'''ഗവ.എച്ച് .എസ് അവനവഞ്ചേരി:I H R D യിൽ നിന്നും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ആകാശും , സന്തോഷും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് റാസ്പ്ബെറി പിഎയെക്കുറിച്ചു വിശദമായ ക്ലാസ് നൽകി .പ്രസന്റേഷൻ തയ്യാറാക്കി കൊണ്ട് വന്നു അവർ സ്കൂൾ ലാബിൽ വച്ച് കുട്ടികൾക്ക് രണ്ടു മണിക്കൂർ ക്ലാസ് എടുത്തു .വളരെ വിശദമായി റാസ്പബെറിയെ ക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ യുടെ ഓരോ ഭാഗങ്ങളെ ക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി .യു സ് ബി പോർട്ട് ,HDMI പോർട്ട് ,മൈക്രോ എസ്. ഡി കാർഡ് സ്ലോട്ട് ,ethernet സോക്കറ്റ് ,മൈക്രോ യു .എസ്. ബി പോർട്ട്, ഡി .എസ്. ഐ .ഡിസ്പ്ലേ പോർട്ട് ,സി എസ്. ഐ കാമറ പോർട്ട് എന്നീ പ്രധാന ഭാഗങ്ങളും അവയുടെ ഉപയോഗവും പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്ന രീതിയും ,എസ്. ഡി കാർഡ് ഇടുന്ന രീതി ഇവയെല്ലാം പരിചയപ്പെടുത്തി .തുടർന്ന് എൽ .ഇ .ഡി ,ബ്രഡ് ബോർഡ് ,റെസിസ്റ്റർ ,ജമ്പർ വയർ തുടങ്ങിയ ഇലക്ട്രോണിക് കോംപിനേന്റിനെ ക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി .തുടർന്ന് റാസ്പ്ബെറി പൈയിലെ ജി .പി .ഐ .ഓ പിന്നുകളെക്കുറിച്ചു വിശദമായി പറഞ്ഞു കൊടുത്തു .റാസ്പബെറിറ്റുമായി ലെഡ് ബൾബുകൾ കണക്ട് ചെയ്തു കാണിച്ചു .പിന്നുകൾ പൈത്തൺ പ്രോഗ്രാം ഉപയോഗിച്ച് അകറ്റിവെയ്റ് ചെയ്യുന്നതും നിയന്ത്രിക്കുന്നതും പരിചയപ്പെടുത്തി .ഈ പിന്നുകളിലെത്തുന്ന വൈദ്യുതിയെപൈത്തൺ കോഡിലൂടെ നിയന്ത്രിക്കാനായി റാസ്പ്ബെറി പിഎയുടെ ടെർമിനൽ തുറന്നു കമാൻഡ് ടൈപ്പ് ചെയ്തു സേവ് ചെയ്തു റൺ ചെയ്തു കാണിച്ചു .പ്രോഗ്രാം ടൈപ്പ് ചെയ്തു റൺ ചെയ്യുന്നതിനോടൊപ്പം എൽ ഇ ഡി ഓഫ് ആയി പോകുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എന്തൊക്കെ നിർദശങ്ങളാണ് ടൈപ്പ് ചെയ്തതെന്നും അവ എന്തിനു വേണ്ടിയാണെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു . എൽ ഇ ഡി തുടക്കത്തിൽ പ്രകാശിക്കുകയും രണ്ടു സെക്കന്റിനു ശേഷം ഓഫ് ആയി പോകുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു കണ്ടെത്തിയ ശേഷം എൽ ഇ ഡി ബൾബുകൾ റാസ്പബെറിയിലേക്കു കണ്ണെക്ട ചെയ്യുവാൻ വേണ്ട ഡയഗ്രം വരയ്ക്കാൻ കുട്ടികളോട് പറഞ്ഞു .diagram തയ്യാറാക്കിയ ശഷം മൂന്നു ബൾബുകളും ഒരുമിച്ചു തെളിയുകയും ഓഫാക്കുകയും ചെയ്യുന്ന പ്രോഗ്രാംമും എഴുതി തയ്യാറാക്കുന്നു .തുടർന്ന് ചെയ്തു നോക്കുന്നു .കുട്ടികൾക്കെല്ലാം വളരെ പ്രയോജന കരമായ രീതിയിൽ അവർ വിശദമായി തന്നെ raspberrie പരിചയ പ്പെടുത്തി കൊടുത്തു .ഹെഡ്മിസ്ട്രസ് ആയ മായാ ടീച്ചർ അവർക്കു നന്ദി പ്രകാശിപ്പിച്ചു
'''ഗവ.എച്ച് .എസ് അവനവഞ്ചേരി:I H R D യിൽ നിന്നും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ആകാശും , സന്തോഷും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് റാസ്പ്ബെറി പിഎയെക്കുറിച്ചു വിശദമായ ക്ലാസ് നൽകി .പ്രസന്റേഷൻ തയ്യാറാക്കി കൊണ്ട് വന്നു അവർ സ്കൂൾ ലാബിൽ വച്ച് കുട്ടികൾക്ക് രണ്ടു മണിക്കൂർ ക്ലാസ് എടുത്തു .വളരെ വിശദമായി റാസ്പബെറിയെ ക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ യുടെ ഓരോ ഭാഗങ്ങളെ ക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി .യു സ് ബി പോർട്ട് ,HDMI പോർട്ട് ,മൈക്രോ എസ്. ഡി കാർഡ് സ്ലോട്ട് ,ethernet സോക്കറ്റ് ,മൈക്രോ യു .എസ്. ബി പോർട്ട്, ഡി .എസ്. ഐ .ഡിസ്പ്ലേ പോർട്ട് ,സി എസ്. ഐ കാമറ പോർട്ട് എന്നീ പ്രധാന ഭാഗങ്ങളും അവയുടെ ഉപയോഗവും പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്ന രീതിയും ,എസ്. ഡി കാർഡ് ഇടുന്ന രീതി ഇവയെല്ലാം പരിചയപ്പെടുത്തി .തുടർന്ന് എൽ .ഇ .ഡി ,ബ്രഡ് ബോർഡ് ,റെസിസ്റ്റർ ,ജമ്പർ വയർ തുടങ്ങിയ ഇലക്ട്രോണിക് കോംപിനേന്റിനെ ക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി .തുടർന്ന് റാസ്പ്ബെറി പൈയിലെ ജി .പി .ഐ .ഓ പിന്നുകളെക്കുറിച്ചു വിശദമായി പറഞ്ഞു കൊടുത്തു .റാസ്പബെറിറ്റുമായി ലെഡ് ബൾബുകൾ കണക്ട് ചെയ്തു കാണിച്ചു .പിന്നുകൾ പൈത്തൺ പ്രോഗ്രാം ഉപയോഗിച്ച് അകറ്റിവെയ്റ് ചെയ്യുന്നതും നിയന്ത്രിക്കുന്നതും പരിചയപ്പെടുത്തി .ഈ പിന്നുകളിലെത്തുന്ന വൈദ്യുതിയെപൈത്തൺ കോഡിലൂടെ നിയന്ത്രിക്കാനായി റാസ്പ്ബെറി പിഎയുടെ ടെർമിനൽ തുറന്നു കമാൻഡ് ടൈപ്പ് ചെയ്തു സേവ് ചെയ്തു റൺ ചെയ്തു കാണിച്ചു .