"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 123: | വരി 123: | ||
</gallery> | </gallery> | ||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2018-19)== | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ (2018-19)== | ||
===വായനാപക്ഷാചരണം_വായനാ ദിന സന്ദേശം, പ്രതിജ്ഞ-19-06-2019=== | |||
===വായനാപക്ഷാചരണം_ഉദ്ഘാടന സമ്മേളനം-19-06-2019=== | |||
===അമ്മ വായന മത്സരം സംഘടിപ്പിച്ചു._24_06_2019=== | |||
തച്ചങ്ങാട്:വായനാ പക്ഷാചരണത്തിന്റ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ അമ്മ വായന മത്സരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഭാരതി ഷേണായി പരിപാടി ഉദ്ഘാടനം ചെയ്തു, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളി സ്വാഗതവും പറഞ്ഞു. അമ്മ വായന മത്സരത്തിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. വായനാമത്സരം മനോജ് മാസ്റ്റർ, ഉണ്ണി കൃഷ്ണൻ മാസ്റ്റർ എന്നിവർ വിലയിരുത്തി. മുതിർന്നവരുടെ വായന മത്സരത്തിൽ ഇതിൽ നാരായണി അമ്പങ്ങാട് ഒന്നാംസ്ഥാനവും ലീലാ അരവത്ത് രണ്ടാംസ്ഥാനവും നേടി . പൊതുവിഭാഗത്തിൽ അനിത രാധാകൃഷ്ണൻ ഒന്നാം സ്ഥാനവും സുജാത തച്ചങ്ങാട്, സുജിത കീക്കാനം എന്നിവർ രണ്ടാം സ്ഥാനവും പങ്കുവച്ചു. | |||
===വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം 02_07_2019 TO 05-07-2019=== | |||
തച്ചങ്ങാട് : തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ ലൈബ്രറി കൗൺസിൽ, പ്രമോദ് ദാസ് ഗുപ്ത വായനശാല അമ്പങ്ങാട് എന്നിവ സംയുക്തമായി വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പുസ്തക പ്രദർശനം നടന്നുവരുന്നു. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയത്. പുസ്ത പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് വിജിലൻസ് ഡി.വൈ.എസ്.പി കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ 'ഹോം ലൈബ്രറി ഒരുക്കന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം പി.ടി എ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഭാരതിഷേണായ് അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് വിജയകുമാർ, മദർ പി.ടി.എ പ്രസിഡണ്ട് സുജാത ബാലൻ,ലൈബ്രറി കൗൺസിൽ കൺവീനർ സുനിൽ കമാർ എന്നിവർ ആശംസകൾപ്പിച്ച് സംസാരിച്ചു. മനോജ് പിലിക്കോട് പദ്ധതി വിശദീകരിച്ചു.സ്റ്റാഫ് സെക്രട്ടറി വി.വി.മുരളി നന്ദി രേഖപ്പെടുത്തി.വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കറുടെ ചരമദിനമായ വായനാദിനത്തിൽ ആരംഭിച്ച പരിപാടി തുടരുകയാണ്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, പുസ്തകവിമർശനം, ആസ്വാദനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികളുടെ സൃഷ്ടിപരതയും സാഹിത്യാഭിരുചിയും വളർത്തുന്നു. ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ' ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. സാഹിത്യകാരന്മാരുടേയും ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടേയും വർണ്ണചിത്രങ്ങളാൽ സമ്പന്നമായ ചുമരുകൾ അറിവ് സമാർജനത്തിന്റെ ഇടമാണ് .