Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
|
| |
|
| *[[{{PAGENAME}}/കഥ|ജീവിതം ആരോഗ്യകരം ]] | | *[[{{PAGENAME}}/കഥ|കഥ ]] |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്=ജീവിതം ആരോഗ്യകരം | | | തലക്കെട്ട്=ജീവിതം ആരോഗ്യകരം |
14:27, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതം ആരോഗ്യകരം
<story>
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ ലീന , അലീന എന്നീ രണ്ട് കുട്ടികൾ താമസിച്ചിരുന്നു. അലീന എല്ലാ ദിവസവും രാവിലെ നേരത്തേ എഴുന്നേറ്റ് , പല്ല് തേച്ച് നല്ല വസ്ത്രങ്ങളൊക്കെയിട്ട് കൈകൾ ആഹാരത്തിന് മുമ്പും ശേഷവും കഴുകുമായിരുന്നു. ലീനയോ കൈകഴുകാതെയാണ് ആഹാരം കഴിക്കുന്നത്. വൃത്തിയായി വസ്ത്രം ധരിക്കുകയുമില്ല. അലീന എല്ലാ ദിവസവും പഴവും പച്ചക്കറിയും പാലും മുട്ടയുമൊക്കെ കഴിക്കുമായിരുന്നു. പക്ഷെ ലീന ആവശ്യത്തിന് പഴങ്ങളും പോഷകാഹാരങ്ങളും കഴിക്കുകയില്ല .
അങ്ങനെ ഒരു ദിവസം അലീനക്ക് പനി പിടിച്ചു. അപ്പോൾ ആശുപത്രിയിൽ നിന്ന് മരുന്ന് കഴിച്ചപ്പോൾ ഒരു ദിവസംകൊണ്ട് പനി മാറി. ലീനക്കും പനിപിടിച്ച് ആശുപത്രിയിൽ പോയി. പനി കൂടിയതല്ലാതെ കുറഞ്ഞില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു "നിന്റെ ശരീരത്തിൽ ആവാശയത്തിന് പോഷകഗുണങ്ങൾ ഇല്ല. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാത്തതുകൊണ്ട് രോഗങ്ങൾ ശരീരത്തിൽത്തന്നെ നിലനിൽക്കും”. അങ്ങനെ കുറച്ചുദിവസത്തിനുശേഷം പനി മാറി വീട്ടിലെത്തി. അന്ന് മുതൽ ലീന പോഷകാഹാരങ്ങളെല്ലാം കഴിച്ചുതുടങ്ങി. നല്ല ആരോഗ്യശീലങ്ങൾ പാലിക്കാൻ തുടങ്ങി. അങ്ങനെ അവൾ ആരോഗ്യവതിയായി മാറി.
</story>
ശുചിത്വം
<story>
ഒരിടത് ഒരിടത് ഒരു നാട്ടിൽ ഒരു രാജാവ് ഉണ്ടായിരുന്നു ആ രാജാവ് നന്നായി നാട് ഭരിക്കുകയായിരുന്നു.
ഒരു ദിവസം രാജാവ് അദ്ദേഹത്തിന്റെ നാടുകാണാൻ ഇറങ്ങി നടക്കുന്നതിനിടെ രാജാവ് മനസ്സിൽ ചിന്തിച്ചു,“കുറച്ചു സ്‌ഥലം നല്ല വൃത്തിയായിരിക്കുന്നു”. ഇതും വിചാരിച്ചു രാജാവ് അങ്ങനെ നടന്നു
പെട്ടെന്നാണ് രാജാവ് ആ കാഴ്ച്ച കണ്ടത് രാജാവിന്റെ കണ്ണിനു കൗതുകമില്ലാത്ത വീട് - വൃത്തിയില്ലാതെ കിടക്കുന്നു. അപ്പോഴാണ് ആ വീട്ടിൽ നിന്ന് ഒരു കുട്ടി ഓടിവരുന്നതു രാജാവ് കണ്ടത്. രാജാവ് ആ കുട്ടിയെ ഒന്ന് നോക്കി. ഒരു അഴുക്ക പന്തും പിടിച്ച നഖമൊക്കെ വളർത്തി കുളിച്ചു കുറയേ ദിവസങ്ങളായ കുട്ടി. ഉടൻ തന്നെ പന്ത് താഴേക്കിട്ടു കുട്ടി വീട്ടിനുള്ളിലേക്ക് പോയി. രാജാവ് വീട്ടിനു മുന്നിൽ തന്നെ നിന്നു. കുറച്ചു കളഴിഞ്ഞപ്പോൾ ഒരു സ്ത്രീ ആ കുട്ടിയുമായി വീട്ടിനു പുറത്തേക്കു വന്നു. വൃത്തിയില്ലാത്ത്ത സാരി ഉടുത്തു, കുട്ടിയെ പോലെ തന്നെ അവരെ കണ്ടപ്പോൾ രാജാവിന് ഒരു സംശയം, “ഇവർക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?” രാജാവ് ആ സ്ത്രീയുടെ അടുത്ത ചെന്ന് ചോദിച്ചു "നിങ്ങള്ക്ക് അസുഖം എന്തെങ്കിലും ഉണ്ടോ?" സ്ത്രീ മറുപടി പറഞ്ഞു "അതെ രാജാവേ, ഒരു മാസമെങ്കിലും ആകും ഞാൻ അസുഖമായി കിടക്കുന്നു".
