ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് പടിയൂർ/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
|}
|}
[[പ്രമാണം:13121-scout-1.jpg|800px|center|]]സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ
[[പ്രമാണം:13121-scout-1.jpg|800px|center|]]സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ
=== ചിത്രശാല ===
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1

21:26, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

1909-ലാണ് ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൗട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂനെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൗട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911-ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.

യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാനും സഹായിക്കുന്നു.

സ്കൗട്ട് മാസ്റ്റർ കെ.വി.രാമചന്ദ്രന്റെയും ഗൈഡ് ക്യാപ്റ്റൻ കെ വാസന്തിയുടെയും നേതൃത്വത്തിൽ സ്കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ പുരസ്കാരത്തിന് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതിസംരക്ഷണം, പ്രകൃതി പഠനയാത്രകൾ, വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് മുതലായവ നടത്തിവരുന്നു. സ്കൗട്ടിംഗിന്റെ ഭാഗമായി ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്

വിദ്യാലയത്തിൽ സ്കൗട്ട്സിന്റെയും ഗൈഡ്സിന്റെയും ഓരോ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു.

ചുമതല അദ്ധ്യാപകൻ / അദ്ധ്യാപിക
സ്കൗട്ട് മാസ്റ്റർ രാമചന്ദ്രൻ കെ.വി.
ഗൈഡ് ക്യാപ്റ്റൻ വാസന്തി കെ.
സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ

ചിത്രശാല