"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{start tab | |||
| off tab color = | |||
| on tab color = | |||
| nowrap = yes | |||
| font-size = 105% | |||
| rounding = .5em | |||
| border = 1px solid #A4F0B7 | |||
| tab spacing percent = .5 | |||
| link-1 = {{PAGENAME}} | |||
| tab-1 = Home | |||
| link-2 = {{PAGENAME}}/മലയാളം | |||
| tab-2 = മലയാളം | |||
| link-4 = {{PAGENAME}}/English | |||
| tab-4 = English | |||
| link-3 = {{PAGENAME}}/हिन्दी | |||
| tab-3 = हिन्दी | |||
| link-10 = {{PAGENAME}}/संस्कृत् | |||
| tab-10 = संस्कृत् | |||
| link-12 = {{PAGENAME}}/Arab | |||
| tab-12 = Arab | |||
| link-15 = {{PAGENAME}}/ഗ്രന്ഥ പരിചയം | |||
| tab-15 = ഗ്രന്ഥ പരിചയം | |||
}} | |||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#FFD162; color:#ffffff;text-align:center;font-size:150%; font-weight:bold;">[[ചിത്രം:Cmdf.png|250px|left]] | |||
* കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം.... | |||
* മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.<br /></div> | |||
<!---------------------------------end tabs--------------------------------> | |||
<div style="background-color:; padding:.5em 1em 1em 1em; border:solid 1px #99B3FF; border-top:none; -moz-border-radius-bottomleft:5px; -moz-border-radius-bottomright:5px;"><noinclude> | |||
<!--------------------------------------------------------------------------------------------------> | |||
<!-- Info goes here --> | |||
{{Infobox person | {{Infobox person | ||
| name = സി എസ് സുബ്രഹ്‌മണ്യൻ പോറ്റി | | name = സി എസ് സുബ്രഹ്‌മണ്യൻ പോറ്റി |
23:24, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Home | മലയാളം | हिन्दी | English | संस्कृत् | Arab | ഗ്രന്ഥ പരിചയം |
- കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം....
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.
സി എസ് സുബ്രഹ്‌മണ്യൻ പോറ്റി | |
---|---|
ജനനം | 28/09/1876 |
മരണം | 19/07/1954 |
ഒരു നാടിന്റെ സാംസ്കാരിക പ്രതീകങ്ങളാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറിവിന്റെ പ്രകാശഗോപുരങ്ങൾ. പാഠപുസ്തകങ്ങൾക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാന ശേഖരങ്ങൾ വിദ്യാലയത്തിൽ ഉണ്ടാകണം. സുസജ്ജമായ വായനശാലകൾ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട് .
ലൈബ്രറി നിയമാവലി
1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥിനികൾക്ക് നൽകുകയുള്ളു. 2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. 3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല. 4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്. 5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയനെ ബോധ്യപ്പെടുത്തോണ്ടതാണ്. 6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ നിയമപരമായ പിഴ ഒടുക്കേണ്ടതാണ്. 7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല. 8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല. 9. ലൈബ്രറിയന്റെ അനുവാദം കൂടാതെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. 10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.
സഖിമാർക്ക് സഖിയായ് അക്ഷര സേന
നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്നപേരില പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്. സ്കൂൾ വായനശാലയുടെ നടത്തിപ്പും കുട്ടികളുടെ കരങ്ങളിൽ ഭദ്രം. ക്ലാസ്സുകളുടെ ഇടവേളകളിൽ മറ്റ് കൂട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നതും അത് അവരുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തുന്നതും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമെല്ലാം കുട്ടികൾ തന്നെ. ഒഴാഴ്ചയാണ് ഒരാൾക്ക് ഒരു പുസ്തകം കൈവശം വെക്കാൻ കഴിയുന്നത്. നിശ്ചിത ദിവസത്തിന് ശേഷവും തിരികെ എത്താത്ത പുസ്തകങ്ങളെ തേടി അക്ഷര സേന എത്തും. പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ സ്റ്റോക് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും അവർ ശ്രദ്ധിക്കുന്നു. പുതുതായി ലൈബ്രറിയിൽ എത്തുന്ന പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുതി നമ്പരിട്ട് സ്കൂൾ സീലും പതിച്ച ശേഷം മാത്രമെ വിതരണത്തിനെത്തു. ഓരോ ദിവസവും വിതരണം ചെയ്യുന്ന പുസ്തകങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അവയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. മിക്ക സ്കൂൾ ലൈബ്രറികളുടെയും ലൈബ്രറിയന്മാരായി അദ്ധ്യാപകരാണുള്ളത്. അവർക്ക് ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ തങ്ങളുടെ ജോലിഭാരം അനുവദിക്കാറില്ല. എന്നാൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇവിടെ പ്രവർത്തനങ്ങൾക്കെല്ലാം പുതുജീവൻ കൈവരുന്നു. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനും അതിലൂടെ അവർക്ക് മുന്നിൽ ലോകജാലകം തുറക്കാനും നേതൃപാഠവം വളർത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. പി ടി എ യുടെയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെയും ഹെഡ്മിസ്ട്രസ് എൽ.ശ്രീലത ടീച്ചറിന്റെയും പരിപൂർണ പിന്തുണയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് കുട്ടികൾ പറയുന്നു.
വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?
നാടെങ്ങും വായനയുടെ മഹത്വം എത്തിക്കാൻ വായന വാരം ആചരിക്കുകയാണല്ലോ ? വായന വാരത്തോട് അനുബന്ധിച്ച് കുട്ടികളിൽ വായനശീലം വളർത്തുന്നതിന് ഉതകുന്ന പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കേണ്ട സ്കൂൾ വായനശാലയുടെ നിലവിലെ അവസ്ഥ അതിന് ഉതകുന്ന വിധത്തിലല്ല. സ്കൂളിന്റെ അക്കാദമിക് നിലവാരത്തിന് ആവശ്യമായ അളവിൽ വായന സൗകര്യമോ, പുസ്തകങ്ങളോ അവിടെ ലഭ്യമല്ല. വായന വാരത്തോട് അനുബന്ധിച്ച് പുസ്തകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള പരിപാടികൾ സ്കൂൾ വായനശാലയുടെ നടത്തിപ്പുകാരായ കുട്ടികളുടെ കൂട്ടായ്മ അക്ഷര സേന ആരംഭിച്ചു. 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തക ശേഖരം വിപുലീകരിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. സ്കൂളിലും നാട്ടിലും ഓളം സൃഷ്ടിക്കാൻ പദ്ധതിക്കു കഴിഞ്ഞു. സഹപാഠികൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പി ടി എ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ്വാദ്ധ്യാപകർ, പുസതകപ്രേമികൾ തുടങ്ങി നാടൊന്നാകെ കുട്ടികൾക്ക് പിന്തുണ ഏകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.എൽ.ശ്രീലതയിൽ നിന്ന് പൂസ്തകങ്ങൾ ഏറ്റുവാങ്ങി കൊണ്ടാണ് പുസ്തക ശേഖരണത്തിന് കുട്ടികൾ തുടക്കമിട്ടത്. സുഹൃത്തുക്കളെ നമുക്കൊത്തുചേരാം കുഞ്ഞുമനസ്സുകൾക്ക് അറിവിന്റെ ഒരു തിരി നാളമാകുവാൻ ഒരു പുസ്തകമെങ്കിലും നൽകിക്കൊണ്ട് ..........
പുസ്തകം തേടി പുസ്തക പെട്ടി
വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന പദ്ധതിയുടെ ഭാഗമായി കൂട്ടുകാർക്കും പൊതു ജനങ്ങൽക്കും പുസ്തകം നിക്ഷേപ്പിക്കാനായി സ്കൂൾ ഓഫീസിന് മുന്നിലും സ്കൂൾ ലൈബ്രറിക്ക് മുന്നിലുമായി രണ്ട് പുസ്തക പെട്ടികൾ സ്ഥാപിച്ചു.
വായനവാര സമാപനവും പുസ്തക പ്രദർശനവും
ഈ വർഷത്തെ വായന വാരത്തിന്റെ ജില്ലാതല സമാപനത്തിനും സ്കൂൾ വേദിയായി ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ: പി .കെ .ഗോപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി .എൻ .പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ.ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ.രാജൻനായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത വിദ്യാരംഗം ജില്ലാ കൺവീനർ ജി.ദിലീപ് സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ സ്കൂൾ ലൈബ്രറിയൻ ജി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു. "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് പ്രദർശിപ്പിച്ചത്. പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷരസേന പ്രവർത്തകരായ അജ്ന.സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി. അക്ഷര സേന തയ്യാറാക്കിയ "സഖി "കൈയെഴുത്തു മാസികയുടെ പ്രകാശനം കൺവീനർ അജ്ന.സിദ്ധിക്ക് നിർവ്വഹിച്ചു. സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ യുവകവി ഗണപൂജാരി അവർക്ക് അമ്പത് പുസ്തകങ്ങൾ വാഗ്ദാനം ചെയ്താണ് മടങ്ങിയത്. =ജനവിജ്ഞാൻ വികാസ് യാത്രക്ക് സ്വീകരണം=.
