൽ ഞാൻ പല പല
| |
| വേഷമണിഞ്ഞിരുന്നു
| |
| എന്നിട്ടും എന്നിട്ടും കഴിഞ്ഞലെനിക്കെന്റെ സ്വപ്നച്ചിറകൂ വിരിച്ചൂ പറക്കാൻ
| |
| രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ തൻ കൂട്ടിൽ
| |
| പൊടിപിടിച്ചിരുന്നെന്റെ ജീവിത സ്വപ്നം...
| |
| കനവിൽ നിറഞ്ഞൊരാ കിനാവിനുമപ്പുറം ഇന്നും കിടക്കുന്നു ശൂന്യമായി...
| |
| മിനുസമാം യൗവ്വനവീഥികൾ പിന്നീട്
| |
| പരുപരുപ്പുള്ളൊരു വീഥിയായി
| |
| ജീവിതയാത്രകൾ ചടുലമായ് ഭ്രാന്തമായ് മാറിയപ്പോൾ
| |
| എൻ കിനാവുകൾ അവിടെ പകച്ചു നിന്നു
| |
| അദൃശ്യമാം കൈകൾ എൻ സ്വപ്നങ്ങൾ തട്ടിമാറ്റി
| |
| എൻ കിനാവിനുമപ്പുറം ശൂന്യമായി......
| |
| കനലുപോൽ പൊള്ളിച്ച എൻ ജീവിതം
| |
| എന്റെ... കിനാവുകൾ... വ്യർഥമാക്കി.....
| |
|
| |
| Anaswara.N
| |
| 9th B
| |
| [[category:കവിതകൾ]]
| |