"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
48041scout5.jpeg
48041scout5.jpeg
48041scout6.jpeg
48041scout6.jpeg
48041scout7.jpeg
48041scout8.jpeg
</gallery>
</gallery>

20:09, 3 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്‌കൗട്ട് ആൻഡ് ഗൈഡ്സ്


ബാൻഡ് ട്ര‌ൂപ്പ് പരിശീലനത്തിൽ

വണ്ട‌ുർ വിദ്യാഭ്യാസജില്ലയിലെ മുപ്പത്തിയാറാമത് യ‌ൂണിറ്റായിപ‌ുക്കോട്ട‌ുംപാടം ഗവ ഹയർസെക്കണ്ടറി സ്ക‌ൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യ‌ുണിറ്റ് പ്രവർത്തിച്ച‌ു വര‌ുന്ന‌ു.ചിട്ടയായ ട്ര‌ൂപ്പ് മീറ്റിംഗ‌ുകൾ കൊണ്ട‌ും ശ്രദ്ധേയമായ സാമ‌ൂഹ്യ ഇടപെടൽ കോണ്ട‌ും ഈയ‌ൂണിറ്റ് ജില്ലയിൽ തന്നെ മ‌ുൻപന്തിയിൽ നിൽക്ക‌ുന്ന‌ു.ഏറ്റവ‌ും നല്ല മാതൃകാപ്രവർത്തനം കാഴ്ച വെച്ചതിന് ജില്ലയിൽ തെരഞ്ഞെട‌ുക്കപ്പട്ട നാല‌ു വിദ്യാലയങ്ങളിൽ ഒന്ന് ഈ സ്ക‌ൂളായിര‌ുന്നു.സ്ക‌ൂളിൻെറ അച്ചടക്കത്തിലും ശ‌ുചിത്വകാര്യങ്ങളില‌ും ഇടപെട‌ുന്ന ഈ സംഘം ഏറ്റവ‌ും നല്ല വൃത്തിയ‌ുള്ള ക്ളാസിനെ തെരഞ്ഞെടുത്ത് ഓരോ മാസത്തിലെയ‌ും ജനറൽ അസംബ്ളിയിൽ ട്രോഫി വിതരണം ചെയ്യ‌ുന്നു.


കനിവ് എന്ന പ്രത്യേക സഹായനിധി സ്വര‌ൂപിച്ച് സ്ക‌ൂള്ൽ അർഹതയ‌ുള്ള ക‌ൂട്ടികളെയും രക്ഷിതാക്കളെയും സഹായിച്ചുവര‌ുന്നു.ആഴ്ചയിൽ എല്ലാ തിങ്കളാഴ്ചയ‌ും ഒര‌ു മിഠായിയുടെ പൈസ കനിവ് ബോക്സിൽ നിക്ഷേപിച്ചാണ് ഇതിന് ആവശ്യമായ തുക കണ്ടെത്ത‌ുന്നത്.പഠനോപകരണങ്ങൾ,യ‌ൂണിഫോം,തയ്യൽക‌ൂലി,ബസ്‌ക‌ൂലി, ചികിത്സാചെലവ്,ഭക്ഷണകിറ്റ് എന്നിവ ഇതിൻെറ സഹായത്തിൽ ഉൾപ്പെട‌ുന്ന‌ു.


ഈ വർഷം തുടങ്ങിയ പുതിയ സംരഭമാണ് ഡ്രസ് ബാങ്ക്.വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങൾ,യൂണിഫോമുകൾ (അധികം പഴക്കമില്ലാത്തത്) ആഴ്ചയിൽ ഒര‌ു ദിവസം ക‌ുട്ടികൾ കൊണ്ടുവന്ന് ഡ്രസ് ബാങ്കിൽ നിക്ഷേപിക്കുന്നു.എല്ലാ വെള്ളിയാഴ്ചയും ഈ ഡ്രസ് ആവശ്യക്കാർക്ക് എട‌ുത്തുകൊണ്ടുപോകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഇതിനു പ‌ുറമെ കൃത്യമായ ഒര‌ു സിലബസിൻെറ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്ന ഒര‌ു പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് .എല്ലാ ടെസ്റ്റുകളിലും കുട്ടികളെ പങ്കെടുപ്പിച്ച് വിവിധ ബാഡ്ജുകൾക്ക് അർഹരാക്കാറുണ്ട്.ഇതിൽ രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കുന്ന ക‌ുട്ടികള‌ുടെ എണ്ണം കൂടി കൂടി വരികയാണ്.ഇത് പത്താം ക്ളാസിൽ ഗ്രേസ് മാർക്ക് കിട്ടാൻ ക‌ൂടി ക‌ുട്ടികൾക്ക് അവസരമൊരുക്ക‌ുന്ന‌ു.ഏറ്റവും അടുത്തായി സ്ക‌ൂളിലെ ഹരിതസേനയുമായി ചേർന്ന് കതിർ ഫാമിലെ 50 സെൻറ് സ്ഥലം കൃഷിക്കായി ഏറ്റെടുത്ത് പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.സ്കൗട്ട് അധ്യാപകൻ സിദ്ദിഖ് ഹസൻ സാറിൻെറയും ഗൈഡ്സ് അധ്യാപിക ഷാജിത ടീച്ചറുടെയും മേൽനോട്ടത്തിൽ 60 ൽപരം സ്കൗട്ട് ആൻഡ് ഗൈഡ്സ് കേഡറ്റുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവര‌ുന്നു.