Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 16: |
വരി 16: |
| |- | | |- |
| |} | | |} |
| | |
|
| |
|
| {| class="wikitable" | | {| class="wikitable" |
വരി 22: |
വരി 23: |
| |- | | |- |
| |} | | |} |
| | |
|
| |
|
| {| class="wikitable" | | {| class="wikitable" |
വരി 28: |
വരി 30: |
| |- | | |- |
| |} | | |} |
| | |
|
| |
|
| {| class="wikitable" | | {| class="wikitable" |
| |- | | |- |
| | [[ചിത്രം:20002_267.jpg|200px]] || [[ചിത്രം:20002_268.jpg|200px]] || [[ചിത്രം:20002_269.jpg|200px]] || [[ചിത്രം:20002_273.jpg|200px]] || [[ചിത്രം:20002_272..jpg|200px]] | | | [[ചിത്രം:20002_267.jpg|200px]] || [[ചിത്രം:20002_268.jpg|200px]] || [[ചിത്രം:20002_269.jpg|200px]] || [[ചിത്രം:20002_273.jpg|200px]] || [[ചിത്രം:20002_272.jpg|200px]] |
| |- | | |- |
| |} | | |} |
| |}
| | |
|
| |
|
| |- | | |- |
| |} | | |} |
22:44, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി പഠനം
കുട്ടികളുടെ സന്പൂർണ്ണവും സമഗ്രവുമായ വികസനമാണല്ലോ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു.
നമ്മുടെ രാജ്യത്തിൻറെ ഏറ്റവും വലിയ സന്പത്തായ മാനവശേഷി എന്ന ശുതിയെ ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കുകയുള്ളൂ. അത്തരത്തിൽ സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പല മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുകയും, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. പഠിച്ചത് പ്രയോഗിക്കാനും പ്രയോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം സാധ്യമാക്കുകയും ചെയ്യുന്നു.
നമ്മുടെ സ്കൂളിൽ പാഠ്യപദ്ധതി പ്രകാരമുള്ള നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു. മാത്രമല്ല പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് ഉജ്ജ്വല വിജയവും നേടുന്നു.
കഴിഞ്ഞ വർഷം യു.പി തലത്തിൽ ( സബ്ജില്ല ) ഒന്നാംസ്ഥാനവും ഹൈസ്കൂൾ തലത്തിൽ രണ്ടാം സ്ഥാനവും സ്കൂൾ നേടി. ഹയർ സെക്കൻററി പങ്കെടുത്ത എല്ലാ കുട്ടികളും ജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള യോഗ്യത നേടി. സംസ്ഥാനതലത്തിൽ യു.പി വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ നന്ദന.കെ എന്ന വിദ്യാർത്ഥിനി പപ്പെട്രിയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ സാന്ദ്ര.കെ ( ഫാബ്രിക് പെയിൻറിംങ് ), ഷബീഹ.എ.കെ ( ഡോൾ മേക്കിംഗ് ) എന്നിവർ എ ഗ്രേഡ് നേടി. ഹയർ സെക്കൻററി തലത്തിൽ ഹരീഷ്.എം എ ഗ്രേഡ് നേടി.
സ്കൂളിൽ എല്ലാ വിഭാഗത്തിലും മെച്ചപ്പെട്ട പരിശീലനം കൊടുക്കുന്നു. പേപ്പർ പേന നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, പേപ്പർ ബാഗ് നിർമ്മാണം, എംബ്രോഡറി, ഫാബ്രിക് പെയിൻറിംഗ്, ബിഡ്സ് വർക്ക് മുതലായവ. ചെലവ് ചുരുങ്ങിയ പോഷകാഹാര നിർമ്മാണം എന്ന വിഷയത്തിൽ ഇലക്കറികളുടെ ഒരു പ്രദർശനമത്സരവും സംഘടിപ്പിച്ചുു.
|