രാജാവ് ഉടൻ തന്നെ ഒരു വൈദ്യനെ കൊണ്ടുവരാൻ ആജ്ഞാപിച്ചു. വൈദ്യൻ വന്നു അവരെ ചികിൽസിച്ചിട്ട് പറഞ്ഞു "അവർക്കു എന്താണ് അസുഖമെന്നു മനസ്സിലാകുന്നില്ല". രാജാവ് പറഞ്ഞു, "സ്ത്രീയെ നിങ്ങൾ നിങ്ങളുടെ വീടും പരിസരവും ശുചിയാക്കുക. എല്ലാ ദിവസവും ശരീര ശുചിത്വം വരുത്തുക". ഇത്രെയും പറഞ്ഞു രാജാവ് പോയി. അവർ രാജാവ് പറഞ്ഞതുപോലെ ചെയ്തു. കുറേ നാൾ കഴിഞ്ഞു രാജാവ് വീണ്ടും നാടുകാണാൻ ഇറങ്ങി. ആ വീട് വീണ്ടും പ്രത്യേകം ശ്രദ്ധിച്ചു. നല്ല വൃത്തിയും വെടുപ്പുമായി കിടക്കുന്നു. അവർക്കു യാഥരു അസുഖവും ഇല്ല. രാജാവിന് വളരെ സന്തോഷമായി. രാജാവ് പറഞ്ഞു "ശുചിത്വം ഇല്ലങ്കിൽ രോഗം പടരും, ശുചിത്വം ആണ് മനുഷ്യന് അത്യാവശ്യം".
</story>
കൊറോണ കവിതകൾ
ഭയന്നിടില്ല നാം ചെറുത്തു
നിന്നിടും കോറോണയെന്ന
ഭീകരാന്റെ കഥകഴിച്ചിടും
തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തും
അകന്നിടുംവരെ കൈകൾ നാം
ഇടയ്ക്കിടെ സോപ്പ്‌കൊണ്ടു കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
തുണികളാൽ മുഖം മറച്ചുകൊള്ളണം
കൂട്ടമായി പൊതുസ്ഥലത്തു
ഒത്തുച്ചേൽ നിറുത്തണം
രോഗമുള്ള രാജ്യവും രോഗമുള്ളു ദേശവും
താണ്ടിടുമ്പോൾ മറച്ചിടല്ലേ നാം
മാരിതൻ അവസ്ഥയെ
കോറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസതയൊട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അൽപ ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടുക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും
നിൻ ആനന്ദ് നൃത്തത്തിൽ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകമെല്ലാം
മാനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിന് ദിശയല്ലയോ……..
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവർ അവനല്ലയോ
നിസ്സാരനായി, കൃമി കീടത്തെ കാണാനേ
നിൻ്റെ നിസ്സാരത ഓർക്കുക നീ
[
poem
കവിത
പ്രമാണം:Shruthi.png|thumb|ശ്രുതി, 10D
പ്രമാണം:കവിത , നല്ല ആരോഗ്യം.png|അലൻ സെല്വരാജൻ,1A
</gallery>
ലേഖനം
ചിത്രരചന
|
|
|