"കരുനാഗാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: കരുനാഗപ്പള്ളി Kerala locator map.svg Red pog.svg കരുനാഗപ്പള്ളി 9.0522603° N 76.5341949° E ഭൂമിശാ…)
 
No edit summary
വരി 1: വരി 1:
 
{{കരുനാഗപ്പള്ളി
കരുനാഗപ്പള്ളി
Kerala locator map.svg
Kerala locator map.svg
Red pog.svg
Red pog.svg
വരി 20: വരി 19:
+91476
+91476
സമയമേഖല UTC +5:30
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍
പ്രധാന ആകര്‍ഷണങ്ങള്‍ }}


കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ്‌ കരുനാഗപ്പള്ളി. സാമുദായിക-സാംസ്കാരിക രംഗത്ത് എന്നും മുന്നില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി, മതേതര ഇന്ത്യയുടെ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് മതത്തിനതീധമായി മനുഷ്യരെ സ്നേഹിക്കുവാനും ആദരിക്കുവാനും സന്മനസ്സുള്ള ഒരു ജനസമൂഹത്തിന്റെ നാടായ കരുനാഗപ്പള്ളി, വിദ്യാഭ്യാസരംഗത്ത് മുന്നില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി, വിശേഷണങ്ങള്‍ എത്ര നല്‍കിയാലും അധികമാകില്ല പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ ഈ കൊച്ചു നഗരത്തിന്.
കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ്‌ കരുനാഗപ്പള്ളി. സാമുദായിക-സാംസ്കാരിക രംഗത്ത് എന്നും മുന്നില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി, മതേതര ഇന്ത്യയുടെ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് മതത്തിനതീധമായി മനുഷ്യരെ സ്നേഹിക്കുവാനും ആദരിക്കുവാനും സന്മനസ്സുള്ള ഒരു ജനസമൂഹത്തിന്റെ നാടായ കരുനാഗപ്പള്ളി, വിദ്യാഭ്യാസരംഗത്ത് മുന്നില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി, വിശേഷണങ്ങള്‍ എത്ര നല്‍കിയാലും അധികമാകില്ല പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ ഈ കൊച്ചു നഗരത്തിന്.

18:10, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{കരുനാഗപ്പള്ളി Kerala locator map.svg Red pog.svg കരുനാഗപ്പള്ളി 9.0522603° N 76.5341949° E ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ജില്ല കൊല്ലം ഭരണസ്ഥാപനങ്ങള്‍ ' വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍ ജനസംഖ്യ ജനസാന്ദ്രത /ച.കി.മീ കോഡുകള്‍

 • തപാല്‍
 • ടെലിഫോണ്‍ 	 

690518 +91476 സമയമേഖല UTC +5:30 പ്രധാന ആകര്‍ഷണങ്ങള്‍ }}

കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ്‌ കരുനാഗപ്പള്ളി. സാമുദായിക-സാംസ്കാരിക രംഗത്ത് എന്നും മുന്നില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി, മതേതര ഇന്ത്യയുടെ ആദര്‍ശങ്ങളെ ഉള്‍ക്കൊണ്ട് മതത്തിനതീധമായി മനുഷ്യരെ സ്നേഹിക്കുവാനും ആദരിക്കുവാനും സന്മനസ്സുള്ള ഒരു ജനസമൂഹത്തിന്റെ നാടായ കരുനാഗപ്പള്ളി, വിദ്യാഭ്യാസരംഗത്ത് മുന്നില്‍ നില്‍ക്കുന്ന കരുനാഗപ്പള്ളി, വിശേഷണങ്ങള്‍ എത്ര നല്‍കിയാലും അധികമാകില്ല പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ ഈ കൊച്ചു നഗരത്തിന്. [തിരുത്തുക] ചരിത്രം

