"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) (editing) |
Yoonuspara (സംവാദം | സംഭാവനകൾ) (editing) |
||
വരി 25: | വരി 25: | ||
| മൊത്തം സാക്ഷരത || 92.42 | | മൊത്തം സാക്ഷരത || 92.42 | ||
|} | |} | ||
=സാമൂഹ്യ-സാംസ്കാരിക ചരിത്രം= | |||
<p style="text-align:justify"> | |||
മലപ്പുറം ജില്ലയുടെ ഹൃദയമായ മഞ്ചേരി പട്ടണം മലബാറിൽ നടന്നിട്ടുള്ള ഒട്ടനവധി വീരേതിഹാസ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പട്ടണമാണ്. രാജഭരണകാലത്ത് സാമൂതിരിയുടെ രാജ്യത്തിന്റെ കിഴക്കു ഭാഗത്തെ തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു മഞ്ചേരി. 18-ാം നൂറ്റാണ്ടിൽ മൈസൂർ രാജാക്കന്മാരായ ഹൈദരാലിയുടെയും, ടിപ്പുവിന്റെയും പടയോട്ട കാലത്ത് അവരുടെ സൈനിക കേന്ദ്രമായിരിക്കാനും മഞ്ചേരിക്കു നിയോഗമുണ്ടായി. മൈസൂർ രാജാവായ ടിപ്പുവിനെ 1792-ൽ ബ്രിട്ടീഷുകാർ തോൽപ്പിച്ചതോടുകൂടി മഞ്ചേരി ഉൾപ്പെട്ട മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായി. ബ്രിട്ടീഷുകാരെ കൂടാതെ ഇവിടെ ഡച്ച് - പോർച്ചുഗീസ് - ഫ്രഞ്ച് സാമ്രാജ്യ ശക്തികളും കടന്നുകയറ്റം നടത്തിയിട്ടുണ്ട്. മലബാർ കീഴടക്കിയ ടിപ്പുസുൽത്താൻ ഇവിടെ ഭൂപരിഷ്ക്കരണ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണം നിലവിൽ വന്നപ്പോൾ ജന്മി-നാടുവാഴിത്തം പുനഃസ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണത്തിന്റെയും ജന്മി-നാടുവാഴിത്തത്തിന്റേയും കരാളഹസ്തങ്ങളിൽ പെട്ട് സഹികെട്ട മലബാറിലെ ജനത ഒറ്റക്കെട്ടായി നിന്ന് തിരിച്ചടിച്ച ചരിത്രപ്രസിദ്ധമായ 1921-ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രവും മഞ്ചേരിയായിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് ആലി മുസ്ല്യാരും, വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദു ഹാജിയുമായിരുന്നു. കുടിയാന്മ വ്യവസ്ഥ മാറ്റികിട്ടുവാൻ 1896-ൽ മഞ്ചേരിയിൽ കൂടിയ വമ്പിച്ച ഒരു പൊതുയോഗം ഇതുസംബന്ധിച്ചുള്ള ഒരു നിവേദനം മദ്രാസ് ഗവർണർക്കു നൽകിയിരുന്നു. 1920 ഏപ്രിൽ മാസത്തിൽ മഞ്ചേരിയിൽ കൂടിയ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. കുടിയാന്മ നിയമപരിഷ്കരണം ആയിരുന്നു പ്രസ്തുത സമ്മേളനത്തിലെയും പ്രധാന വിഷയം. മലബാറിലെ ഒട്ടുമിക്ക മത-സാമൂഹ്യ രാഷ്ട്രീയ സംഘനടകളുടെയും നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ യാതൊരു പരിഹാര നടപടികൾക്കും മുതിരാതിരുന്ന ബ്രിട്ടീഷുകാർക്കെതിരെ അണപൊട്ടിയ രോഷപ്രകടനമായിരുന്നു 1921-ലെ മലബാർ കലാപം. ഇതിനെതുടർന്ന് 6 മാസക്കാലം ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷ് ഭരണം നിഷ്ക്കാസനം ചെയ്തുകൊണ്ട് തൽസ്ഥാനത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു. മഞ്ചേരി പോലീസ് സ്റ്റേഷൻ ആക്രമിച്ച ഖിലാഫത്ത് പോരാളികൾ ആയുധങ്ങൾ കൈവശപ്പെടുത്തിയതും, കച്ചേരിപ്പടിയിലെ സർക്കാർ ഖജനാവ് പൊളിച്ച് പണം ദരിദ്രർക്ക് വിതരണം ചെയ്തതും, മഞ്ചേരി നായർ ബാങ്ക് പൊളിച്ച്, അമിത പലിശകാരണം കടക്കെണിയിലകപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും പണ്ടങ്ങളും, ആധാരങ്ങളും മടക്കിക്കൊടുത്തതും, പ്രോമിസറി നോട്ടുകൾ കീറിക്കളഞ്ഞതും കലാപവുമായി ബന്ധപ്പെട്ട് അക്കാലത്ത് മഞ്ചേരിയിൽ നടന്ന സുപ്രധാന സംഭവങ്ങളായിരുന്നു. ജന്മിത്വത്തിൽ നിന്നും ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നുമുള്ള മോചനം നേടിയെടുക്കുന്നതിനു വേണ്ടി മഞ്ചേരിക്ക് കനത്തവില നൽകേണ്ടി വന്നു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. അതിലധികം പേർ നാടുകടത്തപ്പെട്ടു. നിരവധിപേർ ജയിലറകളിലായി. സമരത്തിന് നേതൃത്വം നൽകിയെന്ന കാരണത്താൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആലിമുസ്ല്യാർ കോയമ്പത്തൂർ ജയിലിൽ വെച്ച് മരണപ്പെട്ടു. | |||
</p> | |||
<p style="text-align:justify"> | |||
എറാൾനാടാണ് ഏറനാട് ആയതെന്നും അതല്ലാ, ഏറെ നല്ല നാടാണ് ഏറനാട് ആയതെന്നും വ്യത്യസ്താഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. ഏറനാടിന്റെ ഹൃദയഭാഗമാണ് മഞ്ചേരി നഗരം. ഉയർന്ന സാംസ്കാരിക ബോധവും കറകളഞ്ഞ മതസൌഹാർദ്ദവും ഇന്നാട്ടുകാരുടെ സവിശേഷതയാണ്. അനീതിക്കും അക്രമത്തിനും എതിരെ അടിയുറച്ചു നിന്നു പോരാടിയ അനവധി ധീരാത്മാക്കളുടെ ധന്യസ്മരണകൾ ഈ നാടിനെ സമ്പന്നമാക്കുന്നു. വിദേശ വാഴ്ചക്കെതിരായി ആഞ്ഞടിച്ച ദേശീയ ബോധത്തിന്റെ തീക്കാറ്റ് ഈ പ്രദേശത്തെ ഏറെ ജ്വലിപ്പിച്ചിട്ടുണ്ട്. കുടിലും കൊട്ടാരവും തോളോടുതോൾ ചേർന്നുനിന്ന് ദേശഭേദങ്ങൾക്കും ജാതിമതങ്ങൾക്കും അതീതമായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരക്കുകയും പരസ്പര സാഹോദര്യം പരിരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിപുരാതനകാലത്തു തന്നെ മനുഷ്യർ ഇവിടെ വാസമുറപ്പിച്ചിരുന്നുവെന്ന് ഇവിടെ നിന്ന് ലഭിച്ച ചരിത്രസാമഗ്രികൾ സൂചന നൽകുന്നു. ശിലായുഗ മനുഷ്യൻ ശവം അടക്കംചെയ്യാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തൊപ്പിക്കല്ല്, പട്ടർകുളം പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. മഞ്ചേരി, നറുകര വില്ലേജുകളിലെ ചെങ്കൽ അറകൾ , ഗുഹകൾ എന്നിവയും ചരിത്രാതീതകാലം മുതലേയുള്ളതാണെന്ന് കരുതപ്പെടുന്നു. ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച പയ്യനാട്ടെ പള്ളി, എ.ഡി 1652-ൽ സാമൂതിരി രാജാവ് നിർമ്മിച്ച മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലം, 1847-ൽ നിർമ്മിച്ച മേലാക്കാംപള്ളി തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങൾ . ക്രിസ്ത്യൻ പള്ളികളിൽ ഏറ്റവും പഴക്കം ചെന്നത് സി.എസ്.ഐ പള്ളികളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മഞ്ചേരി ആഴ്ച ചന്ത. 1895-ൽ സ്ഥാപിതമായ പേട്ട ലോവർ പ്രൈമറി സ്കൂൾ ആണ് ഇവിടത്തെ പ്രഥമ ഔപചാരിക വിദ്യാലയം. | |||
</p> |
16:06, 25 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് മഞ്ചേരി നഗരസഭ സ്ഥിതി ചെയ്യുന്നത്. മഞ്ചേരി, നറുകര, പയ്യനാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ചേരി നഗരസഭയ്ക്ക് 53.06 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വടക്കുഭാഗത്ത് പുൽപ്പറ്റ, തൃക്കലങ്ങോട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പാണ്ടിക്കാട് പഞ്ചായത്തും, തെക്കുഭാഗത്ത് ആനക്കയം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുൽപ്പറ്റ, പൂക്കോട്ടൂർ പഞ്ചായത്തുകളുമാണ് മഞ്ചേരി നഗരസഭയുടെ അതിരുകൾ . ഉയർന്ന കുന്നിൻ പ്രദേശങ്ങളും ചരിവുകളും സമതലങ്ങളും വയലുകളും ഉൾപ്പെട്ടതാണ് മഞ്ചേരി നഗരസഭാപ്രദേശം. എറാൾനാടാണ് ഏറനാട് ആയതെന്നും അതല്ലാ, ഏറെ നല്ല നാടാണ് ഏറനാട് ആയതെന്നും വ്യത്യസ്താഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. ഏറനാടിന്റെ ഹൃദയഭാഗമാണ് മഞ്ചേരി നഗരം. ബ്രിട്ടീഷ് ഭരണത്തിന്റെയും ജന്മി-നാടുവാഴിത്തത്തിന്റേയും കരാളഹസ്തങ്ങളിൽപ്പെട്ട് സഹികെട്ട മലബാറിലെ ജനത ഒറ്റക്കെട്ടായി നിന്ന് തിരിച്ചടിച്ച ചരിത്രപ്രസിദ്ധമായ 1921-ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രവും മഞ്ചേരിയായിരുന്നു. നഗരപ്രദേശത്തെ മുഖ്യകൃഷി നെല്ല്, തെങ്ങ്, റബർ , കവുങ്ങ്, കിഴങ്ങുവർഗ്ഗങ്ങൾ , വാഴ, പച്ചക്കറി, കുരുമുളക്, കശുവണ്ടി എന്നിവയാണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തോടെയാണ് ഇവിടുത്തെ പ്രദേശങ്ങളിൽ റബ്ബർ കൃഷി വർദ്ധിച്ച തോതിൽ ആരംഭിച്ചത്. 1978 ഏപ്രിൽ 1-ന് നിലവിൽ വന്ന മഞ്ചേരി നഗരസഭയിലേക്ക് പ്രഥമ തിരഞ്ഞെടുപ്പ് നടന്നത് 1982 സെപ്റ്റംബറിലായിരുന്നു. 28 വാർഡുകളാണ് അന്നുണ്ടായിരുന്നത്. എം.പി.എം.ഇസ്ഹാഖ് കുരിക്കളായിരുന്നു ആദ്യത്തെ നഗരസഭാ ചെയർമാൻ .