പ്രോഗ്രാം ടൈപ്പ് ചെയ്തു റൺ ചെയ്യുന്നതിനോടൊപ്പം എൽ ഇ ഡി ഓഫ് ആയി പോകുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എന്തൊക്കെ നിർദശങ്ങളാണ് ടൈപ്പ് ചെയ്തതെന്നും അവ എന്തിനു വേണ്ടിയാണെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു . എൽ ഇ ഡി തുടക്കത്തിൽ പ്രകാശിക്കുകയും രണ്ടു സെക്കന്റിനു ശേഷം ഓഫ് ആയി പോകുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു കണ്ടെത്തിയ ശേഷം എൽ ഇ ഡി ബൾബുകൾ റാസ്പബെറിയിലേക്കു കണ്ണെക്ട ചെയ്യുവാൻ വേണ്ട ഡയഗ്രം വരയ്ക്കാൻ കുട്ടികളോട് പറഞ്ഞു .diagram തയ്യാറാക്കിയ ശഷം മൂന്നു ബൾബുകളും ഒരുമിച്ചു തെളിയുകയും ഓഫാക്കുകയും ചെയ്യുന്ന പ്രോഗ്രാംമും എഴുതി തയ്യാറാക്കുന്നു .തുടർന്ന് ചെയ്തു നോക്കുന്നു .കുട്ടികൾക്കെല്ലാം വളരെ പ്രയോജന കരമായ രീതിയിൽ അവർ വിശദമായി തന്നെ raspberrie പരിചയ പ്പെടുത്തി കൊടുത്തു .ഹെഡ്മിസ്ട്രസ് ആയ മായാ ടീച്ചർ അവർക്കു നന്ദി പ്രകാശിപ്പിച്ചു
'''
</p>]]
<br>
[[പ്രമാണം:42021 8011.png.JPG||thumb|300px|right|<div style="background-color:#E6E6FA;text-align:center;"> '''ബോധവൽക്കരണ ക്ലാസ് '''</div> <br>
<p style="text-align:justify">
'''ഗവ.എച്ച് .എസ് അവനവഞ്ചേരി:ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരിക്കകം കുന്നു കോളനിയിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗത്തെ ക്കുറിച്ചും നവ മാധ്യമങ്ങളിലെ ചാതിക്കുഴികളെ കുറിച്ചുംബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ മൊബൈൽ ഫോണിന്റെയും നവസാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചു ചോദ്യാവലി തയ്യാറാക്കി വിതരണം ചെയ്യുകയും അതിന്റെ ഉപയോഗത്തെക്കുറിച്ചു എഴുതി വാങ്ങുകയും ചെയ്തു.വിവിധതലത്തിലും പ്രായത്തിലും ഉള്ള ആളുകളെ തിരഞ്ഞെടുത്തതാണ് പഠനം നടത്തിയത് .സർവ്വേ നടത്തിയതു നിന്നും പലരും മൊബൈൽ ഫോണും ,ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പലർക്കും അറിയില്ലഎന്ന് കുട്ടികൾ മനസ്സിലാക്കി .നവമാധ്യമങ്ങളുടെ നന്മകൾ മാത്രമേ സാധാരണകർക്കറിയൂ.അതിൽനിന്നും കുട്ടികൾ രക്ഷാകർത്താക്കൾക്കു ബോധവൽക്കരണ ക്ലാസ് നടത്താനായി കരിക്കകം കുന്നു പ്രദേശത്തു പോകുകയും അവിടുത്തെ രക്ഷകർത്താക്കളെ കണ്ടു എത്ര സമയം ഫോൺ ഉപയോഗിക്കുമെന്നും ,കൂടുതൽ സമയം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂട ഒരുപാടു സമയം ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് പെരുകി വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നും സ്കൂൾ കുട്ടികളായ മക്കൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ,കുട്ടികളെ അധിക നേരം മൊബൈലിൽ കളിയ്ക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി .ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു .അനാശാസ്യപ്രവർത്തനങ്ങളുടേയും ,മദ്യം മയക്കുമരുന്ന് വിപണനത്തിന്റെയും പ്രചാരണത്തിന് നവമാധ്യമങ്ങളിൽ ഒരു തടസ്സവുമില്ല എന്നും ബ്ലൂവൈൽ പോലുള്ള നവമാധ്യമങ്ങളിൽ കൗമാരത്തെ അകാലമരണത്തിലേക്കു നയിക്കുന്ന വാർത്തകൾ നമ്മുടെ നാടുകളിൽ തന്നെ ഉണ്ടെന്നും കുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കി . എന്തെങ്കിലും തട്ടിപ്പുകൾക്ക് ഇരയായത് ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു മനസ്സിലാക്കി .കൂടാതെ എ ടി എം കാർഡിന്റെ പിന് നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്നും പൈസ എടുക്കാൻ ആരുടെയും സഹായം തേടരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .കുട്ടികളുടെ ഒപ്പം കൈറ്റ് മിസ്ട്രസ് ആയ ഡിസീലയും ,സ്കൂളിലെ അധ്യാപികയായ ബീനയും ഉണ്ടായിരുന്നു
'''
'''
</p>]]
</p>]]
08:08, 3 മാർച്ച് 2019-നു നിലവിലുള്ള രൂപം
കുട്ടി വാർത്തകൾ
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം'
ഗവ.എച്ച് .എസ് അവനവഞ്ചേരി(05/01/2016): ഗവ.എച്ച് .എസ് അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'മഴച്ചിന്ത്'ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മുൻസിപ്പാലിറ്റി ചെയർമാൻ എം പ്രദീപ് സർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ്. മധു സർ അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി സജിൻ സർ നന്ദി പ്രകാശിപ്പിച്ചു. പ്രഥമ അധ്യാപികയായ എം ആർ മായാ ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചർ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. 81 ഡിജിറ്റൽ പേജുകളിൽ തയ്യാറാക്കിയ ഈ ഡിജിറ്റൽ മാഗസിൻ സ്കൂൾ ബ്ലോഗിലൂടെ പൊതുജനങ്ങൾക്കും വായിക്കുവാൻ കഴിയും.
സൈബർ സുരക്ഷാ ക്ലാസ്
ഗവ.എച്ച് .എസ് അവനവഞ്ചേരി:ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും മൾട്ടീമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് സൈബർ സുരക്ഷയെ ക്കുറിച്ചു ക്ലാസ് നൽകി .സോഷ്യൽ നെറ്റ‌്വർക്കിംഗ് സൈറ്റുകൾ സമൂഹത്തിലെ എല്ലാത്തരം ആളുകളും വിഹരിക്കുന്ന ഇടമാണ്എന്നും നല്ല മനുഷ്യരെപ്പോലെ തന്നെ മോഷ്ടാക്കൾ, ലൈംഗീകാതികൃമം കാട്ടുന്നവർ, ഗുണ്ടകൾ,സ്വഭാവ വൈകല്യം ഉള്ളവർ, കുറ്റവാളികൾ എല്ലാം തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും എന്നും ഫേസ്ബുക് ,വാട്ട്സ് ആപ്പ് ,ട്വിറ്റെർ മുതലായ നവസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണെന്നും മുൻകരുതൽ എന്തെക്കെ എടുക്കാമെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു.സോഷ്യൽ മീഡിയ കൊണ്ടുള്ള പ്രയോജനങ്ങളും അവർ ചർച്ച ചെയ്തു ആർക്കും വാർത്തകൾ മുടിവെയ്ക്കുന്നതിനു കഴിയില്ല,അനീതകൾക്കെതിരെ ആർക്കും പ്രതികരിക്കാൻ കഴിയുന്നുആശയങ്ങൾ ചർച്ചചെയ്യാനും വാർത്തകൾ പോസ്റ്റ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും പങ്കിടാനുമാകും,ബിസിനസ്സ് ബന്ധങ്ങൾ വ്യാപിപ്പിക്കാനുള്ള അവസരം നൽകുന്നു,തുറന്ന ആശയവിനിമയത്തിന് സൗകര്യമൊരുക്കൽ, മെച്ചപ്പെടുത്തിയ വിവരം കണ്ടെത്തൽ, വിതരണം എന്നിവയിലേയ്ക്ക് നയിക്കുന്നു എന്ന് കുട്ടികൾ അവരെ ബോധ്യപ്പെടുത്തി.കുട്ടികൾ നെറ്റ് ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസ്സിൽ പറഞ്ഞു കൊടുത്തു .വ്യക്തിപരമായി അറിയാത്ത ചാറ്റ് സുഹൃത്തുക്കളെ നേരിട്ട് കാണാനും ശ്രമിക്കരുത്പെൺകുട്ടികൾ വിവരങ്ങൾപങ്കുവയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കുകയും അവരുടെ സ്വകാര്യത ഓൺലൈനിൽ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രായം അല്ലെങ്കിൽ ജന്മനാട് നിങ്ങളുടെ പേരിൽ ഉപയോഗിക്കരുത്.നിങ്ങളുടെ ഫോട്ടോ പോസ്റ്റുചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ പ്രയാസമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽമാറ്റാൻ സാധ്യതയുണ്ടെന്നും, ഓൺലൈനിൽ നിങ്ങൾ വിവരങ്ങൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് തിരികെ എടുക്കാനാവില്ല എന്നും അവരെ ബോധ്യപ്പെടുത്തി . ഒരു വെബ്സൈറ്റിൽ നിന്ന് വിവരങ്ങൾ ഇല്ലാതാക്കിയാലും, നേരത്തയുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിലെ പതിപ്പുകൾ ഉണ്ടായിരിക്കുംഎന്നും ഇതൊക്കെ ശ്രദ്ധിച്ചാൽ ഓൺലൈൻ ചതിക്കുഴികളിൽ നിന്നും നമുക്ക് സുരക്ഷിതരാകാം എന്ന് അവരെ ബോധ്യപ്പെടുത്തി
റാസ്പ്ബെറി വിദഗ്ധ പരിശീലനം
ഗവ.എച്ച് .എസ് അവനവഞ്ചേരി:I H R D യിൽ നിന്നും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ആകാശും , സന്തോഷും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് റാസ്പ്ബെറി പിഎയെക്കുറിച്ചു വിശദമായ ക്ലാസ് നൽകി .പ്രസന്റേഷൻ തയ്യാറാക്കി കൊണ്ട് വന്നു അവർ സ്കൂൾ ലാബിൽ വച്ച് കുട്ടികൾക്ക് രണ്ടു മണിക്കൂർ ക്ലാസ് എടുത്തു .വളരെ വിശദമായി റാസ്പബെറിയെ ക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ യുടെ ഓരോ ഭാഗങ്ങളെ ക്കുറിച്ചു പറഞ്ഞു മനസ്സിലാക്കി .യു സ് ബി പോർട്ട് ,HDMI പോർട്ട് ,മൈക്രോ എസ്. ഡി കാർഡ് സ്ലോട്ട് ,ethernet സോക്കറ്റ് ,മൈക്രോ യു .എസ്. ബി പോർട്ട്, ഡി .എസ്. ഐ .ഡിസ്പ്ലേ പോർട്ട് ,സി എസ്. ഐ കാമറ പോർട്ട് എന്നീ പ്രധാന ഭാഗങ്ങളും അവയുടെ ഉപയോഗവും പറഞ്ഞു കൊടുത്തു .റാസ്പ്ബെറി പൈ കണക്ട് ചെയ്യുന്ന രീതിയും ,എസ്. ഡി കാർഡ് ഇടുന്ന രീതി ഇവയെല്ലാം പരിചയപ്പെടുത്തി .തുടർന്ന് എൽ .ഇ .ഡി ,ബ്രഡ് ബോർഡ് ,റെസിസ്റ്റർ ,ജമ്പർ വയർ തുടങ്ങിയ ഇലക്ട്രോണിക് കോംപിനേന്റിനെ ക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി .തുടർന്ന് റാസ്പ്ബെറി പൈയിലെ ജി .പി .ഐ .ഓ പിന്നുകളെക്കുറിച്ചു വിശദമായി പറഞ്ഞു കൊടുത്തു .