ഏകദേശം നാണൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലബാറില്‍ പ്രസിദ്ദനായ ഒരു മുസ്ലിം പുരോഹിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ 'ആലിഹസ്സന്‍' എന്നു പേരുള്ള സിദ്ധന്‍ തെക്കോട്ട് പ്രയാണമാരംഭിച്ചു. അങ്ങനെ അദ്ദേഹം ഓച്ചിറയില്‍ എത്തുകയും അവിടെ നിന്ന് പുതിയകാവ് എന്ന സ്ഥലത്തെത്തുകയും ചെയ്തു. അന്ന് കൊടും കാടായ ഈ സ്ഥലത്ത് കരിനാഗത്തിന്റെ വിഹാരരംഗമായിരുന്നു. കരിനാഗത്തെ പേടിച്ച് ജനങ്ങളാരും തന്നെ ഇതുവഴി നടന്നുപോകാറില്ലായിരുന്നു. പക്ഷേ സിദ്ധന്‍ തനിക്ക് ഇവിടെ കുറച്ച് സ്ഥലം വേണമെന്ന് രാജാവിനോട് ആവശ്യപ്പെടുകയും, രാജാവ് കരിനാഗങ്ങളുടെ കേന്ദ്രമായിരുന്ന സ്ഥലം സിദ്ധനു നല്‍കൂകയും ചെയ്തു. സിദ്ധന്‍ കാടുവെട്ടിത്തളിച്ചു കൊണ്ടിരുന്നപ്പോള്‍ കരിനാഗം പ്രത്യക്ഷപ്പെടുകയും, സിദ്ധന്‍ അതിനെ തന്ത്രപൂര്‍വ്വം കൂട്ടിലാക്കി രാജസന്നിധിയില്‍ എത്തിക്കുകയും ചെയ്തു. അവിടെവച്ച് സിദ്ധന്‍ കൂടുതുറന്നതും നാഗം പുറത്തു കടന്നതും ഒരുമിച്ചായിരുന്നു. ഈ സമയം രാജാവും പരിവാരങ്ങളും ആകെ ഭയന്നുവിറച്ചു. സിദ്ധന്‍ നാഗത്തെ വീണ്ടും കൂട്ടിലാക്കി കാട്ടില്‍ കൊണ്ടുവന്നുവിട്ടു. പക്ഷേ പിന്നീടാരും കരിനാഗത്തെ ഈ പ്രദേശത്ത് കണ്ടിട്ടില്ലത്രേ. അതോടെ സന്തുഷ്ടനായ രാജാവ്, പള്ളി പണിയുവാന്‍ സിദ്ധന് അനുമതി നല്‍കുകയും ചെയ്തു. അങ്ങനെ ആ വഴിയരികില്‍ സിദ്ധന്‍ ഒരു പള്ളി പണിയുകയും ചെയ്തു. കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക് 'കരിനാഗ പള്ളി' എന്നു പേരു ലഭിച്ചു. കാലക്രമേണ ഈ സ്ഥലനാമം 'കരുനാഗപ്പള്ളി' ആയി എന്നുമാണ് ചരിത്രം. [തിരുത്തുക] ഐതീഹ്യം

കരുനാഗപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് പടനായര്‍കുളങ്ങര ക്ഷേത്രം. ശിവ പ്രതിഷ്ടയെ കൂടാതെ കൃഷ്ണ പ്രതിഷ്ടയും നാലമ്പലത്തിനുള്ളില്‍ തന്നെയുള്ള ഈ ക്ഷേത്രത്തില്‍ രണ്ടു വിഗ്രഹങ്ങളും നാലമ്പലത്തില്‍ തന്നെ പ്രതിഷ്ടിക്കുവാനുള്ള കാരണം ഇങ്ങനെ പറയപ്പെടുന്നു; -രണ്ടു വഴിപോക്കര്‍ നടന്നു തളര്‍ന്ന് കരുനാഗപ്പള്ളിയിലെത്തി- സാക്ഷാല്‍ പരമശിവനും ശ്രീകൃഷ്ണനും. പരമശിവനു കുടിയിരിക്കാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ ശ്രീകൃഷ്ണനെ പറഞ്ഞയച്ചു. കൃഷ്ണന്‍ സ്ഥലം കണ്ടുപിടിച്ച് അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശിവന്‍ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാന്‍ പറഞ്ഞയച്ച വിരുതന്‍ സ്വയം പ്രതിഷ്ഠിതനായതറിഞ്ഞത്. പിന്നെ ശിവനും വൈകിയില്ല, അദ്ദേഹം തൊട്ടടുത്ത് സ്ഥാനമുറപ്പിച്ചു. ഇതാണത്രേ ഐതീഹ്യം.

പണ്ടാരത്തുരുത്ത് ക്രിസ്ത്യന്‍ പള്ളി പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. സമുദ്രയാത്ര ചെയ്തപ്പോള്‍ കര കാണാതെ വലഞ്ഞ പോര്‍ച്ചുഗീസുകാര്‍, തങ്ങള്‍ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേര്‍ച്ച നേരുകയും, ആ നേര്‍ച്ച പ്രകാരം, പണ്ടാരത്തുരുത്തില്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ പണിത ക്രിസ്ത്യന്‍ പള്ളിയാണിത്. അതിനാല്‍ ഈ പള്ളി പോര്‍ച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നു. [തിരുത്തുക] ശ്രദ്ധയാകർഷിച്ച സംഭവങ്ങൾ

2004-ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ സുനാമി മൂലം തീരപ്രദേശമായ കരുനാഗപ്പള്ളിയിൽ 150-ല്‍ ഏറെപ്പേർ മരിക്കാനിടയാക്കി. ആലപ്പാട്, ചെറിയഴീക്കല്‍, അഴീക്കല്‍ തുടങ്ങിയ സമീപപ്രദേശങ്ങളിലും സുനാമി സാരമായി ബാധിച്ചു. 2009 ഡിസംബര്‍ 31-ന് കരുനാഗപ്പള്ളിയിലെ പുതിയകാവിന് സമീപം പുത്തന്‍തെരുവില്‍ ദേശീയപാതയിൽ ഗ്യാസ് ടാങ്കറും, കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടവും തുടർന്നുണ്ടായ പൊട്ടിത്തെറിയും ഈ പ്രദേശത്തേക്ക് ജനശ്രദ്ധയാകർഷിച്ച സംഭവമാണ്.

"https://schoolwiki.in/index.php?title=കരുനാഗാപ്പള്ളി&oldid=69329" എന്ന താളിൽനിന്ന് ശേഖരിച്ചത്