"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കുട്ടികളുടെ ഒത്തൊരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ സുൽത്താന
| പേര്= ഫാത്തിമ സുൽത്താന
| ക്ലാസ്സ്=  6
| ക്ലാസ്സ്=  6  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:10, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ ഒത്തൊരുമ
 ഒരു പട്ടണം. ആ പട്ടണത്തിൽ ആളുകൾ തിങ്ങി നിറഞ്ഞു താമസിച്ചിരുന്നു.തിരക്കുപിടിച്ച ജീവിതത്തിൽ അവർക്ക് ഒന്നിനും സമയമില്ലായിരുന്നു.റോഡുകൾതോറും ചപ്പുചവറുകളുടെ ഒരു കൂന തന്നെയായിരുന്നു.അതിനാൽ വളരെ മാരകമായ അസുഖങ്ങൾ ആ പട്ടണത്തിൽ സ്ഥിരം വന്നുപോയിക്കൊണ്ടിരുന്നു.ആ അസുഖങ്ങൾ വന്ന് കുറേപേർ മരിച്ചുപൊയ്ക്കൊണ്ടിരുന്നു.അവർ മരം മുറിക്കുകയും ജലം മലിനമാക്കുകയും ചെയ്തു.
            അങ്ങനെയിരിക്കെ ഒരു ദിവസം വേറൊരു ഗ്രാമത്തിൽ നിന്നും ഒരാൾ വന്നു.അയാൾ പട്ടണത്തിൽ കാലുകുത്തിയപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു.റോഡിൽ ചപ്പുചവറുകളുടെ കൂന.അവിടെ ഉള്ളവർക്ക് അസുഖങ്ങൾ.അയാൾക്ക് വളരെ വിഷമം തോന്നി.അങ്ങനെ അയാൾ പട്ടണത്തിലെ ആളുകളെ വിളിച്ചുകൂട്ടി കാര്യങ്ങൾ പറഞ്ഞു.അതൊന്നും ആളുകൾ ചെവിക്കൊണ്ടില്ല.ചിലർ പറഞ്ഞു അതുകൊണ്ടൊന്നുമല്ല ഞങ്ങൾക്ക് അസുഖങ്ങൾ വരുന്നത്.അത് കേട്ട് അയാൾ വീണ്ടും വീണ്ടും അവരോടു പറഞ്ഞു നോക്കി.
             അതൊന്നും അവർ കേട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾ ആ പട്ടണത്തിലെ കുട്ടികളെ വിളിച്ചുകൂട്ടി അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.അന്നുമുതൽ കുട്ടികൾ വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി.മലിനജലം ശുദ്ധിയാക്കി.ചെടികൾ നട്ടുവളർത്താൻ തുടങ്ങി.അന്ന് മുതൽ ആളുകളുടെ അസുഖങ്ങൾ കുറഞ്ഞ്തുടങ്ങി.എല്ലാവർക്കും സന്തോഷമായി.ഇത് കണ്ട അയാൾക്ക് വളരെ സന്തോഷം തോന്നി.സന്തോഷത്തോടെ അയാൾ തിരികെ അയാളുടെ ഗ്രാമത്തിലേയ്ക്ക് പോയി.
ഫാത്തിമ സുൽത്താന
6 ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