ആ ചിത്രങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി അറിവന്വേഷണ മത്സരവും സംഘടിപ്പിക്കുന്നു. അറിവന്വേഷണ മത്സരര മുംവായനയ്ക്കും സംവാദത്തിനും അറിവനുഭവങ്ങളുടെ പങ്കു വയ്ക്കലിനുമായി ഓലയിൽ പണി തീർത്ത വായനാ വീടും തച്ചങ്ങാട് ഹൈസ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിരിസുകളിലും ഒഴിവു സമയങ്ങളിലും കുട്ടികൾ വയനാ വീട്ടിലെത്തി ജ്ഞാനസമ്പാദനത്തിൽ പുതുതലമുറ തല്പരരാണെന്ന യാഥാർത്ഥ്യം സാക്ഷ്യപ്പെടുത്തുന്നു.വായനയ്ക്കായി ഒന്നിക്കാം എന്ന സന്ദേശത്തിലൂന്നി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച റീഡിങ്ങ് അംബാസഡർ എന്ന പദ്ധതി സംസ്ഥാന മികവ് പദ്ധതി എന്ന അംഗീകാരം നേടിയിട്ടുണ്ട്. പുസ്തക സംവാദം, പുസ്തക പരിചയം, സാഹിത്യ പ്രതിഭകളുമൊത്തുള്ള ഇടപെടൽ, വ്യത്യസ്ത കൃതികളിൽ പരാമർശിക്കപ്പെടു പ്രദേശങ്ങൾ, വ്യക്തികൾ എന്നിവരെക്കുറിച്ചും അവരവരുടെ അഭിരുചികൾക്കനുസരിച്ച് രചിക്കപ്പെട്ടവയുടെ ഡിജിറ്റൽ പ്രസിദ്ധീകരണവും, സമകാലിക വിഷയങ്ങളേയും കൃതികളേയും സ്കൂൾ കുട്ടി റേഡിയോയിലൂടെ പരിചയപ്പെടുത്തലും എല്ലാം റീഡിങ്ങ് അംബാസഡർമാരുടെ പതിവ് പ്രവർത്തനങ്ങളാണ്.അതു പോലെ ബാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയുടെ ചുമതലക്കാരും റീഡിങ്ങ് അംബാസഡർമാർ തന്നെ. | |||
===വൈക്കം മുഹമ്മദ് ബഷീർ _ഓർമ്മ_അനുസ്മരണം_ക്വിസ് മത്സരം_07_07_2019=== | |||
===വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു._08_07_2019=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി, ലൈബ്രറി വിഭാഗം, അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്തഗ്രന്ഥാലയം & വായനശാല എന്നിവ സംയുക്തമായി ജൂൺ 19 മുതൽ ജൂലൈ 7വരെ സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപനവും വിവിധക്ലബ്ബുകളുടെ ഉദ്ഘാടനവുംവാഗ്മിയും യുവ സാഹിത്യകാരനുമായ വിനോദ് കെ ആലന്തട്ട നിർവ്വഹിച്ചു. പ.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി മുരളി.വി.വി, മിഥുൻ, സുജാത ബാലൻ, ഉണ്ണികൃഷ്ണൻ, ശ്രീജ എ.കെ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീൻ മനോജ് പീലിക്കോട് സ്വാഗതവും ലൈബ്രറി കൺവീനർ സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. വായനയുടെ മഹത്വം തിരിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിക്കാനും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചത്. സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കഥ, കവിത, പുസ്തകനിരൂപണം, ബഷീർ കഥകളുടെ വായന, അമ്മ വായന, സാഹിത്യ ക്വിസ്, മെഗാ ഡിജിറ്റൽ ക്വിസ്, എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു. | |||
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മധുരം മലയാളം പദ്ധതി_20_08_2019=== | |||
[[പ്രമാണം:Madhuram malayalam 2019.jpg|ലഘുചിത്രം|ലയൺസ് ക്ലബ്ബ് പാലക്കുന്നിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആരംഭിച്ച മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്.]] | |||