റാസ്പബെറിറ്റുമായി ലെഡ് ബൾബുകൾ കണക്ട് ചെയ്തു കാണിച്ചു .പിന്നുകൾ പൈത്തൺ പ്രോഗ്രാം ഉപയോഗിച്ച് അകറ്റിവെയ്റ് ചെയ്യുന്നതും നിയന്ത്രിക്കുന്നതും പരിചയപ്പെടുത്തി .ഈ പിന്നുകളിലെത്തുന്ന വൈദ്യുതിയെപൈത്തൺ കോഡിലൂടെ നിയന്ത്രിക്കാനായി റാസ്പ്ബെറി പിഎയുടെ ടെർമിനൽ തുറന്നു കമാൻഡ് ടൈപ്പ് ചെയ്തു സേവ് ചെയ്തു റൺ ചെയ്തു കാണിച്ചു .പ്രോഗ്രാം ടൈപ്പ് ചെയ്തു റൺ ചെയ്യുന്നതിനോടൊപ്പം എൽ ഇ ഡി ഓഫ് ആയി പോകുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എന്തൊക്കെ നിർദശങ്ങളാണ് ടൈപ്പ് ചെയ്തതെന്നും അവ എന്തിനു വേണ്ടിയാണെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു . എൽ ഇ ഡി തുടക്കത്തിൽ പ്രകാശിക്കുകയും രണ്ടു സെക്കന്റിനു ശേഷം ഓഫ് ആയി പോകുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു കണ്ടെത്തിയ ശേഷം എൽ ഇ ഡി ബൾബുകൾ റാസ്പബെറിയിലേക്കു കണ്ണെക്ട ചെയ്യുവാൻ വേണ്ട ഡയഗ്രം വരയ്ക്കാൻ കുട്ടികളോട് പറഞ്ഞു .diagram തയ്യാറാക്കിയ ശഷം മൂന്നു ബൾബുകളും ഒരുമിച്ചു തെളിയുകയും ഓഫാക്കുകയും ചെയ്യുന്ന പ്രോഗ്രാംമും എഴുതി തയ്യാറാക്കുന്നു .തുടർന്ന് ചെയ്തു നോക്കുന്നു .കുട്ടികൾക്കെല്ലാം വളരെ പ്രയോജന കരമായ രീതിയിൽ അവർ വിശദമായി തന്നെ raspberrie പരിചയ പ്പെടുത്തി കൊടുത്തു .ഹെഡ്മിസ്ട്രസ് ആയ മായാ ടീച്ചർ അവർക്കു നന്ദി പ്രകാശിപ്പിച്ചു
ബോധവൽക്കരണ ക്ലാസ്
ഗവ.എച്ച് .എസ് അവനവഞ്ചേരി:ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കരിക്കകം കുന്നു കോളനിയിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കു മൊബൈൽ ഫോൺ ഉപയോഗത്തെ ക്കുറിച്ചും നവ മാധ്യമങ്ങളിലെ ചാതിക്കുഴികളെ കുറിച്ചുംബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾ മൊബൈൽ ഫോണിന്റെയും നവസാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗത്തെക്കുറിച്ചു ചോദ്യാവലി തയ്യാറാക്കി വിതരണം ചെയ്യുകയും അതിന്റെ ഉപയോഗത്തെക്കുറിച്ചു എഴുതി വാങ്ങുകയും ചെയ്തു.വിവിധതലത്തിലും പ്രായത്തിലും ഉള്ള ആളുകളെ തിരഞ്ഞെടുത്തതാണ് പഠനം നടത്തിയത് .സർവ്വേ നടത്തിയതു നിന്നും പലരും മൊബൈൽ ഫോണും ,ഫേസ്ബുക്കും, വാട്ട്സാപ്പും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പലർക്കും അറിയില്ലഎന്ന് കുട്ടികൾ മനസ്സിലാക്കി .നവമാധ്യമങ്ങളുടെ നന്മകൾ മാത്രമേ സാധാരണകർക്കറിയൂ.അതിൽനിന്നും കുട്ടികൾ രക്ഷാകർത്താക്കൾക്കു ബോധവൽക്കരണ ക്ലാസ് നടത്താനായി കരിക്കകം കുന്നു പ്രദേശത്തു പോകുകയും അവിടുത്തെ രക്ഷകർത്താക്കളെ കണ്ടു എത്ര സമയം ഫോൺ ഉപയോഗിക്കുമെന്നും ,കൂടുതൽ സമയം ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളിലൂട ഒരുപാടു സമയം ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു .പലപ്പോഴും ജീവനുതന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് പെരുകി വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്നും സ്കൂൾ കുട്ടികളായ മക്കൾക്ക് മൊബൈൽ വാങ്ങി നൽകരുതെന്നും ,കുട്ടികളെ അധിക നേരം മൊബൈലിൽ കളിയ്ക്കാൻ അനുവദിക്കരുതെന്നും പറഞ്ഞു മനസ്സിലാക്കി .ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞു കൊടുത്തു .അനാശാസ്യപ്രവർത്തനങ്ങളുടേയും ,മദ്യം മയക്കുമരുന്ന് വിപണനത്തിന്റെയും പ്രചാരണത്തിന് നവമാധ്യമങ്ങളിൽ ഒരു തടസ്സവുമില്ല എന്നും ബ്ലൂവൈൽ പോലുള്ള നവമാധ്യമങ്ങളിൽ കൗമാരത്തെ അകാലമരണത്തിലേക്കു നയിക്കുന്ന വാർത്തകൾ നമ്മുടെ നാടുകളിൽ തന്നെ ഉണ്ടെന്നും കുട്ടികൾ അവരെ പറഞ്ഞു മനസ്സിലാക്കി . എന്തെങ്കിലും തട്ടിപ്പുകൾക്ക് ഇരയായത് ഉടൻ തന്നെ സൈബർ പോലീസിനെ അറിയിക്കണമെന്നും അവർ പറഞ്ഞു മനസ്സിലാക്കി .കൂടാതെ എ ടി എം കാർഡിന്റെ പിന് നമ്പർ ആർക്കും പറഞ്ഞു കൊടുക്കരുതെന്നും പൈസ എടുക്കാൻ ആരുടെയും സഹായം തേടരുതെന്നും കുട്ടികൾ പറഞ്ഞു കൊടുത്തു .കുട്ടികളുടെ ഒപ്പം കൈറ്റ് മിസ്ട്രസ് ആയ ഡിസീലയും ,സ്കൂളിലെ അധ്യാപികയായ ബീനയും ഉണ്ടായിരുന്നു
..
