"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' 2012 -13
===രണ്ടായിരം ജീവചരിത്രം ഒരു നാടിൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(ചെ.)No edit summary
വരി 1: വരി 1:
2012 -13

=== 2012 -13 ===

===രണ്ടായിരം ജീവചരിത്രം ഒരു നാടിൻറെ ചരിത്രം===

ഒരു തലമുറയുടെ കിനാവും കണ്ണീരും വാക്കുകളിലൂടെ അടർന്നുവീണപ്പോൾ അടുത്ത തലമുറ നിലക്കാതെ ആകാംക്ഷയോടെ അത് എഴുതിയ എടുക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളുടെ ജീവിതം പകർത്തിയപ്പോൾ കൂടിയായിരുന്നു.സ്കൂളിലെ ആയിരത്തിൽ അധികം വിദ്യാർഥികൾ അവരുടെ മാതാവിനെയും പിതാവിനെയും ജീവിതചരിത്രം പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടിയായിരുന്നു . വിദ്യാർത്ഥികളുടെ പുസ്തക രചനക്ക് പിൻബലമേകാൻ ഏറെ പുതുമകളുള്ള സമൂഹ പുസ്തകരചന എന്ന ആശയം അവതരിപ്പിച്ചത് സ്കൂളിലെ മലയാളം അധ്യാപകൻ പുരുഷോത്തമൻ ആയിരുന്നു.

2013 -14

=== 2013 -14 ===

===ആയിരം എഴുത്തുകാർ ഒരു പുസ്തകം===
===ആയിരം എഴുത്തുകാർ ഒരു പുസ്തകം===

1180 വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവാസനകൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുക. കഥകൾ, കവിതകൾ, പഠനങ്ങൾ,യാത്രാവിവരണങ്ങൾ,ചിത്രങ്ങൾ തുടങ്ങിയ രചനകൾ  ഭീമൻ പുസ്തകത്തിൽ കൗതുകത്തോടെ അവർ രേഖപ്പെടുത്തി.നാൽപതിനായിരം രൂപയാണ് ഈ പുസ്തകം നിർമ്മാണത്തിന് ചെലവ്. 250 കിലോ തൂക്കമുള്ള പുസ്തകം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പരിശോധനയ്ക്ക് വേണ്ടി കൊച്ചിയിൽ നിന്നും പ്രത്യേകം വാഹനം വന്നാണ് കൊണ്ടുപോയത്.

2016-17

=== 2016-17===

=== ഗോൾഡൻ ടാലൻറ് ഗോൾഡൻ ഫാമിലി ===
=== ഗോൾഡൻ ടാലൻറ് ഗോൾഡൻ ഫാമിലി ===

16:51, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

=== 2012 -13 ===

രണ്ടായിരം ജീവചരിത്രം ഒരു നാടിൻറെ ചരിത്രം

ഒരു തലമുറയുടെ കിനാവും കണ്ണീരും വാക്കുകളിലൂടെ അടർന്നുവീണപ്പോൾ അടുത്ത തലമുറ നിലക്കാതെ ആകാംക്ഷയോടെ അത് എഴുതിയ എടുക്കുകയായിരുന്നു. സ്വന്തം മാതാപിതാക്കളുടെ ജീവിതം പകർത്തിയപ്പോൾ കൂടിയായിരുന്നു.സ്കൂളിലെ ആയിരത്തിൽ അധികം വിദ്യാർഥികൾ അവരുടെ മാതാവിനെയും പിതാവിനെയും ജീവിതചരിത്രം പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന ഒരു പരിപാടിയായിരുന്നു . വിദ്യാർത്ഥികളുടെ പുസ്തക രചനക്ക് പിൻബലമേകാൻ ഏറെ പുതുമകളുള്ള സമൂഹ പുസ്തകരചന എന്ന ആശയം അവതരിപ്പിച്ചത് സ്കൂളിലെ മലയാളം അധ്യാപകൻ പുരുഷോത്തമൻ ആയിരുന്നു.

=== 2013 -14 ===

===ആയിരം എഴുത്തുകാർ ഒരു പുസ്തകം===

1180 വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗവാസനകൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുക. കഥകൾ, കവിതകൾ, പഠനങ്ങൾ,യാത്രാവിവരണങ്ങൾ,ചിത്രങ്ങൾ തുടങ്ങിയ രചനകൾ  ഭീമൻ പുസ്തകത്തിൽ കൗതുകത്തോടെ അവർ രേഖപ്പെടുത്തി.നാൽപതിനായിരം രൂപയാണ് ഈ പുസ്തകം നിർമ്മാണത്തിന് ചെലവ്. 250 കിലോ തൂക്കമുള്ള പുസ്തകം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പരിശോധനയ്ക്ക് വേണ്ടി കൊച്ചിയിൽ നിന്നും പ്രത്യേകം വാഹനം വന്നാണ് കൊണ്ടുപോയത്.

