"ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/"Saving Our Environment" | "Saving Our Environment"]] | *[[{{PAGENAME}}/"Saving Our Environment" | "Saving Our Environment"]] | ||
*[[{{PAGENAME}}/"ഉച്ചയുറക്കം" | "ഉച്ചയുറക്കം"]] | *[[{{PAGENAME}}/"ഉച്ചയുറക്കം" | "ഉച്ചയുറക്കം"]] | ||
*[[{{PAGENAME}}/"കറുത്ത മഷി" | "കറുത്ത മഷി"]] | |||
<p> <br> | |||
"ഫിദേ" കെമിസ്ട്രി ടീച്ചറുടെ വിളിയിലാണ് അവളുടെ ചിന്തകൾ മുറിഞ്ഞത് . | |||
"ഇവടെ ശ്രദ്ധിക്ക്" | |||
ടീച്ചർ ക്ലാസ് തുടർന്നു ...പിറകിലാരോ സംസാരിച്ചപ്പോൾ ടീച്ചർ കൈയോടെ പൊക്കി. പതിവു പോലെ ഒരു ചോദ്യവും | |||
" ഹൈഡ്രജന്റെ ഒരൈസോടോപ്പിന്റെ പേര് പറ" | |||
പിൻനിര തോറ്റ് പിന്മാറിയപ്പോൾ ചോദ്യം മുന്നോട്ട് നീങ്ങി. | |||
ഫിദ എഴുന്നേറ്റ് നിന്നു. ടീച്ചർ ഉത്തരം പ്രതീക്ഷിച്ചത് ഇവിടുന്നായിരുന്നു. വിഷയമേതായാലും ഉത്തരം നൽകാനുള്ള അവസരം അവൾക്ക് അവസാനമേ നൽകാറുള്ളൂ. | |||
ഇത്തവണ അവൾ പതിവ് തെറ്റിച്ചു.പ്രതീക്ഷ ആദ്യമായി അസ്ഥാനത്തായ വേദന. എഴുന്നേറ്റ് നിക്കുന്നവർക്കുള്ള ഇമ്പോസിഷൻ കൊടുത്തിട്ടാണ് ക്ലാസ്സ് മുന്നോട്ട് പോയത്. | |||
"ടീച്ചറെ ഈ സുനിൽ സാറ്...?" | |||
സ്റ്റാഫ് റൂമിലെ വാതിലിനോട് ചേർന്നിരിക്കുന്ന ടീച്ചറോട് അയാൾ ചോദിച്ചു | |||
"മോളില് ഒാഫീസിലിണ്ടാവും" | |||
"ഓ" | |||
അയാൾ മുകളിലേക്ക് പോവുമ്പോഴാണ് പി.ടി.എ പ്രസിഡന്റിന്റെ മുന്നിൽ പെട്ടത് | |||
" ആ റഷീദ്ക്ക കൊറെ ആയല്ലോ കണ്ടിട്ട് സുഖല്ലേ" | |||
"ഓ" | |||
"ഞാന്ങളെ ഒന്ന് കാണണന്ന് വിചാരിച്ചിരിക്ക്യാര്ന്ന്" | |||
''എന്തേയ്" | |||
"ഞാനൊര് പഴേ ബിൽഡിങിന്റെ കാര്യം പറഞ്ഞില്ലേ" | |||
''നിക്ക് ഓർമ്മേണ്ട്. ഞാനേ പിന്നവരാ ,സുനിൽ മാഷ്നെ കാണണേ" അയാൾ ഒഴിഞ്ഞുമാറി. | |||
"ശരിന്നാ" | |||
"മാഷേ ഒന്ന് വരി" അയാൾ ഒഫീസിലേക്ക് തല നീട്ടി | |||
" ഞാൻ സയൻസ് ലെ ഫിദേന്റെ വാപ്പേണ്" | |||
"ആ എന്താര്ന്ന് ഇപ്പം വന്നേ" | |||
"ഓളെ കാണാൻ കൊറച്ച് പേര് വന്ന്ണ്ടെ" | |||
പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു. | |||
"ടീച്ചറേ.... ഒന്ന് ശല്യം ചെയ്ന്നേ" | |||
സുനിൽ മാഷ് ക്ലാസിന്റെ പുറത്ത് നിന്ന് പറഞ്ഞു. | |||
"എന്താ മാഷേ" ടീച്ചർ ഒരു വശത്തേക്ക് മാറി. | |||
"ഫിദേന്റെ വാപ്പ | |||
വന്ന്ട്ടുണ്ടേ, മോളെ ഇങ്ങട്ട് വാ" | |||
ഫിദയെ നോക്കി സുനിൽ മാഷ് പറഞ്ഞു. | |||
ഫിദ പുറത്തേക്ക് നടന്നു. അവൾക്ക് കാര്യം മനസിലായിരുന്നു. വാപ്പയുടെ ചെമ്പിച്ച താടിക്കകത്ത് ഒരു പിശാചുള്ളതായി അവൾക്ക് തോന്നി. | |||
"മോളെ അന്നെ കാണാൻ ഒരൂട്ടര് വര്ണ്ട്. നീ ബാഗെടുത്ത് പോര് | |||
ഗൾഫ്ന്നാ" | |||
അവൾ മെല്ലെ അകത്തുകയറി. " ''നിക്കാഹിന് ഞങ്ങളെയൊക്കെ വിളിക്കണട്ടോ" | |||
ആരോ പറഞ്ഞ തമാശയിൽ അവൾക്ക് ചിരിക്കാൻ കഴിഞ്ഞില്ല. | |||
പുസ്തകം എടുത്തു വെക്കുമ്പോൾ അതിൽ നിന്ന് അവൾ കരുതലോടെ | |||
കൊണ്ടുനടന്ന മഷിപ്പേന നിലത്തുവീണു. കറുത്ത മഷി നിലത്തു പടർന്നു. ആ കറുപ്പ് അവളിലേക്ക് പടർന്നു. ആ കറുപ്പ് അവളുടെ മുഖം മറച്ചു. | |||
............. . | |||
<p> | |||
{{BoxBottom1 | |||
| പേര്= അനുരഞ്ജ്. എം.പി. | |||
| ക്ലാസ്സ്= 9. ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്. മേപ്പാടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15034 | |||
| ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||