കഥകൾ.
ബുദ്ധിമാനായ ആട്ടിൻകുട്ടി ....
(ബാല കഥകൾ ).
ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല.
അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം!കുഞ്ഞാട്തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി വീണു."ആട്ടിറച്ചി കഴിച്ചിട്ട് നാളേറെയായി," ചെന്നായ നാവു നൊട്ടി നുണഞ്ഞുകൊണ്ട് പറഞ്ഞു.രക്ഷപെടാൻ ഒരു മാർഗത്തിനായി കുഞ്ഞാട് തലപുകഞ്ഞാലോചിച്ചു. അവൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് ചെന്നായയോട് സംസാരിക്കാൻ തുടങ്ങി.
എന്നെ തിന്നോളൂ. പക്ഷേ , രുചിയുള്ള ആട്ടിറച്ചി തിന്നണമെങ്കിൽ അല്പം കാത്തിരിക്കണം."
"അതെന്താ?" ചെന്നായ അന്തം വിട്ടു.
"ഞാൻ ഇപ്പോൾ വയറുനിറച്ചും പുല്ലു തിന്നതേയുള്ളൂ . ഇപ്പോൾ എന്നെ തിന്നാൽ പുല്ലു തിന്നുന്നതു പോലിരിക്കും." ആട്ടിൻകുട്ടി പറഞ്ഞു .
"അതു ശരിയാണല്ലോ!" ചെന്നായയ്‌ക്കു തോന്നി.
"പുല്ലൊക്കെ ദഹിച്ചു കഴിഞ്ഞാൽപ്പിന്നെ ആട്ടിറച്ചിയുടെ രുചി കൂടും , അറിയില്ലേ?"
കുഞ്ഞാട് വീണ്ടും പറഞ്ഞതു കൂടി കേട്ടതോടെ ചെന്നായയ്‌ക്ക് കൊതി സഹിക്കാനായില്ല.
"ഹും ! ദഹിക്കാൻ എത്ര സമയം വേണം?" ചെന്നായ ചോദിച്ചു
"നൃത്തം ചെയ്താൽ വേഗം ദഹിക്കും. എന്റെ കഴുത്തിൽ കെട്ടിയ ഈ മണി ഒന്നു കിലുക്കിത്താ . എന്നാലേ എനിക്ക് നൃത്തം ചെയ്യാൻ തോന്നൂ ." കുഞ്ഞാട് പറഞ്ഞു. എന്നിട്ടു സ്വന്തം കഴുത്തിലെ മണി അഴിച്ചെടുത്ത് കൊടുത്തു.ചെന്നായയ്‌ക്ക് സന്തോഷമായി. എന്നിട്ട് കുഞ്ഞാട് കൊടുത്ത മണി ആഞ്ഞാഞ്ഞ് കിലുക്കിത്തുടങ്ങി.
കുഞ്ഞാട് മണി കിലുങ്ങുന്ന ശബ്ദത്തിനനുസരിച്ച് നൃത്തം ചെയ്യാനും തുടങ്ങി.
മണിയുടെ ഉച്ചത്തിലുള്ള ശബ്ദം അപ്പോഴാണ് ആട്ടിടയൻ കേട്ടത്. അയാൾ വന്നു നോക്കുമ്പോഴതാ തന്റെ കുഞ്ഞാടിനടുത്ത് ഒരു
ചെന്നായ നിന്ന് മണി കിലുക്കുന്നു! അയാൾ കൈയിലുള്ള വടിയെടുത്ത് ചെന്നായയുടെ മുതുകത്ത് .....
'പ്ടെ..!
"ഹമ്മോ..." ചെന്നായ കരഞ്ഞു കൊണ്ട് ഒറ്റയോട്ടം!
ഗുണപാഠം അപകടസമയത്ത് വേണ്ടതുപോലെ ബുദ്ധി ഉപയോഗിച്ചാൽ രക്ഷപെടാം..
ബുദ്ധിമാനായ കുതിര
(മുത്തശ്ശി കഥ).
അമരാപുരിയുടെ അതിർത്തിയിൽ കൊള്ളക്കാരുടെ ശല്യമുണ്ടായിരുന്നു. വഴിയിൽ കുഴികൾ കുഴിച്ച് അതിനു മുകളിൽ മണ്ണും ഇലകളും ഇട്ടു മൂടി ചതിക്കുന്നതാണ് കൊള്ളക്കാരുടെ രീതി. കുഴിയിൽ വീഴുന്നവരെ കൊള്ളയടിക്കും.പ്രശ്നം അതിരൂക്ഷമായപ്പോൾ മിടുക്കരായ മൂന്നു പടയാളികളെ സൈന്യാധിപൻ വിളിച്ചു വരുത്തി. കേശു, രാമു, പപ്പൻ എന്നായിരുന്നു അവരുടെ പേരുകൾ."കൊള്ളക്കാരുടെ താവളം എങ്ങനെയും കണ്ടെത്തണം. കൊട്ടാരത്തിലെ ഏറ്റവും നല്ല കുതിരകളെ കൂടെ കൊണ്ടുപോയിക്കോളൂ." സൈന്യാധിപൻ അറിയിച്ചു. ഇതു കേട്ടതും കൊട്ടാരത്തിലെ ഏറ്റവും മിടുക്കനായ കുതിരയെ തന്നെ കേശു തിരഞ്ഞെടുത്തു. പിന്നാലെ രാമുവും നല്ലൊരു കുതിരയുടെ പുറത്തു ചാടിക്കയറി.
"എനിക്ക് പതിവായി എന്റെ കൂടെയുള്ള ഈ കുതിര തന്നെ മതി..." പപ്പൻ പറഞ്ഞു.
"ഹ... ഹ... ഈ കുതിരയോ ? ഇതൊരു മുടന്തനല്ലേ? പോരാത്തതിന് പ്രായവുമായി...." സൈന്യാധിപൻ പറഞ്ഞു.
"സാരമില്ല, ഇക്കാര്യത്തിന് അവൻ മതി." പപ്പൻ മുടന്തൻ കുതിരയുടെ പുറത്തുകയറി യാത്രയായി.