=== 2016-17===

ഗോൾഡൻ ടാലൻറ് ഗോൾഡൻ ഫാമിലി

പഠന-പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പലതവണ സംസ്ഥാന ദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ള കീഴുപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 2016 -17 അധ്യയന വർഷം അവതരിപ്പിച്ച ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു ഗോൾഡൻ ടാലൻറ് ഗോൾഡൻ ഫാമിലി മെഗാ പ്രോഗ്രാം. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകിക്കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി നടന്ന വായനയുടെയും അറിവിനെയും ഉത്സവം!

ആദ്യഘട്ടത്തിൽ വായനക്കും ആസ്വാദനക്കുറിപ്പിനുമായി അൻപത് പുസ്തകങ്ങൾ നിർദ്ദേശിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും 1500 ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ ചോദ്യബാങ്ക് അച്ചടിച്ചു നൽകി. കൂടാതെ 2016 ഏപ്രിൽ ഒന്ന് മുതൽ ഉള്ള പത്രങ്ങൾ വായിച്ചു പ്രധാനസംഭവങ്ങൾ രേഖപ്പെടുത്തി വെക്കാനും നിർദ്ദേശിച്ചു.എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാൻ അവസരം നൽകിക്കൊണ്ട് ആദ്യഘട്ട മത്സരം 2016 ജൂലൈ മാസത്തിൽ നടത്തി. മികച്ച നിലവാരം പുലർത്തിയ 50 ടീമുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള രണ്ടാംഘട്ട മത്സരം സെപ്റ്റംബർ മാസത്തിലും നടത്തുകയുണ്ടായി

മത്സരത്തിലുടനീളം കുട്ടിയും രക്ഷിതാവും ഒരു ടീമായാണ് പങ്കെടുത്തത്. മെഗാ ഫൈനലിലേക്ക് 5 ടീമുകളെയാണ് തെരഞ്ഞെടുത്തത്. റഫീഖ് റഹ്‌മാൻ, അഭിന പി, നുഹ നജീബ്, ഫസഹ ശരീഫ്, ഫവാസ് കെ കെ എന്നീ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോയെ പോലും വെല്ലുന്ന രീതിയിൽ വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് ഫൈനൽ മത്സരം നടത്തിയത്. ഫൈനൽ വേദിയിൽ മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി പി ടി എ, എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് അഭിമുഖം വീഡിയോയിൽ പകർത്തുകയുണ്ടായി.

2016 ഡിസംബർ ഒന്നിന് പ്രത്യേകം തയ്യാറാക്കിയ പ്രൗഢഗംഭീരമായ വേദിയിൽവെച്ച് പ്രസിദ്ധ കവി മണമ്പൂർ രാജൻ ബാബു മെഗാഫൈനൽ ഉദ്ഘാടനം ചെയ്തു. കുമാരനല്ലൂർ ഗവൺമെൻറ് സ്കൂൾ അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീ ബോബി ജോസഫ് ക്വിസ് മാസ്റ്റർ ആയിരുന്നു. കോഴിക്കോട് പൂവാറംതോട് ഗവൺമെൻറ് സ്കൂളിലെ രാജൻ മാസ്റ്റർ, റഹ്മത്ത് മാസ്റ്റർ, പി ടി മുഹമ്മദ് മാസ്റ്റർ, തുടങ്ങിയവർ സാങ്കേതിക സഹായങ്ങൾ നൽകി അധ്യാപികയായ ശാലിനി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പാർവ്വതി എന്നിവർ അവതാരകരായി. ആശയവും സാക്ഷാൽക്കാരവും നിർവഹിച്ചത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു.

ഫൈനലിൽ ഫവാസ് കെ കെ, ഫസഹ് ശരീഫ്, നുഹ നജീബ് എന്നീ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന ടീമുകൾ ഒരു പവൻ, അരപ്പവൻ, കാൽ പവൻ വീതം സ്വർണവും പ്രശസ്തിപത്രവും നേടിക്കൊണ്ട് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ സുവർണ്ണ ജൂബിലി ആഘോഷ വേദിയിൽ വച്ച് മലയാളത്തിലെ പ്രിയ കഥാകാരൻ കെ പി രാമനുണ്ണി നൽകി. ഒന്നാം സമ്മാനം കിയ ഖത്തറും രണ്ടാം സമ്മാനം പൂർവ്വ അധ്യാപിക സാറ ടീച്ചറും മൂന്നാം സമ്മാനം കെ വിജയൻ മാസ്റ്ററുമാണ് സ്പോൺസർ ചെയ്തത്.