പൊതുവിവരങ്ങൾ
ജില്ല | മലപ്പുറം |
വിസ്തീർണ്ണം | 53.06 ച.കി.മി |
ജനസംഖ്യ | 53650 |
പുരുഷന്മാർ | 25903 |
സ്ത്രീകൾ | 27747 |
ജനസാന്ദ്രത | 1307 |
സ്ത്രീ : പുരുഷ അനുപാതം | 1011 |
മൊത്തം സാക്ഷരത | 92.42 |
സാമൂഹ്യ-സാംസ്കാരിക ചരിത്രം
മലപ്പുറം ജില്ലയുടെ ഹൃദയമായ മഞ്ചേരി പട്ടണം മലബാറിൽ നടന്നിട്ടുള്ള ഒട്ടനവധി വീരേതിഹാസ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പട്ടണമാണ്. രാജഭരണകാലത്ത് സാമൂതിരിയുടെ രാജ്യത്തിന്റെ കിഴക്കു ഭാഗത്തെ തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു മഞ്ചേരി. 18-ാം നൂറ്റാണ്ടിൽ മൈസൂർ രാജാക്കന്മാരായ ഹൈദരാലിയുടെയും, ടിപ്പുവിന്റെയും പടയോട്ട കാലത്ത് അവരുടെ സൈനിക കേന്ദ്രമായിരിക്കാനും മഞ്ചേരിക്കു നിയോഗമുണ്ടായി. മൈസൂർ രാജാവായ ടിപ്പുവിനെ 1792-ൽ ബ്രിട്ടീഷുകാർ തോൽപ്പിച്ചതോടുകൂടി മഞ്ചേരി ഉൾപ്പെട്ട മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായി. ബ്രിട്ടീഷുകാരെ കൂടാതെ ഇവിടെ ഡച്ച് - പോർച്ചുഗീസ് - ഫ്രഞ്ച് സാമ്രാജ്യ ശക്തികളും കടന്നുകയറ്റം നടത്തിയിട്ടുണ്ട്. മലബാർ കീഴടക്കിയ ടിപ്പുസുൽത്താൻ ഇവിടെ ഭൂപരിഷ്ക്കരണ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണം നിലവിൽ വന്നപ്പോൾ ജന്മി-നാടുവാഴിത്തം പുനഃസ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണത്തിന്റെയും ജന്മി-നാടുവാഴിത്തത്തിന്റേയും കരാളഹസ്തങ്ങളിൽ പെട്ട് സഹികെട്ട മലബാറിലെ ജനത ഒറ്റക്കെട്ടായി നിന്ന് തിരിച്ചടിച്ച ചരിത്രപ്രസിദ്ധമായ 1921-ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രവും മഞ്ചേരിയായിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് ആലി മുസ്ല്യാരും, വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദു ഹാജിയുമായിരുന്നു. കുടിയാന്മ വ്യവസ്ഥ മാറ്റികിട്ടുവാൻ 1896-ൽ മഞ്ചേരിയിൽ കൂടിയ വമ്പിച്ച ഒരു പൊതുയോഗം ഇതുസംബന്ധിച്ചുള്ള ഒരു നിവേദനം മദ്രാസ് ഗവർണർക്കു നൽകിയിരുന്നു. 1920 ഏപ്രിൽ മാസത്തിൽ മഞ്ചേരിയിൽ കൂടിയ മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. കുടിയാന്മ നിയമപരിഷ്കരണം ആയിരുന്നു പ്രസ്തുത സമ്മേളനത്തിലെയും പ്രധാന വിഷയം. മലബാറിലെ ഒട്ടുമിക്ക മത-സാമൂഹ്യ രാഷ്ട്രീയ സംഘനടകളുടെയും നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ യാതൊരു പരിഹാര നടപടികൾക്കും മുതിരാതിരുന്ന ബ്രിട്ടീഷുകാർക്കെതിരെ അണപൊട്ടിയ രോഷപ്രകടനമായിരുന്നു 1921-ലെ മലബാർ കലാപം. ഇതിനെതുടർന്ന് 6 മാസക്കാലം ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ബ്രിട്ടീഷ് ഭരണം നിഷ്ക്കാസനം ചെയ്തുകൊണ്ട് തൽസ്ഥാനത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു. മഞ്ചേരി പോലീസ് സ്റ്റേഷൻ ആക്രമിച്ച ഖിലാഫത്ത് പോരാളികൾ ആയുധങ്ങൾ കൈവശപ്പെടുത്തിയതും, കച്ചേരിപ്പടിയിലെ സർക്കാർ ഖജനാവ് പൊളിച്ച് പണം ദരിദ്രർക്ക് വിതരണം ചെയ്തതും, മഞ്ചേരി നായർ ബാങ്ക് പൊളിച്ച്, അമിത പലിശകാരണം കടക്കെണിയിലകപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും പണ്ടങ്ങളും, ആധാരങ്ങളും മടക്കിക്കൊടുത്തതും, പ്രോമിസറി നോട്ടുകൾ കീറിക്കളഞ്ഞതും കലാപവുമായി ബന്ധപ്പെട്ട് അക്കാലത്ത് മഞ്ചേരിയിൽ നടന്ന സുപ്രധാന സംഭവങ്ങളായിരുന്നു. ജന്മിത്വത്തിൽ നിന്നും ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നുമുള്ള മോചനം നേടിയെടുക്കുന്നതിനു വേണ്ടി മഞ്ചേരിക്ക് കനത്തവില നൽകേണ്ടി വന്നു. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. അതിലധികം പേർ നാടുകടത്തപ്പെട്ടു. നിരവധിപേർ ജയിലറകളിലായി. സമരത്തിന് നേതൃത്വം നൽകിയെന്ന കാരണത്താൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആലിമുസ്ല്യാർ കോയമ്പത്തൂർ ജയിലിൽ വെച്ച് മരണപ്പെട്ടു.
