"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|H.S PARUDUR}} | |||
{{HSchoolFrame/Pages}} | |||
<!-- legacy XHTML table visible with any browser --> | |||
{| | |||
<!-- legacy XHTML table visible with any browser --> | |||
{| | |||
| style="background: green; border:3px solid #76190B; padding:1em; margin:auto;"| | |||
<center><b><U><font Size=5 color=white> | |||
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം | |||
</font></u></b></center> | |||
|- | |||
| style="background:yellow; border:2px solid #9F000F; padding:1em; margin:auto;"| | |||
<center> <b><u>'''''എന്റെ നാട്'''''</u></b></center> | |||
<b><u> ക്ലാസുകൾ </u></b> | |||
'''പള്ളിപ്പുറം/പരുതൂർ ''' | '''പള്ളിപ്പുറം/പരുതൂർ ''' | ||
11:31, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
|
ക്ലാസുകൾ
പള്ളിപ്പുറം/പരുതൂർ കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പള്ളിപ്പുറം.പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലാണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പട്ടാമ്പിക്ക് 9 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി ആണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പരുതൂർ ഗ്രാമത്തിന്റെ ഭാഗമാണ് പള്ളിപ്പുറം. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമാണ് ഇവിടം. ഈ ഗ്രാമത്തിന്റെ തെക്കുവശത്ത് ഭാരതപ്പുഴയും പടിഞ്ഞാറുവശത്ത് തൂതപ്പുഴയും ഒഴുകുന്നു. മുതുതല, ഇരിമ്പിളിയം, തിരുവേഗപ്പുറ, ആനക്കര,കൂടല്ലൂര് പട്ടിത്തറ, തൃത്താല എന്നിവ അയൽ ഗ്രാമങ്ങളാണ് . മംഗലാപുരം-തിരുവനന്തപുരം റെയിൽ പാത ഈ ഗ്രാമത്തിലൂടെ കിഴക്കു-പടിഞ്ഞാറ് ദിക്കിൽ കടന്നുപോകുന്നു. ബ്രിട്ടീഷുകാർ ഇവിടെ നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. പ്രാദേശിക തീവണ്ടികൾ മാത്രം നിറുത്തുന്ന ഒരു റെയിൽവേ സ്റ്റേഷനും ഇവിടെ ഉണ്ട്. തൂതപ്പുഴയ്ക്ക് കുറുകെ ഒരു പഴയ റെയിൽവേ പാലവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാർ 1867-ൽ ആണ് ഈ റെയിൽവേ പാലം നിർമ്മിച്ചത്. ഇന്ന് ഈ പാലത്തിനു പകരം ഒരു പുതിയ റെയിൽവേ പാലം നിർമ്മിച്ചിരിക്കുന്നു. ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഗ്രാമത്തിലെ ഒരു പ്രധാന ആകർഷണമാണ് ഈ പാലം. ചരിത്രം ബുദ്ധമതം കേരളത്തിൽ ഒരു കാലത്ത് സജീവമായിരുന്നു. ബുദ്ധരുടെ ആരാധനാകേന്ദ്രങ്ങളായ ബുദ്ധവിഹാരങ്ങൾ മലയാളത്തിൽ പൊതുവെ പള്ളികൾ എന്നാണറിയപ്പെട്ടിരുന്നു. ഇങ്ങനെ പള്ളികൾ ഉള്ള സ്ഥലങ്ങൾ പള്ളിപ്പുറം എന്നറിയപ്പെട്ടു. സംസ്ഥാനത്ത് വേറെ പല പള്ളിപ്പുറങ്ങളും ഉള്ളതിനാൽ ഈ പള്ളിപ്പുറം ഉൾപ്പെട്ടിരിക്കുന്ന ഗ്രാമപഞ്ചായത്തിന് പരുതൂർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പണ്ട് നെടുങ്ങനാട് ദേശത്തിന്റെയും പിന്നീട് വള്ളുവനാട് താലൂക്കിന്റെയും ഭാഗമായിരുന്നു പള്ളിപ്പുറം. നെടുങ്ങനാട് ദേശം ഭരിച്ചിരുന്നത് സാമൂതിരിമാരായിരുന്നു. പിന്നീട് ബ്രിട്ടീഷ് അധിനിവേശകാലത്ത് പൊന്നാനി താലൂക്കിന്റെ ഭാഗമായി. 1962 ജനുവരി ഒന്നിന് പരുതൂർ അംശവും ചെറുകുടങ്ങാട് അംശവും കൂട്ടിച്ചേർത്ത് പരുതൂർ പഞ്ചായത്ത് രൂപീകരിച്ചു. ഈ പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു പള്ളിപ്പുറം. എല്ലാ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടെ വൻ ജനത്തിരക്കുണ്ടാവാറുണ്ട്. അടുത്തുള്ള ഗ്രാമങ്ങളായ കൊടിക്കുന്ന്, ചെമ്പുലങ്ങാട്, കരുവാൻപടി, നാടപറമ്പ് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പള്ളിപ്പുറത്തെത്താറുണ്ട്. പള്ളിപ്പുറത്തെ റെയിൽവേ സ്റ്റേഷൻ പ്രദേശത്തിന്റെ വികസനത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന സാക്ഷരതാ നിരക്കുള്ള സ്ഥലമാണ് പള്ളിപ്പുറം. പഴയങ്ങാടിയിലും കാരമ്പത്തൂരിലും രണ്ട് ഉയർന്ന പ്രാഥമിക വിദ്യാലയങ്ങൾ ഉണ്ട്. പള്ളിപ്പുറം,കരിയന്നൂര് , കുളമുക്ക്, പരുതൂർ, ചെമ്പലങ്ങാട് എന്നിവിടങ്ങളിൽ ചെറിയ കുട്ടികൾക്കായി ഉള്ള പ്രാഥമിക വിദ്യാലയങ്ങൾ ഉണ്ട്. അടുത്തുള്ള പ്രധാന വിദ്യാലയങ്ങൾ തൃത്താല ഹൈസ്കൂൾ, നാടപറമ്പ് പരുതൂർ ഹൈസ്കൂൾ, എന്നിവയാണ്. അടുത്തുള്ള കലാലയങ്ങൾ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജ് ,ഗവ.ആർട്ട്സ് & സയൻസ് കോളേജ് തൃത്താല, വളാഞ്ചേരി എം.ഇ.എസ്. കോളേജ് എന്നിവയാണ്. |