ദിവസങ്ങൾ കഴിഞ്ഞു.ദേഹമാകെ പരിക്കുകളുമായി കേശു തിരിച്ചെത്തി. "ക്ഷമിക്കണം പ്രഭോ, കൊള്ളക്കാരുടെ വാരിക്കുഴിയിൽ വീണുപോയി. ഒളിത്താവളം കണ്ടെത്താനായില്ല." കേശു പറഞ്ഞു. പിന്നാലെ രാമുവുമെത്തി. "ഞാനും കുതിരയും അവരുടെ ചതിക്കുഴിയിൽ വീണു! "
പിറ്റേന്നാണ് പപ്പൻ എത്തിയത്.
"പ്രഭോ,കൊള്ളക്കാരുടെ താവളം കണ്ടെത്തി." ഇതു കേട്ടതും സൈന്യാധിപൻ വലിയൊരു പടയെ പപ്പനോടൊപ്പം അയച്ചു. അവർ കൊള്ളക്കാരെ മുഴുവൻ പിടിച്ചു.
"ആ മുടന്തൻ കുതിരയുടെ പുറത്തു പോയിട്ടും എങ്ങനെയാണു ലക്ഷ്യത്തിലെത്തിയത്?" സൈന്യാധിപൻ പപ്പനോട് ചോദിച്ചു.
"പ്രഭോ, ആ കുതിരയുടെ മുടന്ത് എങ്ങനെ വന്നതാണെന്നറിയാമോ? മുമ്പ് ഇതുപോലെയൊരു വാരിക്കുഴിയിൽ വീണതാണ്. അതിൽപിന്നെ ആ കുതിര വളരെ സൂക്ഷിച്ചാണ് നടക്കുക.മണ്ണിട്ട് മൂടിയ ചതിക്കുഴികൾ ആ കുതിരക്കു വേഗം തിരിച്ചറിയാം.അത്തരം കുഴികളിൽ വീഴാതെ എന്നെ കൊള്ളക്കാരുടെ താവളത്തിൽ എത്തിച്ചത് ആ കുതിരയാണ്." പപ്പൻപറഞ്ഞു.
"ശരിയാണ്."അനുഭവത്തേക്കാൾ വലിയ അറിവില്ല." സൈന്യാധിപൻ പറഞ്ഞു. ഭടന്മാർ
ഗുണപാഠം ::അനുഭവത്തേക്കാൾ വലിയ അറിവില്ല
അഹങ്കാരിയായസ്വർണമീൻ
(മുത്തശ്ശി കഥ).
ഒരു കുളത്തിൽ ഒരു സ്വർണമീനുണ്ടായിരുന്നു. വലിയ അഹങ്കാരിയായിരുന്നു അവൻ."അയ്യയ്യേ! നിങ്ങളെയൊക്കെ കാണാൻ ഒരു ഭംഗിയുമില്ല. എന്നാൽ എന്നെ നോക്ക്, എന്തു ഭംഗിയാണെനിക്ക്! " സ്വർണമീൻ എപ്പോഴും മറ്റു മീനുകളെ കളിയാക്കും.അങ്ങനെയിരിക്കെ ഒരു കാക്കച്ചേട്ടൻ അതുവഴി വന്നു. കുളത്തിൽ എന്തോ സ്വർണനിറത്തിൽ വെട്ടിത്തിളങ്ങുന്നത് കാക്കചേട്ടന്റെ കണ്ണിൽപ്പെട്ടു."ഹയ്യടാ , അതൊരു സ്വർണമീനാണല്ലോ!" , കാക്കചേട്ടന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.കാക്കച്ചേട്ടൻ വേഗം സ്വർണമീനിനെ ഒറ്റക്കൊത്ത് ! ഭാഗ്യത്തിന് സ്വർണമീനിന്റെ ഒരു കുഞ്ഞിച്ചിറകിനു മാത്രമേ കൊത്തുകോണ്ടുള്ളൂഏതായാലും സ്വർണമീനിന് നന്നായി വേദനിച്ചു. തനിക്ക് സ്വർണനിറം ഉള്ളതുകൊണ്ടാണ് കാക്കച്ചേട്ടൻ കൊത്താൻ വന്നതെന്ന് സ്വർണമീനിന് മനസിലായി.അഹങ്കാരിയായസ്വർണമീൻഅതോടെ സ്വർണമീനിന്റെ അഹങ്കാരമെല്ലാം പമ്പ കടന്നു. നല്ല ഒരു കുഞ്ഞു മീനായി അവൻ കുളത്തിൽ കഴിഞ്ഞു കൂടി.
ഗുണപാഠം :: നമ്മുടെ അഹങ്കാരം നമുക്ക് ആപത്തുണ്ടാക്കും .... .
അപ്പൂപ്പനും അമ്മൂമ്മയും
(മുത്തശ്ശി കഥ).
അപ്പൂപ്പനും അമ്മൂമ്മയും
ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.
ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക് ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. "ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കുംഅപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ കണ്ടു കൊണ്ടിരുന്നു.അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ ആരോ പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന് അവർക്ക് മനസിലായഅപ്പൂപ്പനും അമ്മൂമ്മയും മരപ്പട്ടിയെ എങ്ങനെ പിടിക്കാം എന്ന് തല പുകഞ്ഞാലോചിച്ചു. അങ്ങനെ അമ്മൂമ്മക്കൊരു ഒരു ബുദ്ധി തോന്നി.
അമ്മൂമ്മ പറഞ്ഞു . "രാത്രി ആകുമ്പോൾ അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ ഇരിക്കണം. മരപ്പട്ടി വരുമ്പോൾ അതിനെ കുലുക്കി താഴേക്കിടണം. ഞാൻ ഒരു വടിയുമായി താഴെ ഇരിക്കാം. ഞാൻ അതിനെ അടിച്ചു കൊല്ലാം." അപ്പൂപ്പൻ സമ്മതിച്അങ്ങനെ രാത്രിയായി. അപ്പൂപ്പൻ ചാമ്പ മരത്തിനു മുകളിൽ പുതച്ചു മൂടി ഇരുന്നു. അമ്മൂമ്മ ചാമ്പ മരത്തിന്റെ ചുവട്ടിലും ഇരുന്നു. കുറെ നേരമായിട്ടും മരപ്പട്ടി വന്നില്ല. അപ്പൂപ്പന് ഉറക്കം വന്നു തുടങ്ങി. അപ്പൂപ്പൻ അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. ഉറങ്ങി മരത്തിൽ നിന്നു താഴേക്കു വീണു.
രാത്രിയല്ലേ അമ്മുമ്മക്കുണ്ടോ കണ്ണു കാണാൻ പറ്റുന്നുള്ളു! അമ്മൂമ്മ മരപ്പട്ടിയാണെന്നു വിചാരിച്ച് അപ്പൂപ്പനെ അടിയോടടി.
