"എച്ച് എസ്സ് രാമമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
*രാധാക്രിഷണന്‍ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടര്‍ | *രാധാക്രിഷണന്‍ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടര്‍ | ||
* കുമാരി പെരികിലത്ത് = ഇന്‍ഫൊസിസ് ഡയറക്ടര്‍ ബൊര്‍ഡ് | * കുമാരി പെരികിലത്ത് = ഇന്‍ഫൊസിസ് ഡയറക്ടര്‍ ബൊര്‍ഡ് | ||
*കൃഷ്ണന്‍കുട്ടി മാരാര്‍ | *തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ =പല്ലാവൂര്‍ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരന്‍ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
21:33, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
==
എച്ച് എസ്സ് രാമമംഗലം | |
---|---|
വിലാസം | |
രാമമംഗലം | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
അവസാനം തിരുത്തിയത് | |
12-01-2010 | Hsramamangalam |
മൂവാറ്റുപുഴയാറിന്റെ തീരത്ത് രാമമംഗലം ഗ്രാമത്തില്‍ ചൂണ്ടി-പാമ്പാക്കുട റോഡരുകില്‍ രാമമംഗലം ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ 1948-ല്‍ അപ്പര്‍ പ്രൈമറി സ്‌കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട് പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന് അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്.
യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. നീലകണ്‌ഠ അയ്യര്‍ ആയിരുന്നു. 1957 ല്‍ ശ്രീ. ഇ.എം.എസ്. മുഖ്യമന്ത്രിയും ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോള്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ മുന്‍ ഡിവിഷണല്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്. വത്സല എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തില്‍ സ്‌കൂള്‍ പുരോഗതി പ്രാപിച്ചു. സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എന്‍. നമ്പൂതിരി, സോപാനസംഗീതത്തില്‍ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണന്‍ കുട്ടിമാരാര്‍, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിലെ മുന്‍ ജീവനക്കാരാണ്. കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികള്‍ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1950-80 കാലഘട്ടത്തില്‍ ഏകദേശം 7 കിലോമീറ്റര്‍ ചുറ്റളവിലുള്ള നിര്‍ധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂള്‍. ഏതാനും വര്‍ഷങ്ങളായി ഈ സ്‌കൂള്‍ എസ.എസ്.എല്‍.സിക്ക് 95% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്. 2004 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ് റ്റി.എസ്. എന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക് സംസ്ഥാനതലത്തില്‍ 11-ാം റാങ്ക് ലഭിക്കുകയുണ്ടായി. 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്. ജൂബിലി സ്‌മാരകമായി നിര്‍മ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂര്‍ത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്, രക്ഷകര്‍ത്താക്കള്‍, നാട്ടുകാര്‍, അദ്ധ്യാപക-അനദ്ധ്യാപകര്‍ പഞ്ചായത്ത് എന്നിവരുടെ ഒരുമയോടുള്ള പ്രവര്‍ത്തനഫലമായി സ്‌കൂള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =
* സ്കൗട്ട് & ഗൈഡ്സ്. * ബാലജനസഖ്യം * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന് ഗ്രാമത്തിന്റെ പേരുതന്നെ നല്‍കി-രാമമംഗലം ഹൈസ്‌കൂള്‍ സ്ഥാപക മാനേജര്‍ മംഗലത്തുമന ശ്രീ. രാമന്‍ നമ്പൂതിരിയാണ്. ഇപ്പൊഴതെതെ മാനേജര്‍ ശ്രീ.വി എന്‍. ഗണപതി നമ്പൂതിരിയാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. നീലകണ്‌ഠ അയ്യര്‍ ,ശ്രീ. എം.കെ. രാമന്‍പിള്ള അവര്‍കളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണന്‍ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ് നാരായണന്‍ നായര്‍, ശ്രീ. പി.എം. കൃഷ്‌ണന്‍ നമ്പൂതിരി, ശ്രീമതി. എന്‍.സി. മറിയാമ്മ, ശ്രീ. എന്‍.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എന്‍. ശങ്കരന്‍ നമ്പൂതിരി, ശ്രീമതി. എം.എസ്.വത്സല, കെ. കെ. രാധാക്രിഷ്ണന്‍, എന്‍. എ. പ്രസന്ന കുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇ.ഏ. കരുണാകറന്‍ = ഇടുക്കി ഡാമീന്റെനിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍.
- വി .കെ. ബ്ബേബീ = ജീലാ കളക്ടര്‍
- വാസുദേവന്‍ നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടര്‍
- ഡോ.ജെയിംസ് മങ്ങച്ചാലില്‍ = മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടര്‍
- രാധാക്രിഷണന്‍ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടര്‍
- കുമാരി പെരികിലത്ത് = ഇന്‍ഫൊസിസ് ഡയറക്ടര്‍ ബൊര്‍ഡ്
- തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ =പല്ലാവൂര്‍ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.037824" lon="76.777954" zoom="10" height="525" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.96344, 76.510162
H S RAMAMANGALAM
</googlemap>
|