തച്ചങ്ങാട് ഗവ. ഹൈസ്ക്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. | |||
പാലക്കുന്ന് ലയൺസ് ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി.എം.ഗംഗാധരൻ സ്ക്കൂൾ ലീഡർ സ്വാതി കൃഷ്ണയ്ക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എം. ഭാരതീഷേണായ് , അദ്ധ്യാപകരായ സുനിൽ കുമാർ കോറോത്ത് , പ്രണാബ് കുമാർ , ശ്രീജ , ലയൺസ് ക്ലബ്ബ് അംഗങ്ങളായ കുമാരൻ കുന്നുമ്മൽ , ജയകൃഷ്ണൻ , സതീഷ് പൂർണിമ , കുഞ്ഞികൃഷ്ണൻ , റഹ് മാൻ തുടങ്ങിയവർ സംസാരിച്ചു. | |||
===മലയാള ദിനാഘോഷം-01-11-2019=== | |||
===പ്രളയത്തിന്റെ ഓർമ്മയിൽ തച്ചങ്ങാടിന്റെ ചേക്കുട്ടിപ്പാവ-22-11-2020=== | |||
തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്ക്കൂൾ വിദ്യാരംഗം, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി പ്രളയ ദുരന്തത്തെ വേറിട്ട രീതിയിൽ ഓർമ്മ പുതുക്കി.പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ നിർമ്മിച്ചു കൊണ്ടാണ് ഓർമ്മ പുതുക്കിയത്.ശ്രീമതി.ദിവ്യ, ഫൗസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചേക്കുട്ടിപ്പാവ പരിചയവും നിർമ്മാണവും നടന്നത്.നൂറു കണക്കിന് പാവകൾ നിർമ്മിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളം ഉൽഘാടനം നിർവ്വഹിച്ചു.അദ്ധ്യാപകരായ അഭിലാഷ് രാമൻ, നിർമ്മല, ശ്രീജ ,വിജയകുമാർ ,മനോജ്പീലിക്കോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. | |||
===പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു-23-11-2020=== | |||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബും തൃക്കരിപ്പൂർ ഫോക് ലാൻറുമായി ചേർന്ന് പഴമയുടെ കൈയ്യൊപ്പു ചാർത്തി പാളത്തൊപ്പി നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു പാളത്തൊപ്പി നിർമ്മാണ പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതിഷേണായി നിർവ്വഹിച്ചു. പഴമയിലേക്കുള്ള മടങ്ങിപ്പോക്ക് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള വീണ്ടെടുപ്പുകൂടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ത അവർ പറഞ്ഞു. പി' ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണർ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. ഫോക് ലാൻ്റ് അംഗം സംഗീത് ഭാസ്കർ , പാളത്തൊപ്പി നിർമാണ വിദഗ്ദ്ധൻ മാധവൻ, എസ്.എം.സി ചെയർമാൻ നാരായണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ മനോജ് പീലിക്കോട് സ്വാഗതവും പറഞ്ഞു. മലയോര പ്രദേശത്ത് അധിവസിക്കുന്ന നാൽക്ക ദയ സമുദായ അംഗങ്ങളുമാണ് ഇന്നും പ്രധാനമായും കവുങ്ങിൻ പാള കൊണ്ട് തൊപ്പി നിർമ്മിക്കുന്നത്. പുനം കൃഷിക്കും വയൽ കൃഷിക്കും പഴമക്കാർ ധരിച്ചിരുന്നത് കൊട്ടൻ പാള എന്ന പള്ളത്തൊപ്പിയാണ്. പ്ലാസ്റ്റിക്ക് തൊപ്പികളുടെ വരവും ചുരുങ്ങി വരുന്ന കൃഷി സമ്പ്രദായവും കൊട്ടൻ പാളയെ ഈ രംഗത്തു നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.പാളത്തൊപ്പി നിർമ്മാണം പുതിയ തലമുറയ്ക്ക്. പകർന്നു കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അമ്പതോളം കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിശീലനത്തിൻ്റെ സമാപനം ഫോക് ലാൻറ് ചെയർമാൻ ഡോ.വി.ജയരാജൻ നിർച്ച ഹിച്ചു. കെ. നിർമ്മല നന്ദിയും പറഞ്ഞു, മാധവൻ, കൃഷ്ണൻ, .എൻ.ബാലകൃഷണൻ തുടങ്ങിയവരാണ് വിദ്യാർത്ഥികൾക്ക് പാളത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകിയത്. | |||
