"ജി എച് എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ചരിത്രം == <font color=red> 1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== | == ആമുഖം == | ||
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. | |||
== ഭൂമിശാസ്ത്രം == | |||
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. | |||
# തിച്ചൂർ നീർത്തടം | |||
# നെല്ലുവായ് നീർത്തടം | |||
# മങ്ങാട് നീർത്തടം | |||
# മങ്ങാട്-കോട്ടപ്പുറം | |||
# ചാത്തൻചിറ-കാഞ്ഞിരക്കോട് | |||
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു. | |||
== പൈതൃകസമ്പത്ത് == |
12:46, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ഓരോ പ്രദേശത്തിനും അതിന്റേതായ സംസ്കാരവും ചരിത്രവും ഉണ്ട്. നമ്മുടെ സ്കൂൾ നിലനിൽക്കുന്ന നാടായ എരുമപ്പെട്ടിയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ.
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി ബ്ലോക്കിലാണ് എരുമപ്പെട്ടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മച്ചാട് മലകളിൽ നിന്നു് ആരംഭിക്കുന്ന വടക്കാഞ്ചേരി പുഴ എരുമപ്പെട്ടിയുടെ തെക്ക് ഭാഗത്ത് ചേർന്ന് നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്ന് തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നതായി കാണാം. അതിനുശേഷം വടക്കാഞ്ചേരി പുഴ കേച്ചേരി പുഴയായി പരിണമിക്കുന്നു. കേച്ചേരി നീർതതടത്തിലെ അഞ്ച് പ്രധാന ഉപനീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്.
- തിച്ചൂർ നീർത്തടം
- നെല്ലുവായ് നീർത്തടം
- മങ്ങാട് നീർത്തടം
- മങ്ങാട്-കോട്ടപ്പുറം
- ചാത്തൻചിറ-കാഞ്ഞിരക്കോട്
ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പാരിസ്ഥിതിക മേഖലയിലാണ് എരുമപ്പെട്ടി സ്ഥിതിചെയ്യുന്നത്. മിതമായ നീർവാർച്ചയുള്ള വെട്ടുകൽ മണ്ണാണ് കാണപ്പെടുന്നത്. കരിങ്കൽ ക്വാറികൾ വ്യാപകമായി കാണപ്പെടുന്നു.വെട്ടുകൽ മടകളും ചിലയിടങ്ങളിൽ ഉണ്ട്. ഇവിടുത്തെ പ്രധാന കാർഷികവിളകൾ നെല്ല്, തെങ്ങ്, കവുങ്ങ്,കുരുമുളക്,പച്ചക്കറികൾ,റബർ എന്നിവയാണ്. നേന്ത്രവാഴ കൃഷി ചില പ്രദേശങ്ങളിൽ ധാരാളം കാണപ്പെടുന്നു.