"ജി എച് എസ് എരുമപ്പെട്ടി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
24009ml4.jpg|പതിപ്പ് | 24009ml4.jpg|പതിപ്പ് | ||
</gallery> | </gallery> | ||
== മലാല ദിനം == | === മലാല ദിനം === | ||
<gallery> | <gallery> | ||
24009malala.jpg|മലാല ദിനം | 24009malala.jpg|മലാല ദിനം |
07:26, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി ഇരുപത്തിരണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു.
പഠന പ്രവർത്തനങ്ങൾ
അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു.
അക്ഷര കളരി
-
അക്ഷര കളരി
-
അക്ഷര കളരി
-
അക്ഷര കളരി
-
അക്ഷര കളരി
ഹലോ ഇംഗ്ലീഷ്
യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു.
കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു
യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ
യു പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടേയും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടേയും മേൽനോട്ടത്തിൽ കാര്യക്ഷമമായി നടക്കുന്നു. ഗണിത പസിൽ കോർണർ വിദ്യാർത്ഥികളുടെ ചിന്താശേഷിയും പ്രശ്നാപഗ്രഥനശേഷിയും വളർത്തുവാൻ സഹായകമാകുന്നു. ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികചതുര ക്രമീകരണവും സ്വാഗതാശംസയും കാർഡ് ഗെയിമിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ഗണിത പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ നിർമ്മിക്കാനും അവ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്നു.
യു പി മലയാളം- ക്ലബ്ബ്- പ്രവർത്തനങ്ങൾ
യു പി വിദ്യാർത്ഥികൾക്കായി മലയാള വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായന ക്ലബ്ബ് രൂപീകരിച്ചു. എരുമപ്പെട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന ക്വിസിൽ മാളവിക ഒന്നാാം സ്ഥാനവും ഗായത്രി, അപർണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന പതിപ്പും ബഷീർ കൃതി പരിചയവും നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ മഹത് പ്രപഞ്ച് ഒന്നാം സ്ഥാനവും വൈഷ്ണവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
-
reading competition
-
ബഷീർ അനുസ്മരണ പോസ്റ്റർ
-
പതിപ്പ്
-
പതിപ്പ്
-
പതിപ്പ്
-
പതിപ്പ്
യു പി സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
ജൂലൈ 21 ചുമർ പത്രികാ പ്രകാശനം, ക്വിസ് മത്സരം, മനുഷ്യൻ ചന്ദ്രയാത്ര നടത്തിയതിന്റെ വീഡിയോ - അപ്പോളോ 11 പ്രദർശനം
-
ചുമർ പത്രിക
-
ചുമർ പത്രിക
-
ചുമർ പത്രിക
-
പതിപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
കേരളത്തിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ "'ദുരിതക്കാഴ്ചകൾ'" ഫോട്ടോ പ്രദർശനം
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. പോസ്റ്റർ , പതിപ്പ് എന്നിവ തയ്യാറാക്കി. വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു.
വായനാദിനം
യു പി വിദ്യാർത്ഥികൾക്കായി മലയാള വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായന ക്ലബ്ബ് രൂപീകരിച്ചു. എരുമപ്പെട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന ക്വിസിൽ മാളവിക ഒന്നാാം സ്ഥാനവും ഗായത്രി, അപർണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ മഹത് പ്രപഞ്ച് ഒന്നാം സ്ഥാനവും വൈഷ്ണവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
-
reading competition
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന പതിപ്പും ബഷീർ കൃതി പരിചയവും നടത്തി.
-
ബഷീർ അനുസ്മരണ പോസ്റ്റർ
-
പതിപ്പ്
-
പതിപ്പ്
-
പതിപ്പ്
-
പതിപ്പ്
മലാല ദിനം
-
മലാല ദിനം
ചാന്ദ്രദിനം
ജൂലൈ 21 ചുമർ പത്രികാ പ്രകാശനം, ക്വിസ് മത്സരം,പതിപ്പ്, മനുഷ്യൻ ചന്ദ്രയാത്ര നടത്തിയതിന്റെ വീഡിയോ - അപ്പോളോ 11 പ്രദർശനം
-
ചുമർ പത്രിക
-
ചുമർ പത്രിക
-
ചുമർ പത്രിക
-
പതിപ്പ്
ഹിരോഷിമദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി. സുഡോക്കു കൊക്കുകളുടെ നിർമ്മാണവും കുട്ടികൾ പ്രദർശനവും നടന്നു.
സ്വാതന്ത്ര്യദിനം
- തിരിച്ചുവിടുക ജി എച് എസ് എരുമപ്പെട്ടി
ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
-
പതാക ഉയർത്തൽ
-
സന്ദേശം
-
സന്ദേശം
-
പരേഡ്