അപ്പൂപ്പൻ വേദന കൊണ്ട് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി. നിലവിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മൂമ്മക്ക് തോന്നി."ഇത് മരപ്പട്ടിയുടെ സ്വരമല്ലല്ലോ. ഒരു മനുഷ്യന്റെ സ്വരം ആണല്ലോ ?" അമ്മൂമ്മ പുതപ്പു മാറ്റി നോക്കിയപ്പോൾ , അതാ പാവം അപ്പൂപ്പൻ അടി കൊണ്ട് അവശനായി കിടക്കുന്നു. അമ്മൂമ്മക്കും വിഷമമായി.
പിന്നീട് അവർ എല്ലാവർക്കും ചാമ്പങ്ങ കൊടുക്കാൻതുടങ്ങി. കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ അവർക്കും സന്തോഷം തോന്നി.
ഗുണപാഠം :: നമ്മുക്കുള്ളത് മറ്റുള്ളവരുമായി പങ്കു വച്ചാൽ സന്തോഷം ഇരട്ടിയാകും .... .
മരിക്കുന്ന കാർഷിക സംസ്കാരവും വളരുന്ന സാങ്കേതിക വിദ്യയും
(ലേഖനം ).
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്,ജീവിത സാഹചര്യങ്ങളോടൊപ്പം ആധുനിക സാങ്കേതിക വിദ്യകളും വളരുന്ന കാലഘട്ടം.സ്വന്തം പെറ്റമ്മയെ മറന്ന് പോറ്റമ്മയെത്തേടി പോകുന്ന മനുഷ്യ ജന്മങ്ങൾ.സാങ്കേതിക വീദ്യകൾ ആധുനിക സമൂഹത്തിന് ആവശ്യമാണെങ്കിലും അത് ദുരുപയോഗം ചെയ്യുന്ന മനുഷ്യർ ഇന്നത്തെ സമൂഹത്തിൽ വളരെ അധികമാണ്.അവർ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നടത്തുന്ന കടന്നുകയറ്റം ഇന്ന് വർധിച്ചുവരികയാണ്.കാർഷിക മേഖലക്ക് പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിരുന്നു. മണ്ണിൽ തൂമ്പ എടുത്തു അധ്വാനിക്കുന്നതിനു പകരം ഫാനിന്റെ ചുവട്ടിൽ വിയർക്കാതെ സർക്കാർ ജോലി ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ കാർഷിക മേഖല വളരെ ദുർബലമാണ്. മറ്റേതു കാര്യത്തിലും സ്വയംപര്യാപ്തത കൈവരിച്ച കേരളീയർ ഭക്ഷ്യവിഭവങ്ങൾ മാത്രം അന്യ സംസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്യുന്നു.മാരക വിഷാംശമുള്ള ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യവിഭവങ്ങൾ കഴിച്ച ഭൂരിഭാഗം കേരളീയ ജനതയും ഇന്ന് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു.മണ്ണിൽ കളിച്ചു വളർന്നവരും മണ്ണിനെ അടുത്തറിഞ്ഞവരും മാത്രമേ ഇന്ന് കേരളത്തിന്റെ കാർഷിക സംസ്കാരത്തെനിലനിർത്തുന്നുള്ളു. ഇന്നത്തെ തലമുറയിലെ കുട്ടികൾ മണ്ണിനെ ഒരു നികൃഷ്ട വസ്തുവായാണ്കാണുന്നത്. കാർഷിക സംസ്കാരത്തോടുള്ള അളവറ്റ സ്നേഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ധാരാളം വ്യക്തികൾ ഇന്ന് നാഗരിക ജീവിതത്തിലേക്ക് അടിമപ്പെടുകയാണ്.ഇന്നത്തെ സമൂഹത്തിൽ ജലക്ഷാമം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണം പ്രകൃതിക്കുമേൽ മനുഷ്യൻ ചെലുത്തുന്ന ക്രൂരമായ ഇടപെടലുകളാണ്.വളർന്നു വരുന്ന സാങ്കേതിക വിദ്യകൾ ഇന്നത്തെ കാർഷിക സംസ്കാരത്തെ നശിപ്പിക്കുന്നു.ഇന്റർനെറ്റ്, ടീവി,കമ്പ്യൂട്ടർ,സ്മാർട്ഫോൺ തുടങ്ങിയ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടം ജനത നമുക്കിടയിലുണ്ട്.ഇത്തരം മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം രാഷ്ട്രത്തിന്റെ ഭാവിയെ ഇല്ലാതാക്കുന്നു. സാങ്കേതിക വിദ്യയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കാർഷിക സംസ്കാരം.ആയതിനാൽ കാർഷിക സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും സന്തുലനം അത്യന്താപേക്ഷിതമാണ്.എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഇവയുടെ സന്തുലനംസാധ്യമാകുന്നില്ല.കംപ്യുട്ടർ, സ്മാർട്ഫോൺ എന്നിവയുടെ മുന്നിൽ സമയം ചിലവഴിക്കുന്ന ആധുനികജനത കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സമയം കണ്ടെത്താൻ മടിക്കുന്നു." ആരോഗ്യ പൂർണ്ണമായ ഒരു സമൂഹത്തിന് കോട്ടം തട്ടാത്ത കാർഷിക മേഖല അത്യന്താപേക്ഷിതമാണ് അതുപോലെ വികസിച്ചു വരുന്ന രാഷ്ട്രത്തിന് സാങ്കേതിക വിദ്യയും അത്യന്താപേക്ഷിതമാണ് ആയതിനാൽ ഇവയുടെ സമന്വയം നമ്മുടെ ഉത്തരവാദിത്വമാണ് .ചിന്തിച്ചു പ്രവർത്തിക്കുക,സമൂഹത്തെ നേർവഴിയിലേക്ക് നടത്താൻ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമാണ്."
ഹിമദേവന്റെ മകൾ
(കുട്ടികഥകൾ ).
