"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/വാസ്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= വാസ്തവം | color= 4 }} <poem><center> നഗ്‌നനേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| ഉപജില്ല= ബാലരാമപുരം                                           
| ഉപജില്ല= ബാലരാമപുരം                                           
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=കഥ                                                   
| തരം=കവിത                                                 
| color= 2     
| color= 2     
}}
}}

19:38, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാസ്തവം

നഗ്‌നനേത്രത്താൽ ദർശിതമാകാത്ത കോവി‍ഡ്
കാർന്നുതിന്നീടുന്നു മാനവരെയെന്നാകിലോ.....,
മാതാവിൻ രക്തം- പാലായ് ന‌ുകർന്നിടും
പൈതൽ-പോൽ അല്ലയൊ കൊറോണയും?
പഴമതൻ മിഴിതുറക്കും പഴഞ്ചൊല്ലല്ലയൊ...
വസൂരി തന്നുടെ മൃഗീയമാം സേവനം
മെയ്യാകെ വരിഞ്ഞുകെട്ടീട്ടന്നു ആരോരും
കാണാതെ ഉപേക്ഷിച്ചിരുന്നുപോൽ !
അന്ധകാരം വീണ്ടും ആവർത്തിക്കുന്നുവോ ?
ആ അന്ധകാരം വീണ്ടും ആവർത്തിക്കുന്നുവോ ?
കഷ്ടപ്പാടും ത്യാഗവും പേറി അവർ
സുഖപ്രാപ്‌തരായെന്നാകിലും തടഞ്ഞീടുന്നിന്ന്...
കാരണമെന്തന്ന് ചോദിച്ചാലോതുന്നു
കോവിഡിൻ ശൃംഖല പൊട്ടിപ്പിളരേണമത്രെ
മുഖാവരണത്താലും മറ്റു തന്ത്രങ്ങളാലും
സുരക്ഷിതമാണോ ലോകമിന്ന് ?
സംരക്ഷണമുണ്ടുപോൽ ലോകർക്കെന്നാകിലും
ആതുരസേവകർക്കുണ്ടോ- രക്ഷാകവചം?
തന്നിലധിഷ്ഠിതമാം കർമ്മമെന്നോണം,
സ്വജീവിതം തൂക്കിലേയ്ക്കായി പണയപ്പെടുത്തുന്നവർ
എല്ലാ പിണവും പെറുക്കുന്നു കാക്കയെന്നാകിലും
കാക്കതൻ പിണമിന്നാരുപെറുക്കും?

അഞ്ജലി എസ്. എസ്
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത