"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
===''' | ==='''കൊറോണ കാലത്തെ ചില വർണ്ണപ്പൊട്ടുകൾ'''=== | ||
കൊറോണക്കാലം -എല്ലാവർക്കും അറിയാവുന്നതു പോലെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്. നാളെ നമ്മളൊക്കെ ഭീതിയോടെയും സങ്കടത്തോടെയും ഒക്കെയാവും ഈ കാലത്തെ ഓർക്കുക. നഷ്ടങ്ങൾ ഏറെയാണ്.ദുരന്തങ്ങൾ അവസാനിക്കുന്നുമില്ല പക്ഷെ ഒരുപാടു കാലങ്ങൾക്ക് ശേഷം ഗംഗയിലെയും യമുനയിലേയും എന്തിന് ചാലിയാറിലെപ്പോ,ലും വെള്ളം തെളിഞ്ഞത്, നഗരങ്ങളിൽ പുക മുടി കാണാതായിപ്പോയ പർവ്വതശിഖരങ്ങളും, ചെറു കാടുകളും വീണ്ടും ദൃശ്യമായത്, പുല്ലിനും പുഴുവിനും പുൽച്ചാടിക്കും, തെരുവുനായക്കും ഒക്കെ മനുഷ്യനെപ്പോലെ തന്നെ വിശപ്പടക്കേണ്ടതുണ്ടെന്ന്തിരിച്ചറിഞ്ഞ് മനുഷ്യൻപ്രവർത്തിക്കുന്നത് ഒക്കെ നാം ഇതോടെപ്പം കാണേണ്ടതുണ്ട്.അടുക്കളകളിലേക്ക് ചക്കയും മാങ്ങയും ചക്കക്കുരുവും അവലും ഒക്കെ ആഘോഷത്തോടെ തിരിച്ചു വരുന്നുണ്ട്. എള്ളുണ്ടയും സുഖിയനും ഏത്തയ്ക്കാപ്പവും അടയും വീണ്ടും ചായയുമായി കൂട്ടുകുടുന്നുണ്ട്. ഒരു ഊണുമേശക്ക് ചുറ്റും തിരക്കില്ലാതെ നാമിരുന്ന് വിശേഷങ്ങൾ പറയുന്നുണ്ട് | കൊറോണക്കാലം -എല്ലാവർക്കും അറിയാവുന്നതു പോലെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്. നാളെ നമ്മളൊക്കെ ഭീതിയോടെയും സങ്കടത്തോടെയും ഒക്കെയാവും ഈ കാലത്തെ ഓർക്കുക. നഷ്ടങ്ങൾ ഏറെയാണ്.ദുരന്തങ്ങൾ അവസാനിക്കുന്നുമില്ല പക്ഷെ ഒരുപാടു കാലങ്ങൾക്ക് ശേഷം ഗംഗയിലെയും യമുനയിലേയും എന്തിന് ചാലിയാറിലെപ്പോ,ലും വെള്ളം തെളിഞ്ഞത്, നഗരങ്ങളിൽ പുക മുടി കാണാതായിപ്പോയ പർവ്വതശിഖരങ്ങളും, ചെറു കാടുകളും വീണ്ടും ദൃശ്യമായത്, പുല്ലിനും പുഴുവിനും പുൽച്ചാടിക്കും, തെരുവുനായക്കും ഒക്കെ മനുഷ്യനെപ്പോലെ തന്നെ വിശപ്പടക്കേണ്ടതുണ്ടെന്ന്തിരിച്ചറിഞ്ഞ് മനുഷ്യൻപ്രവർത്തിക്കുന്നത് ഒക്കെ നാം ഇതോടെപ്പം കാണേണ്ടതുണ്ട്.അടുക്കളകളിലേക്ക് ചക്കയും മാങ്ങയും ചക്കക്കുരുവും അവലും ഒക്കെ ആഘോഷത്തോടെ തിരിച്ചു വരുന്നുണ്ട്. എള്ളുണ്ടയും സുഖിയനും ഏത്തയ്ക്കാപ്പവും അടയും വീണ്ടും ചായയുമായി കൂട്ടുകുടുന്നുണ്ട്. ഒരു ഊണുമേശക്ക് ചുറ്റും തിരക്കില്ലാതെ നാമിരുന്ന് വിശേഷങ്ങൾ പറയുന്നുണ്ട് | ||
16:35, 6 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കാലത്തെ ചില വർണ്ണപ്പൊട്ടുകൾ