വനത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു ഇവാനും അയാളുടെ ഭാര്യ മരിയയും താമസിച്ചിരുന്നത്.പ്രായം ഏറെ ചെന്നിട്ടും അവർക്ക് മക്കൾ ഉണ്ടായില്ല .ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന് അവർ കാലം കഴിച്ചു. ദിവസങ്ങൾ അതിവേഗംകടന്നു പൊയ്ക്കൊണ്ടേ ഇരുന്നു .അങ്ങനെഒരു മഞ്ഞുകാലം വന്നെത്തി. അതിശക്തമായ മഞ്ഞായിരുന്നു.തണുപ്പകറ്റാൻ ചൂടിന്റെ സാന്നിധ്യം അത്യാവശ്യമായിരുന്നു .തീ കത്തണമെങ്കിൽ വിറകാവശ്യമാണ് .വിറകിനായി ഗ്രാമത്തിനടുത്തുള്ള വനത്തിൽ പോകണമായിരുന്നു .മനുഷ്യ മാംസം കഴിക്കുവാൻ കൊതിച്ചു നിൽക്കുന്ന വന്യമൃഗങ്ങൾ ആണ് അവിടെ വസിക്കുന്നത്. ഒരേയൊരാശ്വാസം തണുപ്പ് കാലത്തു അവ ഉൾക്കാട്ടിലേക്കു പോകും .അങ്ങനെ ഇവാനും ഭാര്യ മരിയയും വനത്തിലേക്ക് പോയി .തണുപ്പിൽ നിന്ന് രക്ഷ നേടുന്നതിനായി കമ്പിളി വസ്ത്രം ധരിച്ചിരുന്നു ഗ്രാമത്തിനടുത്താണ് ആ വനം,പക്ഷെ അവിടെ ഗ്രാമത്തിലേതുപോലെ മഞ്ഞിന്റെ തീവ്രതയില്ലായിരുന്നു. ഇവാനും,മരിയയും മരങ്ങളുടെ ചാഞ്ഞു നിന്ന കൊമ്പുകളിൽ നിന്ന് ചെറിയ കമ്പുകൾ ഓടിച്ചെടുത്തു .ഓടിച്ചെടുത്ത വിറകുകൾ മഞ്ഞു മൂടിയിരുന്ന ഒരു കല്ലിൽ വെച്ചു,വിശ്രമിച്ചു.അപ്പോഴാണ് ഇവാന്റെമനസ്സിൽ ആ പഴയ ഓർമകൾ ഓടിയെത്തിയത്.പഴയ കാലത്തു ഇരുവരും കളിച്ചതും മഞ്ഞിൽ പ്രതിമകൾ തീർത്തതും അങ്ങനെ അങ്ങനെ മറക്കാൻ കഴിയാത്ത ഒരായിരം നല്ല ഓർമകൾ .മരിയയോടികാര്യങ്ങൾപങ്കുവച്ചപ്പോൾ മഞ്ഞിൽ വീണ്ടും പ്രതിമകൾ ഉണ്ടാക്കി ആ പഴയ ഓർമ്മകളെ പുതുക്കാൻ അവൾ ആഗ്രഹിച്ചു .ഒരു നിമിഷം ഇവാൻ ഒരു ചെറു പുഞ്ചിരിയോടെ മഞ്ഞിൽ ഒരു പെൺകുട്ടിയുടെ പ്രതിമയുണ്ടാക്കി. പ്രതിമയെ മനോഹരമാക്കുവാൻ മരിയ തന്റെ മാലയിലെ നീല മുത്തുകൾ കൊണ്ട് കണ്ണുകളും ,ചുവന്ന റിബൺ ഉപയോഗിച്ചു ചുണ്ടുകളും നിർമിച്ചു.മഞ്ഞിൽ തീർത്ത പെൺകുട്ടിയുടെ പ്രതിമ കണ്ട് ഇവാനും, മരിയയും നിറഞ്ഞ കണ്ണുകളോടെ വിറകുമെടുത്തു വീട്ടിലേക്ക് മടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടു ഒരു വ്യക്തി അവിടെ നിൽപ്പുണ്ടായിരുന്നു.ഫാദർ ഫ്രോസ്റ്റ് എന്ന ഹിമദേവൻ.ഇവാന്റെയും മരിയയുടെയും
സങ്കടം കണ്ട് ഹിമദേവന്റെ മനസ്സലിഞ്ഞു .ഹിമദേവൻ അവർ നിർമിച്ച മഞ്ഞു പ്രതിമയുടെ അടുത്തെത്തി അതിനെയൊന്നു സ്പർശിച്ചു. ആ ഗ്രാമത്തിൽ എല്ലായിടത്തും ഹിമക്കാറ്റ് ആഞ്ഞു വീശി. ഗ്രാമവാസികളെല്ലാം തണുപ്പ് സഹിക്കാൻ വയ്യാതെ വീടിനുള്ളിൽ ചുരുണ്ടുകൂടി ഇരുന്നു.ഇവാനും മരിയയും തണുപ്പകറ്റാൻ തീ കഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ടു.വാതിൽ തുറന്ന അവർ വിസ്‌മയിച്ചു പോയി. മഞ്ഞിൽ കൊത്തിയെടുത്ത പോലൊരു പെൺകുട്ടി . അവർ മഞ്ഞിൽ തീർത്ത അതേ പെൺകുട്ടി.അവരുടെ കണ്ണുകൾ ആനന്ദ അശ്രുക്കളാൽ നിറഞ്ഞു.തണുപ്പത്തു നിന്ന് വിറക്കുന്നുണ്ടാകും എന്ന് കരുതി അവളെ ഇവാനും ഭാര്യയും വീടിനുള്ളിലേക്ക് ക്ഷണിച്ചു.ഇവാൻ ആ പെൺകുട്ടിയോടായി ചോദിച്ചു :"മോളെ നീ എവിടുന്നു വരുന്നു ?,നിന്റെ മാതാപിതാക്കളൊക്കെ എവിടെ?പെൺകുട്ടി :"എന്റെ മാതാപിതാക്കൾ നിങ്ങളാണ്,എന്നെ ഈ രൂപത്തിൽ വാർത്തെടുത്തതു നിങ്ങളാ....എന്റെ ഈ മനോഹരമായ രൂപത്തിൽ ജീവന്റെ തുടിപ്പുകൾ നൽകിയത് ഹിമദേവനാണ്. ഇതുകേട്ട ഇവാനും ഭാര്യയും അവളെ ചേർത്ത് പിടിച്ചു. ദിവസങ്ങൾക്കകം അവർ അവൾക്കൊരു പേര് ഇട്ടു .ആൽപ്സ്.ഹിമദേവൻ നൽകിയ കുഞ്ഞായതിനാൽ അവളെ ആൽപ്സ് എന്ന് വിളിച്ചു.പിന്നീടുള്ള ഇവാന്റെയും മരിയയുടെയും ജീവിതം ആൽപ്സിനു വേണ്ടിയായിരുന്നു.അവർ വളരെ സന്തോഷത്തോടെ ജീവിച്ചു ..... .. ......