===തച്ചങ്ങാടിന്റെ മികവിന് എസ്.സി.ഇ.ആർ.ടി യുടെ അംഗീകാരം05-03-2020=== | |||
[[പ്രമാണം:മാതൃഭൂമി ദിനപത്രം 15 03 2020q.jpg|ലഘുചിത്രം|'''മാതൃഭൂമി ദിനപത്രം 15 03 2020''']] | |||
കേരള എസ്.സി.ഇ.ആർ.ടി.യുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അക്കാദമിക മികവുകൾക്ക് നൽകിയ അംഗീകാരങ്ങളിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ ശ്രദ്ധേയമായ പരാമർശം നേടി. വായനയേയും വായനയിലൂടെ ലഭിക്കുന്ന ജ്ഞാന നിർമിതിയും അവയുടെ പങ്കുവയ്ക്കലുമാണ് റീഡിങ്ങ് അംബാസഡറുടെ വേറിട്ട വഴി. പുസ്തക വായനയിലൂടെ ലഭിക്കുന്ന ആഴത്തിലും പരപ്പിലുമുള്ള അറിവുകളെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥിസമൂഹത്തിനും പൊതുജനങ്ങൾക്കും വേണ്ടി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. തിരുവനന്തപുരം എസ്.ആർ.ടി.യിൽ നടന്ന അക്കാദമിക മികവുകളുടെ പ്രദർശനത്തിനു ശേഷം ഡയരക്ടർ ഡോ. പ്രസാദ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. സംസ്ഥാന തലത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മികവുകളിൽ ഒന്നാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ റീഡിങ്ങ് അംബാസഡർ. സ്കൂളിൽ സജ്ജമായിട്ടുള്ള കോഹ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനത്തിലെ സാങ്കേതികവും അക്കാദമികവുമായ മികവുകൾ ഏറ്റെടുത്തു നടത്താൻ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സജ്ജമാണെന്നുള്ള പ്രഖ്യാപനം സംസ്ഥാന തല മികവു പ്രദർശനശില്പശാലയുടെ സവിശേഷപ്രശംസ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ അക്കാദമികവർഷത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിനെ നിരവധി മികവുകൾക്ക് അർഹമാക്കി. ഐ.ടി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രഥമ ശബരീഷ് വിക്കി പുരസ്കാരം, ലിറ്റിൽ കൈറ്റ്സിന് ജില്ലാതല അവാർഡ്, പരിസ്ഥിതിപ്രവർത്തനങ്ങൾക്കുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾക്കുള്ള മികവെന്ന നിലയിൽ നാനൂറിലധികം കുട്ടികളുടെ വർദ്ധനവും എട്ട് പുതിയ അധ്യാപക തസ്തികകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട്. അടുത്ത അക്കാദമികവർഷം മുതൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന യൂണിറ്റും സ്കൂളിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം മികവുകൾ കുട്ടികളുടെ അക്കാദമിക വിജയത്തിനായി പ്രയോജനപ്പെടുത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് പി.ടി.എ , എസ്.എം.സി,, മദർ പി ടി എ, അമ്മക്കൂട്ടം തുടങ്ങിയ വിദ്യാലയാനുബന്ധസമിതികൾ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള മികവുകൾ ഒന്നൊന്നായുള്ള പാതയിലാണ് ഈ ഗ്രാമീണ സർക്കാർ വിദ്യാലയം. മുഴുവൻ വിദ്യാർത്ഥികളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്ന തച്ചങ്ങാട് ഗവ.ഹൈസ്കളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. | |||