എറാൾനാടാണ് ഏറനാട് ആയതെന്നും അതല്ലാ, ഏറെ നല്ല നാടാണ് ഏറനാട് ആയതെന്നും വ്യത്യസ്താഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. ഏറനാടിന്റെ ഹൃദയഭാഗമാണ് മഞ്ചേരി നഗരം. ഉയർന്ന സാംസ്കാരിക ബോധവും കറകളഞ്ഞ മതസൌഹാർദ്ദവും ഇന്നാട്ടുകാരുടെ സവിശേഷതയാണ്. അനീതിക്കും അക്രമത്തിനും എതിരെ അടിയുറച്ചു നിന്നു പോരാടിയ അനവധി ധീരാത്മാക്കളുടെ ധന്യസ്മരണകൾ ഈ നാടിനെ സമ്പന്നമാക്കുന്നു. വിദേശ വാഴ്ചക്കെതിരായി ആഞ്ഞടിച്ച ദേശീയ ബോധത്തിന്റെ തീക്കാറ്റ് ഈ പ്രദേശത്തെ ഏറെ ജ്വലിപ്പിച്ചിട്ടുണ്ട്. കുടിലും കൊട്ടാരവും തോളോടുതോൾ ചേർന്നുനിന്ന് ദേശഭേദങ്ങൾക്കും ജാതിമതങ്ങൾക്കും അതീതമായി ദേശീയ പ്രസ്ഥാനത്തിൽ അണിനിരക്കുകയും പരസ്പര സാഹോദര്യം പരിരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിപുരാതനകാലത്തു തന്നെ മനുഷ്യർ ഇവിടെ വാസമുറപ്പിച്ചിരുന്നുവെന്ന് ഇവിടെ നിന്ന് ലഭിച്ച ചരിത്രസാമഗ്രികൾ സൂചന നൽകുന്നു. ശിലായുഗ മനുഷ്യൻ ശവം അടക്കംചെയ്യാൻ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തൊപ്പിക്കല്ല്, പട്ടർകുളം പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. മഞ്ചേരി, നറുകര വില്ലേജുകളിലെ ചെങ്കൽ അറകൾ , ഗുഹകൾ എന്നിവയും ചരിത്രാതീതകാലം മുതലേയുള്ളതാണെന്ന് കരുതപ്പെടുന്നു. ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച പയ്യനാട്ടെ പള്ളി, എ.ഡി 1652-ൽ സാമൂതിരി രാജാവ് നിർമ്മിച്ച മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലം, 1847-ൽ നിർമ്മിച്ച മേലാക്കാംപള്ളി തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങൾ . ക്രിസ്ത്യൻ പള്ളികളിൽ ഏറ്റവും പഴക്കം ചെന്നത് സി.എസ്.ഐ പള്ളികളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മഞ്ചേരി ആഴ്ച ചന്ത. 1895-ൽ സ്ഥാപിതമായ പേട്ട ലോവർ പ്രൈമറി സ്കൂൾ ആണ് ഇവിടത്തെ പ്രഥമ ഔപചാരിക വിദ്യാലയം.