വായന വാരത്തിന്റെ ജില്ലാതല സമാപനത്തിന് കരുനാരപ്പള്ളി ഗേൾസ് ഹൈസ്കൂളിലെത്തിയ ജനവിജ്ഞാൻ വികാസ് യാത്രക്ക് അക്ഷരസേന പ്രവർത്തകർ സ്വീകരണം നൽകി.
അറിവിന്റെ ജാലകം തുറന്ന് പുസ്തക പ്രദർശനവും വിൽപ്പനയും
സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആധുനിക തലമുറയ്ക്കിടയിൽ വായനാശീലം വളർത്തിയെടുക്കുക അന്വേഷണാത്മക വായനയുടെ സാധ്യതകൾ കുട്ടികളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നല്ല പാഠം അക്ഷര സേനയുമായി സഹകരിച്ചു കൊണ്ട് കൊല്ലം ഡി.എം.സി ബുക്സിന്റെ പുസ്തക പ്രദർശനവും വിൽപ്പനയും ജൂലൈ 21,22തീയതി കളിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത പ്രദർശനം ഉദ്ഘാടനം ചെയ്തു. അമ്പതിൽ പരം പ്രസാധകരുടെ സമ്പൂർണ്ണ കൃതികൾ മുതൽ നഴ്സറി കുട്ടികൾക്കുള്ള വർണ്ണമാല പുസ്തകങ്ങൾ വരെ കാണാനും വാങ്ങാനും മേള കുട്ടികൾക്ക് അവസരമൊരുക്കി.വിവിധ വിജ്ഞാന ശാഖകളിലുള്ള ആയിരത്തിൽ ആധികം പുസ്തകങ്ങളാണ് പ്രദർശനത്തി നൊരുക്കിയിരുന്നത്. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം ഡിഷനറി മുതൽ പോകറ്റ് ഡിഷനറി വരെയും രാമായണം മുതൽ ചെഗ് വേരയുടെ ജീവചരിത്രം വരെയും മേളയിൽ ഇടം പിടിച്ചിരുന്നു. മലാലയെ കുറിച്ചുള്ള പുസ്തകങ്ങൾ പെൺകുട്ടികൾ ഏറെ ആവേശത്തോടെയാണ് വാങ്ങിയതെന്ന് ഡി.എം.സി അധികൃതർ പറഞ്ഞു. കുട്ടികൾക്കൊപ്പം രക്ഷകർത്താക്കളും പുസ്തകപ്രേമികളും പ്രദർശനം കാണാനും പുസ്തകങ്ങൾ വാങ്ങാനും എത്തിയതോടെ മേള ജനകീയ ഉത്സവമായിമാറി. പുസ്തകങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും നൽകിയിരുന്നു. പ്രദർശനവും വിൽപ്പനയും ജൂലൈ 22 വൈകിട്ട് സമാപിച്ചു. "വായിച്ച് നേടിയത് വായനക്ക് നൽകി മാതൃകയായി ലിറ്റിൽ സയന്റിസ്റ്റും കുട്ടുകാരും " കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ബാല ശാസ്ത്ര പ്രതിഭ കുമാരി കൃഷ്ണ വേണിയും സഹപാഠികളായ ആദില ഫാത്തിമയും ,ഐഷായും ക്വിസ്സ് മത്സരത്തിൽ ലഭിച്ച സമ്മാനതുക ( ആയിരം രൂപ) അക്ഷരസേന പ്രവർത്തകരുടെ "വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?" എന്ന പദ്ധതിയിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങാൻ നൽകി മാതൃകയായി.
വായനക്ക്കൂട്ടായി ദിനപത്രങ്ങളും
കുട്ടികളിൽ വായന ശീലം വളർത്താൻ അക്ഷരസേനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകികൊണ്ട‌് വായന പ്രേമികളും സ്ഥാപനങ്ങളും കൈകോർത്തു. സ്കൂൾ ലൈബ്രറിയിലേക്ക് മാതൃഭൂമി, ദേശാഭിമാനി , മാധ്യമം , സമദൂരം എന്നീ വർത്തമാനപത്രങ്ങളും ആരോഗ്യ മാസികയും സംഭാവനയായി നൽകി.
ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു
അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾക്ക് പിന്തുണയേകി കരുനാഗപ്പള്ളിയിലെ പ്രമുഖ കെട്ടിട നിർമ്മാതാക്കളായ പാലക്കോട് ബിൽഡേസ് ക്ലാസ്സ്മുറി വായനശാല സജ്ജീകരിച്ചു നൽകി. ക്സാസ്സിലെ നല്ലപാഠം കൂട്ടുകാർ ക്ലാസ്സ് ലൈബ്രറിയിലേക്ക് അമ്പത് പുസ്തകങ്ങൽ സംഭാവന ചെയ്യ്തു.