കൊറോണക്കാലം -എല്ലാവർക്കും അറിയാവുന്നതു പോലെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്. നാളെ നമ്മളൊക്കെ ഭീതിയോടെയും സങ്കടത്തോടെയും ഒക്കെയാവും ഈ കാലത്തെ ഓർക്കുക. നഷ്ടങ്ങൾ ഏറെയാണ്.ദുരന്തങ്ങൾ അവസാനിക്കുന്നുമില്ല പക്ഷെ ഒരുപാടു കാലങ്ങൾക്ക് ശേഷം ഗംഗയിലെയും യമുനയിലേയും എന്തിന് ചാലിയാറിലെപ്പോ,ലും വെള്ളം തെളിഞ്ഞത്, നഗരങ്ങളിൽ പുക മുടി കാണാതായിപ്പോയ പർവ്വതശിഖരങ്ങളും, ചെറു കാടുകളും വീണ്ടും ദൃശ്യമായത്, പുല്ലിനും പുഴുവിനും പുൽച്ചാടിക്കും, തെരുവുനായക്കും ഒക്കെ മനുഷ്യനെപ്പോലെ തന്നെ വിശപ്പടക്കേണ്ടതുണ്ടെന്ന്തിരിച്ചറിഞ്ഞ് മനുഷ്യൻപ്രവർത്തിക്കുന്നത് ഒക്കെ നാം ഇതോടെപ്പം കാണേണ്ടതുണ്ട്.അടുക്കളകളിലേക്ക് ചക്കയും മാങ്ങയും ചക്കക്കുരുവും അവലും ഒക്കെ ആഘോഷത്തോടെ തിരിച്ചു വരുന്നുണ്ട്. എള്ളുണ്ടയും സുഖിയനും ഏത്തയ്ക്കാപ്പവും അടയും വീണ്ടും ചായയുമായി കൂട്ടുകുടുന്നുണ്ട്. ഒരു ഊണുമേശക്ക് ചുറ്റും തിരക്കില്ലാതെ നാമിരുന്ന് വിശേഷങ്ങൾ പറയുന്നുണ്ട്
എൻ്റെ കൊറോണക്കാലം പരിധിയില്ലാത്ത ഒഴിവു സമയമാണ്. വായിക്കാതെ മാറ്റി വച്ച പുസ്തങ്ങളുടെ, വരക്കാതെ മാറ്റിവച്ച ചിത്രങ്ങളുടെ, ചെയ്യാമെന്ന് കരുതി മാറ്റി വച്ച ആനിമേഷൻ പ്രോജക്ടുകളുടെ സമയമാണത്.
ഒരു നാട്ടും പുറത്തുകാരൻ എന്ന നിലയിൽ എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന കാലമാണിത്.ഈ ലോക്ക് ഡൗൺ കാലത്തും എനിക്ക് ഇറങ്ങി നടക്കാർ ഒരു മുറ്റവും നടക്കാർ ഒരു പറമ്പും മുഖത്ത് തട്ടാൻ കാറ്റും തോട്ടിൽ മീനും പറമ്പിലിത്തിരി കൃഷിയും, പിന്നെ അയൽപക്കത്ത് മുട്ടയും പാലും ഒക്കെ ഉണ്ട്.
ഇതൊക്കെ പറയുമ്പോഴും ഇപ്പോ നാം കടന്നു പോകുന്ന ദുരിതകാലവും വരാൻ പോകുന്ന അതിദുരിത കാലവും ഞാൻ അറിയാതെ പോവുന്നില്ല, എന്നിരുന്നാലും ഇന്നലെയുടെ ഒരു പാട് ആർഭാടങ്ങളും ധൂർത്തുകളും ഈ കാലം കൊണ് തിരിച്ചറിഞ്ഞ് തിരുത്തപ്പെടുമെന്നും. മനുഷ്യൻ ക്യഷിയിലേക്കും പ്രകൃതിയിലേക്കും തിരികെ നടക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു. കൃഷിക്കാരനെ ആദരിക്കുന്ന നാട്ടിൻ പുറത്തിൻ്റെ നന്മകളിൽ തൃപ്തിപ്പെടുന്ന,സമ്പത്തിൻ്റെ ധവളിമയിൽ കണ്ണുമഞ്ചിപ്പോകാത്ത ഒരു കാലത്തിൻ്റെ നാന്ദിയാവട്ടെ ഈ കാലം
ഭഗത്ത് പ്രേംദീപ്
|
9-എ സെന്റ്.ജോൺസ് എച്ച് എസ്സ് എസ്സ് മറ്റം മാവേലിക്കര ഉപജില്ല അലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}} |
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:അലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]