"ഉപയോക്താവ്:Ghsserumapetty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
==ഹലോ ഇംഗ്ലീഷ് == | ==ഹലോ ഇംഗ്ലീഷ് == | ||
[[പ്രമാണം:Eng1.pdf|ലഘുചിത്രം]] | [[പ്രമാണം:Eng1.pdf|ലഘുചിത്രം]] | ||
യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു. | |||
കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു | |||
[[പ്രമാണം:Hello1.png|ലഘുചിത്രം]] | [[പ്രമാണം:Hello1.png|ലഘുചിത്രം]] | ||
[[പ്രമാണം:Helloo2.jpg|ലഘുചിത്രം]] | [[പ്രമാണം:Helloo2.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Helloo3.jpg|ലഘുചിത്രം]] | [[പ്രമാണം:Helloo3.jpg|ലഘുചിത്രം]] | ||
== യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ == | == യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ == |
07:10, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്റ്റുഡന്റ് പോലീസ് കേഡറ്റ്

തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. 2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു.

വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു. സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്. ഈ വർഷത്തെ എസ് പി സി ദിനാഘോഷം സമുചിതമായി നടന്നു.
യു പി മലയാളം- ക്ലബ്ബ്- പ്രവർത്തനങ്ങൾ
യു പി വിദ്യാർത്ഥികൾക്കായി മലയാള വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായന ക്ലബ്ബ് രൂപീകരിച്ചു. എരുമപ്പെട്ടി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന ക്വിസിൽ മാളവിക ഒന്നാാം സ്ഥാനവും ഗായത്രി, അപർണ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന പതിപ്പും ബഷീർ കൃതി പരിചയവും നടത്തി. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ മഹത് പ്രപഞ്ച് ഒന്നാം സ്ഥാനവും വൈഷ്ണവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹെലൻ കെല്‌ലർ ദിനാഘോഷം

ഹെലൻ കെല്‌ലർ ദിനം സമുചിതമായി ആഘോഷിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഹെലൻ കെല്ലറുടെ ജീവിതം - ടെലിഫിലീം പ്രദർശിപ്പിച്ചു.


ഹലോ ഇംഗ്ലീഷ്
യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു.
കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു



യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ
യു പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടേയും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടേയും മേൽനോട്ടത്തിൽ കാര്യക്ഷമമായി നടക്കുന്നു. ഗണിത പസിൽ കോർണർ വിദ്യാർത്ഥികളുടെ ചിന്താശേഷിയും പ്രശ്നാപഗ്രഥനശേഷിയും വളർത്തുവാൻ സഹായകമാകുന്നു. ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികചതുര ക്രമീകരണവും സ്വാഗതാശംസയും കാർഡ് ഗെയിമിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ഗണിത പ്രവർത്തനങ്ങളുടെ ഭാഗമായി പഠനോപകരണങ്ങൾ നിർമ്മിക്കാനും അവ ഉപയോഗിച്ച് പഠന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിയുന്നു.