കൈനിറയെ പുസ്തകങ്ങളുമായി കവി ഗണപൂജാരി
അക്ഷരസേന പ്രവർത്തകരുടെ ലൈബ്രറി പ്രവർത്തനങ്ങലൾക്ക് പിന്തുണയേകി കവി ഗണപൂജാരി കൈനിറയെ പുസ്തകങ്ങളുമായെത്തി. വായന വാരത്തിന്റെ ജില്ലാതല സമാപനത്തിന് സ്കൂളിലെത്തിയപ്പോൾ നൽകിയ വാക്ക് പാലിച്ചുകൊണ്ടാണ് സ്കൂൾ കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അമ്പതിൽ അധികം പുസിതകങ്ങളുമായി കവി എത്തിയത്.
പുസ്തക സഞ്ചിയുമായി അക്ഷര സേന ക്ലാസ്സ് മുറികളിലേക്ക്
പുസ്തകങ്ങൾ ലൈബ്രറിയിലെ ഷെൽഫുകളിൽ ഉറങ്ങേണ്ടവ അല്ലെന്ന തിരിച്ചറിവിലൂടെ അക്ഷര സേനാംഗങ്ങൾ പുസ്തക സഞ്ചിയുമായി ക്ലാസ്സ് മുറികളിലേക്ക്. അമ്പത് പുസ്തകങ്ങൾ അടങ്ങിയ പുസ്തകസഞ്ചിയും വിതരണ രജിസ്റ്ററുമായി അക്ഷര സേന ഫ്രീ പീരീഡുകളിൽ ക്ലാസ്സുകളിൽ എത്തുന്നു. ആവശ്യകാർക്ക് പുസ്തകങ്ങൾ നൽകി രജിസ്റ്ററിൽ രേഖപ്പെടുത്തി ഒപ്പ് വെപ്പിക്കുന്നു. മുൻപ് എടുത്ത പുസ്തകങ്ങൾ അവിടെ വച്ചുതന്നെ തിരികെ വാങ്ങുകയും ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സീനിയർ അസിസ്റ്റന്റ് ലേഖാ.രാജേന്ദ്രൻ നിർവ്വഹിച്ചു. ലൈബ്രേറിയൻ ജി. മോഹനൻ, അക്ഷര സേന സെക്രട്ടറി അജ്ന.സിദ്ധിക്ക് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി ബോയിസ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപകൻ ശ്രീ. ടി. ശശിധരൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അക്ഷര സേന പ്രവർത്തകരായ കുട്ടികൾക്ക് വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? പദ്ധതിയിലേക്ക് തന്റെ പുസ്തക ശേഖരത്തിൽ നിന്ന് ഒരു വിഹിതം നൽകി. ഇരുപത്തിയെട്ട് പുസ്തകങ്ങളാണ് ശശിധരൻ സാറ് സ്കൂൾ ലൈബ്രറിയിലേക്കായി അക്ഷരസേന പ്രവരേത്തകരെ ഏൽപ്പിച്ചത്. പത്രങ്ങളിൽ വന്ന വാർത്ത കണ്ടാണ് ശശിധരൻസാർ വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? എന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞത്.അക്ഷര സേനയുടെ ലൈബ്രറി പ്രവർത്തനങ്ങൾ കേട്ടറിഞ്ഞ പടനായർകുളങ്ങര വടക്ക് പൗർണ്ണമിയിൽ ഡോ. രവികുമാർ മൂവായിരം രൂപയുടെ പുസ്തകങ്ങൾ വാങ്ങിനൽകി.
വായിച്ചു വളരാൻ.... അംഗണവാടി കുട്ടികൾക്ക് പുസ്തകവുമായി അക്ഷര സേന കൂട്ടുകാർ.
അംഗണവാടിയിലെ കുഞ്ഞുകൂട്ടുകാർക്ക് വായിച്ചു വളരാൻ പുസ്തകങ്ങളുമായി അക്ഷരസേന കൂട്ടുകാരെത്തി. അംഗണവാടിയിലെ കുട്ടികളോടൊത്ത് ക്രസ്തുമസ് ആഘോഷിക്കാൻ എത്തിയപ്പോഴാണ് കളിചിരികൾക്കൊപ്പം അവരുടെ വായനയെ പരിപോഷിപ്പിക്കാൻ നഴ്സറി പാട്ടുകളും ഗുണപാഠ കഥകളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ഒപ്പം കരുതിയത്. വാർഡ് കൗൺസിലർ ശ്രീ.എൻ.സി.ശ്രീകുമാർ അക്ഷരസേന കൂട്ടുകാർ ശേഖരിച്ച് കൊണ്ടുവന്ന പുസ്തകങ്ങൾ അംഗണവാടി ടീച്ചർ ശ്രീമതി രത്നമ്മക്ക് കൈമാറി.