ഫോട്ടോ അടിക്കുറിപ്പ്. മികച്ച അക്കാദമിക പ്രവർത്തനമായ റീഡിംഗ് അംബാസിഡറിനുള്ള പുരസ്കാരം എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജെ.പ്രസാദിൽ നിന്നും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങുന്നു. | |||
==="ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ"തച്ചങ്ങാട്ടെ അവധിക്കാല വിശേഷങ്ങൾ=== | |||
കോറോണ കാലം സ്കൂളുൾ അടച്ചു.പരീക്ഷയും കഴിഞ്ഞതു പോലെയുമായി.. എന്നാൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികളെല്ലാം തിരക്കിലാണ്.വീടിനു പുറത്തു പോകാൻ പറ്റാത്തതിന്റെയോ പരീക്ഷയും പഠനവും താൽക്കാലികമായി നിർത്തി വച്ചതിന്റെയോ ആ കുലതകളോ നിരാശയോ വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ഇല്ല.. കോറോണക്കാലത്തെ ലോക്ക് ഡൗൺ സമയത്തെ സർഗ്ഗാത്മകമായി ഉപയോഗിക്കാൻ പ്രായോഗികമായ വഴിയുമായി അവിടത്തെ അക്കാദമിക് എഞ്ചിയനർമാരായ അധ്യാപകർ രംഗത്തുണ്ട്."ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ്റ് കൊറോണ" എന്ന പേരിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ക്ലാസ്സ് ടീച്ചേർസിനെയെല്ലാം അഡ്മിനമാക്കി. തുടർന്ന് എൽ.പി യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവർത്തനങ്ങളും നിശ്ചയിച്ചു. വിദ്യാർത്ഥികൾ അവരുടെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കയക്കണം.അതിൽ നിന്നും തെരഞ്ഞെടുത്ത പ്രവർത്തനം ക്ലാസ്സ് ടീച്ചർമാർ ക്രിയേറ്റീവ് ക്യാമ്പയിൻ എഗൈൻസ്റ് കൊറോണ എന്ന ഗ്രൂപ്പിലേക്കും പോസ്റ്റ് ചെയ്യും. കഥാ-കവിതാ രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന , കത്തെഴുത്ത്,പ്രോജക്ടുകൾ മറ്റു ക്രിയാത്മക നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ക്ലാസ്സ് മുറിയിലെ പ്രവർത്തനങ്ങളാണ് അവർ വീട്ടിലിരുന്ന് ചെയ്യുന്നത്.ഓരോ ദിവസവും ഒാരോ പ്രവർത്തനമാണ്. അതെല്ലാം കോ വിഡ് 19 എന്ന രോഗത്തിനെതിരെയുള്ള വിഷയമായാണ് നൽകുന്നത്.ഒന്നു മുതൽ ഒമ്പതാം തരം വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരമാണ് വേറിട്ട ഒരു അക്കാദമിക ക്യാമ്പയിൻ്റെ ഭാഗമായി മാറുന്നത്.കൊറോണ രോഗത്തെക്കുറിച്ചുള്ള ഭീതിമൂലം കുട്ടികൾ അമിത സമ്മർദത്തിന് വിധേയമാകുന്നത് കുറക്കുന്നതിനും, അവധിക്കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് ആണ് പരിപാടി നടത്തപ്പെടുന്നത്. ക്യാമ്പയനിന്റെ ഭാഗമായി ഉണ്ടാക്കുന്ന സർഗ്ഗാത്മക ഉല്പന്നങ്ങൾ കോർത്തിണക്കി പിന്നീട് ഡിജിറ്റൽ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. | |||
===ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി പിറന്നാളോഘോഷിച്ചവർ2019-20=== | ===ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി പിറന്നാളോഘോഷിച്ചവർ2019-20=== | ||
<gallery> | <gallery> | ||